A Decade of Financial Growth: Jan Dhan, Mudra Loan, NewGen Apps Fill the Country's Financial Gaps..A Decade of Financial Growth: Jan Dhan, Mudra Loan, NewGen Apps Fill the Country's Financial Gaps..

Special Story

സാമ്പത്തിക വളര്‍ച്ചയുടെ ദശകം: ജന്‍ ധന്‍, മുദ്ര ലോണ്‍, ന്യൂജെന്‍ ആപുകള്‍ രാജ്യത്തെ സാമ്പത്തിക വിടവുകള്‍ നികത്തിയോ..?

ഷാനവാസ് കാരിമറ്റം

ഇന്ത്യയിലെ പ്രമുഖ സംസ്ഥാനമായ ഛത്തീസ്ഗഡിലെ ഒരു പ്രദേശത്ത് ഒരു ബിസിനസ് മാധ്യമ സംഘം പര്യടനം നടത്തിയിരുന്നു. ഇവര്‍ ഈ പ്രദേശത്തു നിന്നും നേരിട്ട ചില അനുഭവങ്ങള്‍ പുറം ലോകത്തോടു പങ്കു വച്ചതോടേയാണ് ചില നഗ്ന സത്യങ്ങള്‍ പുറത്തു വന്നത്.

വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ രണ്ട് മണിക്കൂര്‍ നീണ്ട മലകയറ്റത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങിയ എക്‌സിക്യൂട്ടീവുകള്‍ ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്കിന്റെ ശാഖയില്‍ എത്തിയത്. ഒറ്റപ്പെട്ട നാല് ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പതോളം വീടുകളിലായി കഴിയുന്ന ജനങ്ങള്‍ക്ക് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും അവസരം നല്‍കുന്ന ബാങ്ക് ശാഖയായിരുന്നു ഈ കെട്ടിടം.

ഈ എക്‌സിക്യൂട്ടീവുകളുടെ അനുഭവം രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലെ സാമ്പത്തിക നിരക്ഷരതയുടെ പ്രതീകമാണ്. ക്രെഡിറ്റ്, ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ നിക്ഷേപം എന്നിവയെക്കുറിച്ച് നമുക്ക് വാദത്തിനു വേണ്ടി മാത്രം മറക്കാം. എന്നാല്‍ അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളെ കുറിച്ച് പോലും പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലായെന്നത് ആശങ്കാജനകമാണ്. എന്നാല്‍ ഇതു ഒരു പ്രത്യേക സാഹചര്യമല്ല. ബാങ്കുകള്‍, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഗ്രാമീണ ഇന്ത്യയില്‍ പിടിമുറുക്കുന്ന സാഹചര്യമാണിന്നുള്ളത്. ഇതിനു കാരണം 30 ശതമാനം ഇന്ത്യന്‍ ഗ്രാമങ്ങളും ഇപ്പോഴും സാമ്പത്തിക നിരക്ഷരതയും മോശം കണക്റ്റിവിറ്റിയും മൂലം തടസ്സപ്പെട്ടതാണ്. അവരെ സേവിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത് ബിസിനസ് എക്‌സിക്യുട്ടീവ് (ബിസി) വിഭാഗത്തില്‍ പെട്ടവരാണ്. ഇവരുടെ സ്വന്തം നിലനില്‍പ്പ് പോലും ഇപ്പോള്‍ അപകടകരമായ അവസ്ഥയിലാണ്.

ബാങ്കുകളുടെ ദേശസാല്‍ക്കരണം, സഹകരണ സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍, മുന്‍ഗണനാ മേഖലയ്ക്ക് വായ്പ നല്‍കല്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ രൂപീകരിക്കല്‍, നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് (നബാര്‍ഡ്), സ്വാശ്രയ ഗ്രൂപ്പുകള്‍ (എസ്എച്ച്ജി), ബിസികള്‍, എന്‍ബിഎഫ്സി സ്ഥാപിക്കല്‍ എന്നിവ ആദ്യകാല ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു. എഐഫ്‌ഐ വിഭാഗം, സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പേയ്മെന്റ് ബാങ്ക് എന്നിവ പോലുള്ള പ്രത്യേക ബാങ്കിംഗ് ലൈസന്‍സുകള്‍ അനുവദിക്കുക തുടങ്ങിയ പ്രക്രിയകള്‍ രാജ്യത്ത് റോക്കറ്റ് വേഗത്തില്‍ മുന്നോട്ടു പോവുകയാണ്.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ ഗവണ്‍മെന്റിന്റെ കീഴില്‍ ഈ ശ്രമങ്ങള്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 2014-ല്‍ ആരംഭിച്ച ജന്‍ ധന്‍ യോജന ഇതിന്റെ ഒരു ഉജ്ജ്വലമായ ഉദാഹരണമാണ്, 2022-23 വരെ 486.5 ദശലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്, അതില്‍ 1.98 ലക്ഷം കോടി രൂപ സഞ്ചിത നിക്ഷേപമുണ്ട്. ചെറുകിട സംരംഭകര്‍ക്ക് ഉത്തേജനം നല്‍കുന്നതിനായി 2015-ലെ മുദ്ര ലോണ്‍ സംരംഭം, 23 സാമ്പത്തിക വര്‍ഷത്തോടെ 3.82 ലക്ഷം കോടി രൂപയുടെ കുടിശ്ശികയുള്ള വായ്പകള്‍ വിതരണം ചെയ്തു. 2015-ല്‍, എസ്എഫ്ബികള്‍ക്കും പേയ്മെന്റ് ബാങ്കുകള്‍ക്കും വ്യത്യസ്ത ബാങ്കിംഗ് ലൈസന്‍സുകള്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു, ഇപ്പോള്‍ രണ്ട് ലക്ഷം കോടി രൂപയിലധികം ബാലന്‍സ് ഷീറ്റ് ഉണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഇതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കേവലം ‘സാമ്പത്തിക സേവനങ്ങളിലേക്കുള്ള പ്രവേശനം’ എന്നതിലുപരി സേവനങ്ങളുടെ ‘ഉപയോഗം’, ‘ഗുണനിലവാരം’ എന്നിവയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നില്ല.

എന്നാല്‍ സമഗ്രമായ സാമ്പത്തിക വികാസം എന്നത് ബാങ്കിംഗ് മാത്രമല്ല. ഇത് വിശാലമാണ്. ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, സേവിംഗ്‌സ് അക്കൗണ്ടുകള്‍, ക്രെഡിറ്റ് എന്നിവയും ഉള്‍ക്കൊള്ളുന്നതാണ്. ഈ കാഴ്ചപ്പാടില്‍ നിന്ന് പരിശോധിക്കുമ്പോള്‍, ഇനിയും നമുക്ക് വലിയ മലകള്‍ കയറാനുണ്ട്. വാണിജ്യ ബാങ്കുകളുടെ കോര്‍പ്പറേറ്റ് ബിസിയായ എഫ്‌ഐഎ ഗ്ലോബലിന്റെ സഹസ്ഥാപകയും സിഇഒയുമായ സീമ പ്രേമിന്റെ അഭിപ്രായത്തില്‍ ‘സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍ വ്യക്തികളുടെയും സംരംഭങ്ങളുടെയും സാമ്പത്തിക ക്ഷേമത്തിന് വലിയ ഒരു സംഭാവനയാണ്, പക്ഷേ അതു പ്രാഥമികമായ ഒന്നല്ല. വ്യക്തികളുടെ സാമ്പത്തിക ക്ഷേമത്തില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.”

ബാങ്കിംഗ് ലീഡ് മാതൃക

2014-ല്‍, രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു ജന്‍ധന്‍ യോജന പദ്ധതി ആവിഷ്‌കരിച്ചത്. ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ ഒരാഴ്ചയ്ക്കുള്ളില്‍ 18 ദശലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. ഇതാകട്ടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടാന്‍ തക്ക അര്‍ഹത നേടി.

ആ റെക്കോര്‍ഡ് ഭേദിച്ച നേട്ടത്തിന് ശേഷം ഏകദേശം 10 വര്‍ഷത്തിന് ശേഷം, ഈ ആവേശം ഇല്ലാതായി. ഉദാഹരണത്തിന്, ഈ വിദൂര ഗ്രാമങ്ങളില്‍ പലതിലും ഏകദേശം 500 താമസക്കാരുണ്ട്. അവരെല്ലാം എല്ലാ മാസവും ഇടപാട് നടത്തുന്നുമില്ല. ഒരു മാസത്തില്‍ 200 ഇടപാടുകള്‍ കണക്കാക്കിയാല്‍, ശരാശരി ഇടപാട് വരുമാനം 10 രൂപയാണെങ്കില്‍, ഒരു ബിസിയുടെ ആകെ വരുമാനം 2,000 രൂപയാകും. ”ബിസികളുടെ കുടുംബത്തിന്റെ ചിലവുകള്‍ ഈ കുറഞ്ഞ തുകയ്ക്ക് എങ്ങനേയാണ് പരിപാലിക്കാനാവുക. മാത്രവുമല്ല, അവര്‍ക്ക് എങ്ങനെ ഇക്കാലത്തെ ജീവിത ചെലവ് വഹിക്കാനാകും? ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു മേഖലയാണിത്,” ഈ സാമ്പത്തിക അവസ്ഥയെക്കുറിച്ച് ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

ഇതിനൊരു താല്‍കാലിക പരിഹാരമെന്നത് ഏറ്റവും അടുത്തുള്ള സമാന്തര എടിഎം ആണ്. എന്നാല്‍ എടിഎം ഇന്റര്‍ചേഞ്ച് ചാര്‍ജ് 2012 ഓഗസ്റ്റില്‍ 15 രൂപയില്‍ നിന്ന് 2022 ജനുവരിയില്‍ 17 രൂപയായി വര്‍ദ്ധിച്ചു. മൈക്രോ എടിഎമ്മുകളുടെയോ ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റത്തിന്റെയോ (എഇപിഎസ്) സ്ഥിതി അങ്ങനെയല്ല. എടിഎം ഇന്റര്‍ചേഞ്ച് ഫീസ് ഒരു ഉപഭോക്താവിന്റെ ബാങ്കാണ് ഉപഭോക്താവ് എടിഎം ഉപയോഗിക്കുന്ന ബാങ്കിന് നല്‍കുന്നത്.

സാമ്പത്തിക വിദഗ്ധനായ അമിത് കുമാര്‍ ജെയിന്റെ അഭിപ്രായത്തില്‍ ”മൈക്രോ-എടിഎം, എഇപിഎസ് ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം നിലവിലുണ്ട്, എന്നാല്‍ പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങളും ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും ഉണ്ടായിരുന്നിട്ടും കഴിഞ്ഞ ദശകത്തില്‍ ഇത് ഉയര്‍ത്തിയിട്ടില്ല. ഈ പ്രശ്‌നം മൂലം ബാങ്കിംഗ് സേവനങ്ങളുടെ മൊത്തത്തിലുള്ള ഗുണനിലവാരത്തെ ബാധിക്കുന്നു.”

സാങ്കേതിക പരിഹാര ദാതാവായി ഫിനോ പേടെക് ലിമിറ്റഡ്

ചില ബാങ്കുകള്‍ ഇപ്പോള്‍ ലീഡ് ജനറേഷനായി ആശ്രയിക്കുന്നത് ബിസി പ്ലാറ്റ്ഫോമുകളേയാണ്. ഇവരുടെ സേവനത്തിന് ആകര്‍ഷകമായ സാമ്പത്തിക പ്രതിഫലം നല്‍കാന്‍ ബന്ധപ്പെട്ട ബാങ്ക് ബാധ്യസ്തരുമാണ്. ഒരു ബാങ്കിന്റെ ശാഖ തന്റെ പ്രദേശത്തെ 5,000 ഉപഭോക്താക്കള്‍ ഉണ്ടെങ്കില്‍ ഇവരുടെ അടിസ്ഥാന വിവരങ്ങള്‍ അടക്കമുള്ളവ ശേഖരിക്കേണ്ടത് ബിസിയാണ്. ബിസി വിശദാംശങ്ങള്‍ പൂരിപ്പിക്കുമെന്ന് ബാങ്ക് ആസ്ഥാനം പ്രതീക്ഷിക്കുന്നു. ഡോക്യുമെന്റേഷന്‍ ശേഖരിക്കുന്നതിനും പ്രോപ്പര്‍ട്ടി പരിശോധിക്കുന്നതിനും മറ്റും അവരെ നിയോഗിക്കുന്നു. ഇതെല്ലാം വെറും 0.1 ശതമാനം കമ്മീഷനില്‍ കലാശിക്കുന്നു. അപ്പോള്‍ ഒരു ലക്ഷം രൂപ വായ്പയ്ക്ക് കമ്മീഷന്‍ 100 രൂപ മാത്രം. ഇതാകട്ടെ ഒരാളുടെ ബൈക്കിന്റെ ഒരു ദിവസത്തെ ഇന്ധനച്ചെലവിനു പോലും തികയില്ല. ഇതിനൊരു പരിഹാരം, നിലവില്‍ എന്‍ബിഎഫ്സികള്‍ക്ക് മാത്രം നല്‍കുന്ന കോ-ലെന്‍ഡിംഗ് സൗകര്യം വ്യവസ്ഥാപിതമായി പ്രധാനപ്പെട്ട ബിസികളിലേക്കും വ്യാപിപ്പിക്കുക എന്നതാണ്. രണ്ടോ അതിലധികമോ വായ്പക്കാര്‍ ഒരു വ്യക്തിക്ക് പണം നല്‍കുന്ന പ്രക്രിയയാണ് കോ-ലെന്‍ഡിംഗ്.

മറ്റൊരു അപാകതയുമുണ്ട്. ഒന്നിലധികം ബാങ്കുകളെ സേവിക്കാന്‍ ബിസികള്‍ക്ക് അനുവാദമുണ്ടെങ്കിലും, അവര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ (സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഓപ്പണിംഗ് അല്ലെങ്കില്‍ സ്വര്‍ണ്ണ വായ്പകള്‍) തിരഞ്ഞെടുക്കാന്‍ കഴിയില്ല. ”നല്‍കേണ്ട ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള വിവേചനാധികാരം ഞങ്ങള്‍ക്കില്ല. തീരുമാനം പൂര്‍ണമായും ബാങ്കിന്റേതാണ്,” ഫിനോ പേടെക് ലിമിറ്റഡിന്റെ വക്താവായ ജെയിന്‍ പറയുന്നു.

നിലവില്‍, ഒരു നിര്‍ദ്ദിഷ്ട ഉല്‍പ്പന്നത്തിനോ സേവനത്തിനോ വേണ്ടി ഒരു ബാങ്കിനെ മാത്രം പ്രതിനിധീകരിക്കാനെ ബിസിക്ക് സാധിക്കുവെന്ന് ഈ നിയന്ത്രണങ്ങളില്‍ നിന്നു വ്യക്തമാകുന്നു. എന്നിരുന്നാലും, എല്ലാ ബാങ്കിംഗ് സേവനങ്ങളും ആക്‌സസ് ചെയ്യുന്നതിന് ഉപഭോക്താക്കള്‍ ഒരു പോയിന്റ് തിരഞ്ഞെടുക്കുന്നു. ബിസി മോഡലിന്റെ അടിസ്ഥാന തത്വങ്ങള്‍ 2006-ല്‍ അവതരിപ്പിക്കുന്ന സമയത്തുണ്ടായിരുന്നതു പോലെ തന്നെയാണ് ഇപ്പോഴുമുള്ളത്.

”ഗ്രാമീണ മേഖലയും നഗരവും തമ്മില്‍ വ്യത്യാസമുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയാല്‍ എംഎഫ്ഐകള്‍ എന്ന നിലയില്‍ ക്രെഡിറ്റ് പെനെട്രേഷന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകും,” എച്ച്.പി. സിംഗ്, മൈക്രോഫിനാന്‍സ് സ്ഥാപനമായ സാറ്റിന്‍ ക്രെഡിറ്റ് കെയര്‍ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ സിഎംഡിയുടെ അഭിപ്രായമാണിത്.

എസ്എച്ച്ജി മോഡല്‍

10-20 വ്യക്തികള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ എസ്എച്ച്ജിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്ന സ്വാശ്രയ ഗ്രൂപ്പുകളുടെ ആശയമാണ് സാമ്പത്തിക സേവന മേഖലയിലെ വലിയ കണ്ടുപിടുത്തങ്ങളിലൊന്ന്. ഗ്രൂപ്പിന്റെ സമ്പാദ്യത്തിന്റെ നാലോ അഞ്ചോ ഇരട്ടി വലിപ്പമുള്ള വായ്പാ സൗകര്യമുണ്ട്. നിലവില്‍, 58,892 കോടി രൂപ സമ്പാദ്യവും 1.88 ലക്ഷം കോടി രൂപ വായ്പ കുടിശ്ശികയുമുള്ള 13.4 ദശലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങളുണ്ട് (ചിത്രം കാണുക). പല ദക്ഷിണേന്ത്യന്‍ സിനിമകളിലും പരാമര്‍ശിച്ചിരിക്കുന്ന അവ ദക്ഷിണേന്ത്യയില്‍ വളരെ ജനപ്രിയമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമ്പാദ്യത്തില്‍ 50 ശതമാനവും വായ്പാ കുടിശ്ശികയില്‍ 70 ശതമാനവും എല്ലാ എസ്എച്ച്ജികള്‍ക്കിടയിലും ഉണ്ട്.

എന്നാല്‍ ഈ സ്വയം സഹായ സംഘങ്ങള്‍ ക്രമേണ സൂക്ഷമ സംരംഭങ്ങളിലേക്ക് മാറുന്നത് നിര്‍ണായകമാണെന്ന് നബാര്‍ഡ് ചെയര്‍മാന്‍ കെ.വി ഷാജി പറഞ്ഞു. ‘വായ്പ തിരിച്ചടവിന്റെ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തില്‍, സ്വയം സഹായ സംഘങ്ങള്‍ മൊത്തത്തില്‍ സൂക്ഷ്മ സംരംഭങ്ങളായി പരിണമിക്കണം അല്ലെങ്കില്‍ ചില അംഗങ്ങള്‍ സംയുക്തമായോ ഒന്നിച്ചോ സ്വന്തം സൂക്ഷ്മ സംരംഭങ്ങള്‍ സ്ഥാപിക്കണം,’ അദ്ദേഹം വ്യക്തമാക്കി.

തീര്‍ച്ചയായും, ഒരു അനുയോജ്യമായ സാഹചര്യത്തില്‍, വ്യക്തിഗത അംഗങ്ങള്‍ അവരുടെ സ്വന്തം സംരംഭങ്ങള്‍ സ്ഥാപിക്കും, എന്നാല്‍ ഒരു മൈക്രോ-എന്റര്‍പ്രൈസ് സ്ഥാപിക്കുന്നതിന് ഫണ്ട് ആക്സസ് ചെയ്യുന്നതിനായി ഒരു ആക്റ്റിവിറ്റി ഗ്രൂപ്പോ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളോ (ജെഎല്‍ജി) രൂപീകരിക്കാന്‍ നബാര്‍ഡ് തുടക്കത്തില്‍ അഞ്ച് മുതല്‍ ആറ് വരെ എസ്എച്ച്ജി അംഗങ്ങളുടെ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വായ്പ നല്‍കുന്നതിനായി നബാര്‍ഡ് രണ്ടായിരത്തിന്റെ മധ്യത്തില്‍ ജെഎല്‍ജികള്‍ ആരംഭിച്ചു തുടങ്ങി.

സഹകരണ മന്ത്രാലയവും സഹകാരികളിലേക്ക് മാറാന്‍ സ്വയം സഹായ സംഘങ്ങളെ സഹായിക്കുകയെന്ന എന്ന ആശയയത്തിലേക്ക് മാറിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. ”എസ്എച്ച്ജികളുടെ ഒരു ഫെഡറേഷന്‍, ചെറിയ ഗ്രൂപ്പുകളായി സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുള്ള ഒരു സഹകരണ സംവിധാനമായി മാറണം. ഒരു ഏകീകൃത സ്ഥാപനമെന്ന നിലയില്‍, അവര്‍ക്ക് ഒരു സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള ബിസിനസുകളും മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ ശൃംഖലയും സ്ഥാപിക്കാന്‍ കഴിയും. കൂടാതെ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കും ഒഎന്‍ഡിസിക്കും (ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഓപ്പണ്‍ നെറ്റ്വര്‍ക്ക്) അവരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം സുഗമമാക്കാന്‍ കഴിയും ”ഷാജി പറയുന്നു.

എന്നാല്‍ എല്ലാവര്‍ക്കും ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടില്ല. ”മൈക്രോ എന്റര്‍പ്രൈസ് പ്രോഗ്രാമിന്റെ എസ്എച്ച്ജി രൂപകല്പന പിഴവുള്ളതാണ്,” ഒരു കണ്‍സള്‍ട്ടന്റ് ഉറപ്പിച്ചു പറയുന്നു. ”വ്യക്തമായ സൂക്ഷ്മ സംരംഭങ്ങള്‍ സ്ഥാപിക്കാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല. അവര്‍ സ്ഥാപിക്കുന്ന സൂക്ഷ്മ-സംരംഭങ്ങള്‍ സാധാരണയായി അച്ചാര്‍ അല്ലെങ്കില്‍ പപ്പടം നിര്‍മ്മാണം പോലുള്ള കുറഞ്ഞ ലാഭം ലഭിക്കുന്ന വ്യവസായങ്ങളായി ഒതുങ്ങി പോകുകയാണെന്നും, ”ഒരു സ്വകാര്യ ബാങ്കിംഗ് അഡൈ്വസര്‍ വ്യക്തമാക്കുന്നു.

‘എസ്എച്ച്ജി അല്ലെങ്കില്‍ ജെഎല്‍ജി അംഗങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുള്ള ചില ആശയങ്ങള്‍ ഒരേ ബിസിനസ് വിഭാഗത്തിലേക്ക് കടക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതാകട്ടെ ഇത്തരം സംരംഭങ്ങള്‍ കടുത്ത മത്സരങ്ങളിലേക്ക് നീങ്ങുകയും അവരുടെ സാമ്പത്തിക സ്ഥിരതയെ തടസ്സപ്പെടുത്തുകയും ചെയ്യും, അവരുടെസംരംഭങ്ങളില്‍ വൈവിധ്യവല്‍ക്കരണം ഉണ്ടായാല്‍ മാത്രമേ ഈ പ്രതിസന്ധികള്‍ പരിഹരിക്കാനാകു.

ചെറുകിട ബിസിനസ് സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി മുദ്ര വായ്പാ പദ്ധതി 2015-ല്‍ ആരംഭിച്ചതാണ്.ഇതാകട്ടെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനുള്ള മറ്റൊരു പ്രധാന ശ്രമമായിരുന്നു. ചെറുകിട, കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര സംരംഭങ്ങള്‍ക്ക് മദ്ര പദ്ധതി വഴി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്നുണ്ട്.

ഉദാത്തമായ ഉദ്ദേശ്യങ്ങള്‍ ഉണ്ടായിരുന്നിട്ടും, ഈ പദ്ധതി ബാങ്കുകള്‍ക്ക് ഗണ്യമായ നഷ്ടമുണ്ടാക്കി. ”ഈ വായ്പകള്‍ വിതരണം ചെയ്യുന്നതിനായി വാണിജ്യ ബാങ്കുകളില്‍ ടാര്‍ഗെറ്റുകള്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനം വന്നതാണ് ഈ സാമ്പത്തിക നഷ്ടത്തിനു കാരണം. ഈ രീതി തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.” ഉദാഹരണത്തിന്, രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഈ വിഭാഗത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായിട്ടുള്ള നിഷ്‌ക്രിയ ആസ്തി 16 ശതമാനത്തിന് മുകളിലാണ്. മറ്റു ബാങ്കുകളുടെ ആസ്തി ഗുണനിലവാര ട്രാക്ക് റെക്കോര്‍ഡ് ഇതിനു സമാനമാണ്. മുദ്ര സ്‌കീം പരിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന സൂചനയും പുറത്തു വരുന്നുണ്ട്.

ക്രെഡിറ്റ് വിടവ്

സാമ്പത്തിക മേഖലയിലെ വിടവുകളുടെ സ്ഥിരത മനസ്സിലാക്കാന്‍, ഇന്ത്യയിലെ ബാങ്കിംഗ് മേഖലയുടെ മാറിയ ഭൂപ്രകൃതി അറിയേണ്ടത് നിര്‍ണായകമാണ്. ചെറുകിട വായ്പകള്‍ നല്‍കാനുള്ള ബാങ്കുകളുടെ വിമുഖതയാണ് ഒരു കാരണം. ഇതാകട്ടെ എംഎഫ്‌ഐകള്‍ക്ക് ഇടം തുറന്നുകൊടുത്തു. എന്നാല്‍ അത്തരം സേവനങ്ങളുടെ കാര്യമായ ആവശ്യം നിറവേറ്റാന്‍ ഈ സംഘടനകള്‍ക്ക് കഴിഞ്ഞില്ല. മൈക്രോഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് നെറ്റ്വര്‍ക്കിന്റെ (എംഎഫ്ഐഎന്‍) റിപ്പോര്‍ട്ട് 202324ല്‍ ഈ വിഭാഗത്തിന്റെ ഡിമാന്‍ഡ് 13 ലക്ഷം കോടി രൂപയായി കണക്കാക്കുന്നു. ഇതാകട്ടെ നിലവിലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 70 ശതമാനത്തിന്റെ ക്രെഡിറ്റ് വിടവാണ്.

ഒരു കൂട്ടം നിരാലംബരായ സ്ത്രീകള്‍ക്ക് വായ്പ നല്‍കുന്നതിനായി ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് മാതൃകയിലുള്ള ജെഎല്‍ജികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട എംഎഫ്‌ഐകള്‍ 1990-കളുടെ അവസാനത്തില്‍ എസ്എച്ച്ജി സംരംഭം പിന്തുടര്‍ന്നു.ഇവരാകട്ടെ ഈടില്ലാത്ത വായ്പകള്‍ വാഗ്ദാനം ചെയ്യുന്നു ഇതില്‍ അഞ്ച് മുതല്‍ 10 വരെ ഗ്രൂപ്പ് അംഗങ്ങളില്‍ ഓരോരുത്തരും മറ്റ് അംഗങ്ങള്‍ക്ക് ഒരു ഗ്യാരന്ററാണ്. ഈ വിഭാഗത്തിന്റെ മൊത്തം വായ്പാ പോര്‍ട്ട്ഫോളിയോ 3.48 ലക്ഷം കോടി രൂപയാണ് (ചിത്രം കാണുക). എന്നാല്‍ ബാങ്കിംഗ് സംവിധാനത്തില്‍ കുടിശ്ശികയുള്ള 120 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക തുച്ഛമാണ്.

”രാജ്യത്തെ 300 ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ യോജിച്ച ശ്രമം ആവശ്യമാണ്. ഇന്ന്, മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ 633 ജില്ലകളില്‍ സജീവമാണ്, ഇതില്‍ 300 ജില്ലകളില്‍ 88 ശതമാനവും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്, ”എംഎഫ്‌ഐഎന്‍ സിഇഒയും ഡയറക്ടറുമായ അലോക് മിശ്ര പറയുന്നു.

80 ശതമാനത്തിലധികം മൈക്രോ-ക്രെഡിറ്റും 10 സംസ്ഥാനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് മൈക്രോഫിനാന്‍സ് വ്യവസായത്തിനായി ആര്‍ബിഐ നിയമിച്ച സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷനായ സാധാനിലെ എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ജിജി മാമ്മന്‍ സമ്മതിക്കുന്നു.

ഡിജിറ്റല്‍ ആപ്പ് അധിഷ്ഠിത വായ്പാ പ്ലാറ്റ്ഫോമുകളുടെയും ഫിന്‍ടെക് അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജി പ്ലേയറുകളുടെയും കടന്നു കയറ്റം ഈ മേഖലയില്‍ ഒരു വലിയ മാറ്റം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ഒരു സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം പ്ലാറ്റ്ഫോമുകളിലൂടെയും മൊബൈല്‍ ആപ്പുകളിലൂടെയും ഡിജിറ്റല്‍ വായ്പ നല്‍കുന്നതില്‍ 60 ശതമാനവും കുറഞ്ഞ വരുമാനമുള്ള, ന്യൂ-ടു-ക്രെഡിറ്റ് വായ്പയെടുക്കുന്നവര്‍ക്കാണ്.

വിദൂരവും സ്വയമേവയുള്ളതുമായ പ്രക്രിയ ഉപയോഗിച്ച് അത്തരം ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്നത് ഗാര്‍ഹിക വരുമാന വിലയിരുത്തല്‍, തിരിച്ചടവ് ശേഷി പരിശോധനകള്‍ പോലുള്ള മൈക്രോ ഫിനാന്‍സ് നിയന്ത്രണങ്ങള്‍ പാലിക്കാതെയാണ്. ഇതാകട്ടെ കടം വാങ്ങുന്നവരെ അശ്രദ്ധമായി അമിത കടബാധ്യതയിലേക്ക് തള്ളിവിടുന്നതിനും കാരണമാകുന്നു.

കേരളത്തിലടക്കം ലോണ്‍ ആപുകളുടെ കെണിയില്‍ കുടുങ്ങി ജീവന്‍ ത്യജിച്ച കുടുംബങ്ങള്‍ മലയാളിയുടെ മനസില്‍ നോവായി ഇന്നും നില നില്‍ക്കുന്നു

എസ്എഫ്ബി, പേയ്മെന്റ് ബാങ്ക് വിഭാഗങ്ങളില്‍ ലൈസന്‍സ് നല്‍കാനുള്ള ആര്‍ബിഐയുടെ തീരുമാനവും ഉദ്ദേശിച്ച ഫലം നല്‍കിയിട്ടില്ല. പേയ്മെന്റ് ബാങ്കുകള്‍ നോണ്‍ സ്റ്റാര്‍ട്ടറുകളായിരുന്നു. നഗരപ്രദേശങ്ങളിലും ഇടത്തരം ഉപഭോക്താക്കളിലും ശ്രദ്ധ കേന്ദ്രീകരിച്ച് എസ്എഫ്ബികള്‍ സ്വകാര്യ മേഖലാ ബാങ്കുകളുടെ മാതൃകയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.

അവലംബം:

  1. സെബി റിപ്പോര്‍ട്ട്
  2. നബാര്‍ഡ്
  3. ആര്‍ബിഐ
  4. എംഎഫ്ഐഎന്‍
  5. ഫിന്‍ടെക്
  6. എന്‍ബിഎഫ്സി
  7. സാറ്റിന്‍ ക്രെഡിറ്റ് കെയര്‍ നെറ്റ്വര്‍ക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!