സ്തനാർബുദം ബാധിച്ച് മരിച്ച പോളിസി ഉടമയുടെ ഭർത്താവിന് എൽഐസി നൽകേണ്ടത് 1.57 കോടി രൂപ. 2016-ൽ പോളിസി എടുത്ത വനിത 2017-ൽ മരണമടയുകയായിരുന്നു. വർഷങ്ങളായുള്ള നിയമ പോരാട്ടത്തിനൊടുവിൽ ആണ് പോളിസി ഉടമയുടെ ഭർത്താവിന് എൽഐസി 1.57 കോടി രൂപ നൽകണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. ഒരു കോടി രൂപയുടെ ക്ലെയിം തുകയുൾപ്പെടെയാണിത്. നോമിനിക്ക് നേരിട്ട ബുദ്ധിമുട്ടുകൾക്കായി പിഴ ഉൾപ്പെടെയാണ് മൊത്തം തുക വിധിച്ചിരിക്കുന്നത്. പതിവ് മെഡിക്കൽ പരിശോധനകൾക്ക് ശേഷം 2016-ൽ ആണ് എൽഐസി ഈ പോളിസി അംഗീകരിക്കുന്നത്. എന്നാൽ പിന്നീടുള്ള പരിശോധനകളിൽ പോളിസി ഉടമക്ക് സ്തനാർബദം സ്ഥിരീകരിക്കുകയായിരുന്നു. 2017 ഏപ്രിലിൽ ഇവർ മരിക്കുകയും ചെയ്തു. തുടർന്ന് ഭർത്താവ് സമർപ്പിച്ച ഇൻഷുറൻസ് ക്ലെയിമാണ് എൽഐസി നിരസിച്ചത്. . 2018 ൽ ആണ് എൽഐസി ക്ലെയിം നിരസിക്കുന്നത്. തുടർന്ന് പോളിസി ഉടമയുടെ ഭർത്താവ് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനെ സമർപ്പിച്ചു. ഒടുവിൽ ക്ലെയിം തുക കൈമാറാൻ തർക്ക പരിഹാര കമ്മീഷൻ വിധിക്കുകയായിരുന്നു. ഉയർന്ന പ്രീമിയം
പോളിസി ഉടമ ഏഴു ലക്ഷം രൂപ വീതമാണ് പ്രീമിയം തുക അടച്ചത്. ഇൻഷ്വർ ചെയ്ത വ്യക്തിക്ക് ഒരു കോടി രൂപയുടെ സം അഷ്വേർഡ് തുക വാഗ്ദാനം ചെയ്യുന്നതായിരുന്നു ഈ പോളിസി. ഒറ്റത്തവണ പ്രീമിയം നൽകിയിൽ മതി എന്ന വ്യവസ്ഥയിലെ പോളിസിയായിരുന്നു. ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പുള്ള സാധാരണ മെഡിക്കൽ ടെസ്റ്റുകൾക്ക് ശേഷമായിരുന്നു 2016 മാർച്ചിൽ ഈ പോളിസി എൽഐസി അംഗീകരിച്ചത്. എന്നാൽ പോളിസി അംഗീകരിച്ച ആ ദിനം തന്നെ യാദൃശ്ചികമായി യുവതിയെ ആശുപത്രയിൽ പ്രവശിപ്പിച്ചു. പ്രീമിയം അടച്ചതിനുള്ള രസീത് 2016 മാർച്ച് 30-ന് എൽഐസി നൽകിയതിന് ശേഷം വനിത ബയോപ്സിക്ക് വിധേയയായി. പിന്നീട് സ്ഥനാർബുദം സ്ഥിരീകരിച്ചു.
ഒരു വർഷത്തിനും ശേഷം ഈ പോളിസി വീണ്ടും പുതുക്കി. എന്നാൽ പിറ്റേ മാസം തന്നെ ഇവർ മരണമടഞ്ഞു. എൽഐസി ക്ലെയിം നിരസിക്കാനുള്ള ഒരു പ്രധാന കാരണം പോളിസി എടുക്കുന്ന സമയത്തും പുതുക്കുന്ന സമയത്തും സ്തനാർബുദം ഉണ്ടെന്ന് പോളിസി ഉടമ ഇൻഷുററെ അറിയിച്ചിരുന്നില്ല എന്നതാണ്. 2017 മാർച്ച് 30-ന് വീണ്ടും ഏഴു ലക്ഷം രൂപ പ്രീമിയം അടച്ച് പോളിസി പുതുക്കിയിട്ടുണ്ട്. പക്ഷേ പോളിസി എടുത്തയാൾ ഡിക്ലറേഷൻ ക്ലോസ് ലംഘിച്ചെന്ന് സ്ഥാപിക്കുന്നതിൽ ഇൻഷുറൻസ് കമ്പനി പരാജയപ്പെട്ടു. 20160ൽ പോളിസി എടുത്ത ശേഷമാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് പരാതിക്കാരുടെ വാദം.