സാമ്പത്തിക സുരക്ഷിതത്വത്തിൽ നിർണായക പങ്കുവഹിക്കുന്ന രണ്ട് നിർണായക ഘടകങ്ങളാണ് സമ്പാദ്യവും നിക്ഷേപവും . കൃത്യമായ സാമ്പത്തിക അച്ചടക്കവും വ്യക്തമായ സാമ്പത്തിക ആസൂത്രണവും വഴി സാമ്പത്തിക ഭദ്രത ഉറപ്പാക്കാം. നിങ്ങളുടെ വരുമാനം എത്ര തന്നെയാണെങ്കിലും പ്രതിമാസം 2000 രൂപ വെച്ച് നിക്ഷേപത്തിനായി മാറ്റിവെച്ചാൽ ഇത് സാധ്യമാകും. ദീർഘകാല അടിസ്ഥാനത്തിലുള്ള ഇത്തരം നിക്ഷപങ്ങളിലൂടെ ഒരു കോടി രൂപ വരെ സമ്പാദിക്കാൻ സാധിക്കുമെന്നതാണ് വസ്തുത. മ്യൂച്വൽ ഫണ്ടിലെ സിസ്റ്റാമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവ എസ്ഐപി ഇത്തരത്തിൽ വലിയ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന താരതമ്യേന അപകടസാധ്യത കുറഞ്ഞ നിക്ഷേപ രീതിയാണ്.
വിപണിയധിഷ്ഠിത നിക്ഷേപ രീതിയായ എസ്ഐപി കോമ്പൗണ്ടിംഗ് നൽകുന്നു, അതായത്, നിക്ഷേപിച്ച തുകയിൽ മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള കോർപ്പസിൽ നിങ്ങൾക്ക് വരുമാനം ലഭിക്കും. നിങ്ങൾ പ്രതിമാസം 3,000 രൂപ നിക്ഷേപിക്കുകയും 12 ശതമാനം വാർഷിക വരുമാനം നേടുകയും ചെയ്താൽ പോലും, ദീർഘകാലാടിസ്ഥാനത്തിൽ, ഒരു കോടി രൂപയുടെ റിട്ടയർമെന്റ് കോർപ്പസ് നിർമ്മിക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ പ്രതിമാസ നിക്ഷേപം അൽപ്പം കൂടി വർധിപ്പിച്ചാൽ, കോർപ്പസ് ഒരു കോടി രൂപയിലെത്താൻ കുറച്ച് സമയം മതിയാകും. 3000 രൂപ നിക്ഷേപിച്ച് എങ്ങനെ ഒരു കോടി രൂപ റിട്ടേൺസ് സ്വന്തമാക്കാമെന്ന് നോക്കാം.
മ്യൂച്വൽ ഫണ്ടിലാണ് നിങ്ങൾ എസ്ഐപി നിക്ഷേപം നടത്തുന്നത്. നിങ്ങളുടെ പ്രതിമാസ നിക്ഷേപ തുക 3,000 രൂപയിൽ താഴെയാണെങ്കിലും പ്രതിമാസ എസ്ഐപികൾക്കായി ഒന്നിലധികം മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം. ഓഹരിവിപണി മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ ഒരു വർഷത്തിലേറെയായി മ്യൂച്വൽ ഫണ്ടുകൾ വൻ വരുമാനം നൽകുന്നുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനാൽ, ഒരു വർഷത്തിലേറെയായി നിക്ഷേപകർക്ക് മികച്ച റിട്ടേൺസാണ് ലഭിക്കുന്നത്.
30 വർഷം തുടർച്ചയായി എസ്ഐപിയിൽ പ്രതിമാസം 3000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 10.80 ലക്ഷം രൂപയായിരിക്കും. 12 ശതമാനം കുറഞ്ഞ പലിശ നിരക്കിൽ ദീർഘകാല മൂലധന നേട്ടം 95.1 ലക്ഷം രൂപയാകും. അതായത് മൊത്തം മെച്വൂരിറ്റി കാലയളവ് പൂർത്തിയാകുമ്പോൾ തുക 1.05 കോടി രൂപയാകും. 30 വർഷം നീണ്ട കാലയളവാണെങ്കിലും, ഒരാൾ 25-ൽ നിക്ഷേപം ആരംഭിച്ചാൽ, 55 വയസ്സ് ആകുമ്പോഴേക്കും അവർക്ക് ഒരു കോടി രൂപയുടെ കോർപ്പസ് ലക്ഷ്യം കൈവരിക്കാനാകും.