Amazon scholarship for 500 female students on International Women's DayAmazon scholarship for 500 female students on International Women's Day

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിനു മുന്നോടിയായി ഇന്ത്യയിലെ ആമസോൺ ഫ്യൂച്ചർ എൻജിനീയർ സ്കോളർഷിപ്പ് പ്രോഗ്രാമിനു കീഴിൽ 500 വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പുമായി ആമസോൺ ഇന്ത്യ. സാങ്കേതിക വിദ്യയിൽ കരിയർ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടേറെ അവസരങ്ങൾ തുറക്കുന്നതാണ് ഈ സ്കോളർഷിപ്പ്. സാങ്കേതിക വ്യവസായത്തിൽ ഏറെ വൈവിധ്യവും പ്രോത്സാഹനവും ഉൾപ്പെടുത്തുന്നതിനും അടുത്ത തലമുറയിലെ വനിതാ നേതാക്കളെ ശാക്തീകരിക്കുന്നതിനുമുള്ള ആമസോണിൻറെ പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ സംരംഭം.

പ്രോഗ്രാമിൻറെ വിജയത്തെ അടിസ്ഥാനമാക്കി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ പഠന മേഖലകളിലെ കോഴ്സുകൾക്ക് വിദ്യാർഥിനികൾക്ക് 50,000 രൂപ പ്രതിവർഷം ലഭിക്കും. സാമ്പത്തിക സഹായത്തോടൊപ്പം സാങ്കേതിക വിദ്യയിലെ ഭാവി വനിതാ നേതാക്കൾക്ക് സാങ്കേതിക മേഖലയിൽ വിജയകരമായ കരിയർ കെട്ടിപ്പെടുത്തുന്നതിന് ആമസോൺ ജീവനക്കാരുടെ മെൻറർഷിപ്പും വിപുലമായ വ്യക്തിഗത കോഡിംഗ് ബൂട്ട് ക്യാമ്പുകളും ലഭിക്കും. ബൂട്ട് ക്യാമ്പുകളിലും വെബിനാറുകളിലും മറ്റും വിദ്യാർഥികൾക്ക് തടസമില്ലാത്ത പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഈ വർഷം മുതൽ വിദ്യാർഥികൾക്ക് വ്യക്തിഗത ലാപ്ടോപ്പുകൾ നൽകുന്നതാണ്.

അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, കഴിവും അവസരവും തമ്മിലുള്ള വിടവ് നികത്താനുള്ള ആമസോണിൻറെ സമർപ്പണം ഉറപ്പാക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു. അതോടൊപ്പം സാങ്കേതികവിദ്യ മേഖലയിൽ വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നു. നമുക്കെല്ലാവർക്കും ഒരു മികച്ച ലോകം കെട്ടിപ്പെടുക്കാൻ സാങ്കേതിക വിദ്യയിൽ അടുത്ത തലമുറയിലെ വനിതാ നേതാക്കൾക്കായി നിക്ഷേപം നടത്തുകയാണ് ആമസോൺ ഫ്യൂച്ചർ എൻജിനീയർ ഇൻറേൺ പ്രോഗ്രാമിലൂടെയെന്ന് ആമസോൺ ഇന്ത്യ, ആമസോൺ ഫ്യൂച്ചർ എൻജിനീയർ ലീഡ് അക്ഷയ് കശ്യപ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പാക്കാൻ 49-ാമത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് #inspireInclusion എന്ന പ്രമേയത്തിന് കീഴിൽ #ShelsAmazon കാമ്പയിൻറെ മൂന്നാം പതിപ്പ് ആമസോൺ ഇന്ത്യ പുറത്തിറക്കുകയാണ്. കമ്പനിക്കകത്തും പുറത്തും സ്ത്രീ ശാക്തീകരണത്തിന് ആമസോണിൻറെ വിവിധ സ്ഥാപനങ്ങൾ നടപ്പാക്കിയ 49 വ്യത്യസ്ത പരിപാടികളും സംരംഭങ്ങളും ആനുകൂല്യങ്ങളും വ്യക്തമാക്കുന്നതാണ് ഈ കാമ്പയിൻ. സ്ത്രീകളുടെ പ്രൊഫഷണൽ യാത്ര മുന്നോട്ടു നയിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുള്ള ആമസോണിൻറെ സമർപ്പണത്തിനുമുള്ള പ്രധാന പങ്ക് വഹിച്ചിട്ടുള്ളതാണ് ഈ സംരംഭങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!