bigg-boss-16-salman-recovers-from-dengue-back-to-hosting-bigg-boss-16-01-business kerala

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതാരകനെന്ന നിലയിലാണ് സൽമാൻ ഖാൻ തിളങ്ങുന്നത്. ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സെലിബ്രിറ്റിയാണ് ഇന്ന് സൽമാൻ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ച്, ബിഗ് ബോസ് 17 ലെ വീക്കെൻഡിൽ പ്രത്യക്ഷപ്പെടാൻ താരം ഒരു എപ്പിസോഡിന് 6 കോടി രൂപ ഈടാക്കുന്നു. അതായത് ആഴ്ചയിൽ 2 എപ്പിസോഡിൽ നിന്നു താരം 12 കോടി രൂപ സ്വന്തമാക്കുന്നു.

ഈ കണക്കുകൾ പ്രകാരം ഒരു സീസണിൽ താരത്തിനു ലഭിക്കുന്ന പ്രതിഫലം 200 കോടി രൂപയാണ്. ബിഗ് ബോസിനായി സൽമാൻ ഓരോ സീസണിലും 1,000 കോടി രൂപ സമ്പാദിക്കുന്നുണ്ടെന്ന് നേരത്തേ ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം കഴിഞ്ഞ വർഷം താരം തന്നെ തള്ളിയിരുന്നു. ടിവി പ്രേക്ഷകരുടെ പ്രിയ സെലിബ്രിറ്റികളായ കപിൽ ശർമ്മ, രൂപാലി ഗാംഗുലി തുടങ്ങിയ മറ്റ് ടെലിവിഷൻ താരങ്ങളേക്കാൾ പ്രതിഫലത്തിന്റെ കാര്യത്തിൽ സൽമാൻ എത്ര മുന്നിലാണെന്നതാണ് അടുത്ത ചോദ്യം.

ബിഗ് ബോസിന്റെ അപാരമായ ജനപ്രീതിയും, ഷോയിലെ സൽമാന്റെ ഇടപെടലും, അദ്ദേഹത്തിന്റെ താരമൂല്യം വർധിപ്പിക്കുന്നു. കപിൽ ശർമ്മ ഷോയ്ക്കും അതിന്റെ നെറ്റ്ഫ്‌ലിക്‌സ് റൈറ്റ്‌സിനും വേണ്ടി കപിൽ ശർമ്മ ഒരു എപ്പിസോഡിന് ഏകദേശം 50 ലക്ഷം രൂപയാണു നേടുന്നത്. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ടിവി നടി രൂപാലി ഗാംഗുലിയാണ്. അനുപമയെന്ന ഷോയുടെ ഒരു എപ്പിസോഡിന് അവൾ ഏകദേശം 3 ലക്ഷം രൂപ വാങ്ങുന്നു. ഉയർന്ന പ്രതിഫലം വാങ്ങുന്ന മറ്റ് ടിവി താരങ്ങളായ ഹിന ഖാൻ, രാം കപൂർ എന്നിവരെല്ലാം ഒരു എപ്പിസോഡിന് 1.5- 2 ലക്ഷം രൂപയാണ് വാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!