കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) മികച്ച സാങ്കേതിക ജീവനക്കാർക്കായി ഏർപ്പെടുത്തിയ പ്രഥമ നന്ദകുമാർ റാവു സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു. First Nandakumar Rao Memorial Awards
വെരാവൽ റീജിയണൽ സ്റ്റേഷനിലെ അസിസ്റ്റൻ്റ് ചീഫ് ടെക്‌നിക്കൽ ഓഫീസർ ഡോ സുരേഷ് കുമാർ മൊജ്ജാദ, അതേ സ്റ്റേഷനിലെ ടെക്‌നിക്കൽ അസിസ്റ്റൻ്റ് എച്ച് എം ഭിന്ത് എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ ലഭിച്ചത്. ദേശീയ ജൈവവൈവിധ്യ അതോറിറ്റി മുൻ ചെയർപേഴ്‌സൺ ഡോ ബി മീനാകുമാരി പുരസ്കാരങ്ങൾ വിതരണം ചെയ്തു. സിഎംഎഫ്ആർഐയിലെ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റായിരുന്ന നന്ദകുമാർ റാവുവിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് അവാർഡ്.
സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ പി വിജയഗോപാൽ, ഡോ ഗ്രിൻസൻ ജോർജ്, ഡോ വി വി ആർ സുരേഷ്, ഹരീഷ് നായർ, കെ എസ്ശ്രീ കുമാരൻ എന്നിവർ പ്രസംഗിച്ചു.