കൊച്ചി മെട്രോയും ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയും സംയുക്തമായി സൈബർ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ ജീവനക്കാർ പങ്കെടുത്തു. One day workshop in Kochi Metro
സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗപ്പെടുത്താനും അത് വഴി സൈബർ സെക്യൂരിറ്റിയിലുള്ള നൂതനമായ പ്രോഗ്രാമുകളെ കുറിച്ചുള്ള അവബോധനം നൽകുകയുമായിരുന്നു ശില്പശാലയിലൂടെ ലക്ഷ്യം. പരിപാടിയിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ സൈബർ സെക്യൂരിറ്റിയുടെ കാലിക പ്രസക്തിയെ കുറിച്ച് സംസാരിച്ചു. ടെക്നോ വാലിയിലെ സൈബർ സെക്യൂരിറ്റി മേഖലയിലെ വിദഗ്ദ്ധരും പരിശീലകരും ശില്പശാലയിൽ പങ്കെടുത്തു.