മുകേഷ് അംബാനിയുടെ ഭവനമായ ആന്റിലിയ ആഗോള പ്രശസ്തമാണ്. ലോകത്ത് ഒരു കുടുംബം താമസിക്കുന്ന ഏറ്റവും വിലയേറിയ വീടെന്നതിന് ഉത്തരമാണ് ആന്റിലിയ. ഏകദേശം 15,000 കോടി രൂപയിലധികമാണ് ഈ ഭവനത്തിന്റെ മാത്രം മൂല്യം. മുംബൈയുടെ സ്കൈലൈൻ തൊടുന്ന കെട്ടിടം എന്നു പലരും ഈ അംബരചുമ്പിയെ വിശേഷിപ്പിക്കാറുണ്ട്. മുകേഷ് അംബാനിയുടെ മുഴുവൻ കുടുംബവും ഇവിടെ വിവിധ നിലകളിലായി താമസിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ സേവിക്കാനായി 100 കണക്കിന് ജീവനക്കാരും ഇവിടുണ്ട്.
ആന്റിലിയയിലെ ജീവനക്കാർ എല്ലാം തന്നെ ലോകോത്തര നിലവാരമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്ങനെയുള്ള ഇവരുടെ ശമ്പളകണക്കുകൾ പലപ്പോഴും നിഗൂഢത സൃഷ്ടിച്ചിട്ടുണ്ട്. ആന്റിലിയയിലെ ജീവനക്കാരുടെ പ്രതിഫലം സംബന്ധിച്ച് അംബാനി കുടുംബം എന്നും ഒരു രഹസ്യാത്മക സആഭാവം സൂക്ഷിക്കാറുണ്ട്.ആന്റിലിയയിലെ ജീവനക്കാരുടെ ശമ്പളത്തിന്റെ കൃത്യമായ കണക്കുകൾ ഇതുവരെ അവ്യക്തമായിരുന്നുവെന്നാതാണ് സത്യം. എന്നാൽ 2017 -ൽ മുകേഷ് അംബാനിയുടെ പേഴ്സണൽ ഡ്രൈവറുടെ അസാധാരണ ശമ്പളം തുറന്നുകാട്ടി ഒരു സോഷ്യൽ മീഡിയ വീഡിയോ വൈറാലായിരുന്നു. അംബാനിയുടെ ഡ്രൈവറുടെ പ്രതിമാസ ശമ്പളം ഏകദേശം 2 ലക്ഷം രൂപയിൽ കൂടുതലാണെന്നായിരുന്നു ഈ വിഡിയോയിൽ പറയുന്നത്.ഇതോടെ ആന്റിലിയയിൽ ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്ന സാമ്പത്തിക പ്രതിഫലത്തെക്കുറിച്ചുള്ള കൂടുതൽ ഊഹാപോഹങ്ങൾ ശക്തമായി. ആന്റിലിയയുടെ ചുവരുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ഒരു ഷെഫ് 2 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്നുവെന്നാണ് വിവരം. ചില പാചക വിദഗ്ധർ അവരുടെ കഴിവും, അനുഭവവും അടിസ്ഥാനമാക്കി അതിലും കൂടുതൽ വരുമാനം നേടുന്നുവെന്നും അടുത്തിടെ ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.ആന്റിലിയയുടെ ആഡംബരം കേവലം ശമ്പളത്തിനപ്പുറമാണെന്നു പറയേണ്ടി വരും. കാരണം ഇവിടെ താമസം, ഭക്ഷണം, യാത്ര, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ അംബാനി നൽകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സുരക്ഷാ സംവിധാനത്തിന് ഉയർന്ന വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥർ ആവശ്യമാണ്. അ്ങ്ങനെ വരുമ്പോൾ അവരുടെ പ്രതിഫലവും മികച്ചതായിരിക്കും.വ്യക്തിഗത ഷെഫുകൾ, ബട്ട്ലർമാർ, സാങ്കേതിക വിദഗ്ധർ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്രത്യേക സേവനങ്ങളുടെ നിര ഉയർന്ന തലത്തിലുള്ള ശമ്പളവും ആവശ്യപ്പെടുന്നു. ശമ്പളത്തിനു പുറമേ ആന്റിലിയ ജീവനക്കാർക്ക് ബോണസുകൾ, സ്റ്റോക്ക് ഓപ്ഷനുകൾ, യാത്രാ അവസരങ്ങൾ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ജീവനക്കാരുടെ വിദേശത്തുള്ള മക്കളുടെ വിദ്യാഭ്യാസ ചെലവുകളും അംബാനി തന്നെ നോക്കുന്നുവെന്നു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു