Bright Business Kerala

മുംബൈ: ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ എച്ച്ഡിഎഫ്സി ബാങ്കിന് 18,654 കോടി രൂപയുടെ അറ്റാദായം. 2024 ഇതേകാലത്തെ 16,736 കോടി രൂപയേക്കാൾ 11.5 ശതമാനമാണ് വർധന. പലിശ വരുമാനത്തിലുണ്ടായ വർധനവും പ്രവർത്തന ചെലവുകൾ കാര്യക്ഷമമായി നിയന്ത്രിച്ചതുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. അതേ സമയം മൊത്തം വരുമാനം കഴിഞ്ഞ വർഷത്തെ 87,460 കോടിയിൽ നിന്ന് 90,005 കോടി രൂപയായി ഉയരുകയും ചെയ്തു.
ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2024 ഡിസംബറിലെ 1.42 ശതമാനത്തിൽനിന്ന് 1.24 ശതമാനമായി കുറഞ്ഞു. 35,179 കോടി രൂപയാണ് മൊത്തം നിഷ്‌ക്രിയ ആസ്തിയായുള്ളത്. അറ്റ നിഷ്‌ക്രിയ ആസ്തി 0.46 ശതമാനത്തിൽനിന്ന് 0.42 ശതമാനമായും താഴ്ന്നിട്ടുണ്ട്.