Bright Business Kerala

ഒന്നിലധികം അമേരിക്കൻ കമ്പനികളിൽ ഒരേസമയം ജോലിയുമായി ഇന്ത്യക്കാരൻ; സോഹം പരേഖിന്റെ ‘മൂൺലൈറ്റിങ്’ വിവാദം എന്താണ്?

ഇന്ത്യക്കാരനായ സോഹം പരേഖ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചാവിഷയമായി. ഒരേസമയം ഒന്നിലധികം വിദേശ കമ്പനികളിൽ ജോലി ചെയ്ത് തൊഴിൽദാതാക്കളെ തെറ്റിദ്ധരിപ്പിച്ച വിവരം പുറത്തുവന്നതോടെയാണ് ഈ ഇന്ത്യൻ ടെക്കി വൈറലായത്. മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് ബിരുദവും ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ഡിഗ്രിയും സമ്പാദിച്ച പരേഖ് പ്രമുഖ ടെക് കമ്പനികളായ ഡൈനാമോ എഐ, യൂണിയൻ എഐ, സിന്തേഷ്യ, അലൻ എഐ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. […]

Google Beam; ഇനി തൊട്ടടുത്ത് ഇരിക്കാം!!! 3ഡി വീഡിയോ കോൺഫറൻസിങ് സേവനം ‘ബീം’ അവതരിപ്പിച്ച് ഗൂഗിൾ

google

Google Beam ; 3 ഡി വീഡിയോ കോൺഫറൻസിങ് സംവിധാനമായ ബീം ഔദ്യോഗികമായി അവതരിപ്പിച്ച് ഗൂഗിൾ. കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ഗൂഗിൾ I/O യിലാണ് ബീം അവതരിപ്പിച്ചത്. നേരത്തെ പ്രൊജക്ട് സ്റ്റാർലൈൻ എന്ന പേരിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ബീമിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിർമ്മിതബുദ്ധി, 3ഡി ഇമേജിങ് സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. വ്യക്തികളുടെ ദൃശ്യം കൂടുതൽ വലുതായും ഡെപ്തിലും കാണുന്നതിനായി പ്രത്യേക ഡിസ്‌പ്ലേയും ഇതിൽ ഉപയോഗിക്കും. ഇതുവഴി ദൂരെയിരുന്ന് സംസാരിക്കുന്ന ഒരാൾ […]

Apple iPhone; ഐഫോണിന് വില കൂട്ടാനൊരുങ്ങി ആപ്പിൾ

APPLE IPHONE

Apple iPhone; വരാനിരിക്കുന്ന ഐഫോൺ സീരീസിൻ്റെ വില വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ആപ്പിൾ ഉത്പന്നങ്ങളിൽ ഭൂരിഭാഗവും നിർമ്മിക്കുന്ന ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് താരിഫ് ചുമത്തിയതിൻ്റെ ഫലമായാണ് വില വർദ്ധനവ് എന്നാണ് സൂചന. എന്നാൽ ഇത്തരമൊരു പ്രചാരണം തടയുന്നതിൻ്റെ ഭാഗമായി അധിക ഫീച്ചേഴ്സ് അവതരിപ്പിച്ച് വില കൂട്ടാനാണ് ആപ്പിൾ ആലോചിക്കുന്നത്. സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഐഫോൺ 17 സീരീസിന് ഇതോടെ വില ഉയരുമെന്ന് ഉറപ്പായി. ആപ്പിളിൻ്റെ വില വർദ്ധനവിന് കാരണം ഡിസൈനിലും […]

New Tech Era; മിന്നൽ വേ​ഗം; സെക്കൻഡിൽ 10 ജിഗാബൈറ്റ് വേഗം: 10 ജി പരീക്ഷിച്ച് ചൈന

New Tech Era; ലോകത്തെ ഞെട്ടിച്ച് ചൈന അതിവേഗ ഇന്റർനെറ്റ് സാങ്കേതികവിദ്യയിൽ നിർണായക മുന്നേറ്റം. 10 ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും. ചൈനയിലെ ഷിയോങ് ജില്ലയിൽ 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് […]

സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി ഫോണിലെ ആപ്പ് വഴി നമുക്കും പരിശോധിക്കാം

സ്വര്‍ണ്ണത്തെ ഏറെ ഇഷ്ടപ്പെടുന്നവരാണ് മലയാളികള്‍. സ്വര്‍ണ്ണത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ നടക്കുന്ന പുകിലുകള്‍ക്ക് ഒരു കുറവുമില്ല. എങ്കിലും സ്വര്‍ണ്ണവില മുകളിലേക്ക് തന്നെയാണ്. കൈയില്‍ അല്‍പ്പം കാശ് വന്നാല്‍ കുറഞ്ഞ് സ്വര്‍ണ്ണം വാങ്ങി വയ്ക്കുന്ന ആളുകള്‍ ധാരാളം. കുടുംബത്തിലെ സ്ത്രീകളെ പ്രീതിപ്പെടുത്താനും സ്വര്‍ണ്ണാഭരണങ്ങള്‍ ഒരു മികച്ച വഴിയാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ ഉയര്‍ന്ന ഡിമാന്‍ഡ് കാരണം തന്നെ പലവിധത്തിലുള്ള സ്വര്‍ണ്ണ തട്ടിപ്പുകളും നടക്കാറുണ്ട്. ജ്വല്ലറികളില്‍ നിന്ന് നേരിട്ട് പോയി സ്വര്‍ണ്ണം വാങ്ങിയാല്‍ പോലും അത് പരിശുദ്ധമാണോ എന്ന സംശയം പലര്‍ക്കും […]

ഡ്രൈവിങ് ലൈസന്‍സ് സ്വയം തിരുത്താന്‍ എളുപ്പവഴിയൊരുക്കി വാഹന വകുപ്പ്

നമ്മുടെ ഡ്രൈവിങ് ടെസ്റ്റ് രീതികള്‍ അടിമുടി മാറാന്‍ പോകുകയാണ്. മേയ് ഒന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റ് അല്‍പ്പം കടുപ്പമാകും. എച്ചും റോഡ് ടെസ്റ്റും മാത്രം എടുത്ത് ലൈസന്‍സ് കരസ്ഥമാക്കാമെന്ന പഴയ രീതിയ മാറുന്നു. ഡ്രൈവിങ് നന്നായി അറിയാം എന്ന് ഉറപ്പാക്കുന്ന വിധത്തിലുള്ള സങ്കീര്‍ണ്ണമായ ടെസ്റ്റ് നടപ്പിലാക്കാന്‍ പോവുകയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ 2024 മേയ് ഒന്നിന് ശേഷം ലൈസന്‍സ് നേടുക എന്നത് പഴയപോലെ അത്ര ഈസിയാകില്ലയെന്ന് ഉറപ്പായിട്ടുണ്ട്. ശരിയായി ഡ്രൈവിങ് അറിയാത്തവര്‍ റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് […]

മഞ്ഞപ്പാരയുടെ വിത്തുൽപാദനം വിജയം, അഭിമാന നേട്ടവുമായി സിഎംഎഫ്ആർഐ

ഭക്ഷണമായി കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയർന്ന വിപണി മൂല്യമുള്ള മത്സ്യമാണ് മഞ്ഞപ്പാര കൊച്ചി: സമുദ്രമത്സ്യകൃഷിയിൽ വലിയ മുന്നേറ്റത്തിന് വഴിതുറന്ന് മഞ്ഞപ്പാരയുടെ (ഗോൾഡൻ ട്രെവാലി) കൃത്രിമ വിത്തുൽപാദനം വിജയകരമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് അഞ്ച് വർഷത്തെ പരീക്ഷണത്തിനൊടുവിൽ  ഈ മീനിന്റെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. ഭക്ഷണമായി കഴിക്കാനും അലങ്കാരമത്സ്യമായും ഉപയോഗിക്കുന്ന ഉയർന്ന വിപണി മൂല്യമുള്ള മത്സ്യമാണ് മഞ്ഞപ്പാര. കൃഷിയിലൂടെ സമുദ്രമത്സ്യോൽപാദനം കൂട്ടാൻ സഹായിക്കുന്നതാണ് ഈ നേട്ടം. മികച്ച വളർച്ചാനിരക്കും ആകർഷകമായ രുചിയുമാണ് ഈ മീനിന്. അതിനാൽ […]

‘സൈബർ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാർഗങ്ങളും’; ടെക്നോ വാലിയുടെ നേതൃത്വത്തിൽ കൊച്ചി മെട്രോയിൽ ഏകദിന ശില്പശാല 

കൊച്ചി മെട്രോയും ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയും സംയുക്തമായി സൈബർ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാർഗങ്ങളും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊച്ചി മെട്രോയുടെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന പരിപാടിയിൽ ജീവനക്കാർ പങ്കെടുത്തു. One day workshop in Kochi Metro സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗപ്പെടുത്താനും അത് വഴി സൈബർ സെക്യൂരിറ്റിയിലുള്ള നൂതനമായ പ്രോഗ്രാമുകളെ കുറിച്ചുള്ള അവബോധനം നൽകുകയുമായിരുന്നു ശില്പശാലയിലൂടെ ലക്ഷ്യം. പരിപാടിയിൽ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ സൈബർ സെക്യൂരിറ്റിയുടെ കാലിക പ്രസക്തിയെ കുറിച്ച് സംസാരിച്ചു. […]

കടലിലും ഉഷ്ണതരംഗം; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം

കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം. ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിംഗിന് വിധേയമായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ പഠനത്തിൽ കണ്ടെത്തി. Study shows that the coral reefs of Lakshadweep are dying on a massive scale due to the warming of the sea സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയർന്നുനിൽക്കുന്ന അപൂർവ കാലാവസ്ഥാസ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങൾ സമുദ്രത്തിലെ […]

ഇന്ത്യൻ കടൽ സമ്പത്തിലേക്ക് രണ്ടിനം കോലാൻ വിഭാഗത്തിലെ മീനുകളെ കണ്ടെത്തി

മീനുകളെ കണ്ടെത്തിയത് സിഎംഎഫ്ആർഐ ഗവേഷകർ കൊച്ചി: ഇന്ത്യൻ സമുദ്രമത്സ്യ സമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി. കോലാൻ-മുരൽ വിഭാഗത്തിൽപെട്ട രണ്ട് പുതിയ മീനുകളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആർഐ) ഗവേഷകരാണ് കണ്ടെത്തിയത്. മീനുകളെ വിശദമായ ജനിതകപഠനത്തിന് വിധേയമാക്കിയ ശേഷമാണ് ഇന്ത്യയിൽ ഇതുവരെ ശാസ്ത്രീയമായി വേറിട്ട് അടയാളപ്പെടുത്തിയിട്ടില്ലാത്ത മീനുകളാണെന്ന് കണ്ടെത്തിയത്. അബ്ലെന്നെസ് ജോസ്ബർക്മെൻസിസ്, അബ്ലെന്നെസ് ഗ്രേസാലി എന്നിങ്ങനെയാണ് പുതിയ മീനുകൾക്ക് ശാസ്ത്രീയനാമകരണം നൽകിയിരിക്കുന്നത്. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിൽ ഗവേഷണം നടത്തുന്ന ടോജി […]