Bright Business Kerala

LATEST NEWS

എ​യ​ർ ഇ​ന്ത്യ​യു​ടെ ന​ഷ്‌​ടം 15,000 കോ​ടി​യി​ലേ​ക്ക്

എ​യ​ർ ഇ​ന്ത്യ​യു​ടെ ന​ഷ്‌​ടം 15,000 കോ​ടി​യി​ലേ​ക്ക്
  • PublishedJanuary 23, 2026

മുംബൈ എയര്‍ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയുടെ റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദിൽ കഴിഞ്ഞ ജൂണിലുണ്ടായ ഡ്രീലൈനർ വിമാനാപകടമാണ് എയർ ഇന്ത്യയുടെ സാമ്പത്തിക തകർച്ചയ്ക്ക് പ്രധാന കാരണമായത്. 240-ലധികം പേർക്ക് ജീവൻ നഷ്ടമായി. കമ്പനി പ്രവർത്തന ലാഭത്തിലേക്കെത്തുന്നതിനിടെയായിരുന്നു അപകടം. വി​​​​മാ​​​​ന​​​​ദു​​​​ര​​​​ന്ത​​​​വും ഭൗ​​​​മ-​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ളും ഇ​​​​ന്ത്യ-​​​​പാ​​​​ക് യു​​​​ദ്ധ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് വ്യോ​​​​മ​​​​പാ​​​​ത അ​​​​ട​​​​ച്ച​​​​തു​​​​മെ​​​​ല്ലാം എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ​​​​യെ വ​​​​ലി​​​​യ​​​​തോ​​​​തി​​​​ല്‍ ബാ​​​​ധി​​​​ച്ചു. ടാ​​​​റ്റ ഗ്രൂ​​​​പ്പും സിം​​​​ഗ​​​​പ്പു​​​​ര്‍ എ​​​​യ​​​​ര്‍​ലൈ​​​​ന്‍​സും ചേ​​​​ര്‍​ന്ന് എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ​​​​യെ ഏ​​​​റ്റെ​​​​ടു​​​​ത്ത​​​​ശേ​​​​ഷ​​​​മു​​​​ള്ള ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ന​​​​ഷ്‌​​​​ട​​​​ക്ക​​​​ണ​​​​ക്കാ​​​​കു​​​മി​​​ത്.
അതേസമയം നിലവിലെ സിഇഒ ക്യാമ്പ്‌ബെൽ വിൽസണ് പകരം പുതിയൊരാളെ കണ്ടെത്താനുള്ള ശ്രമം ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. വിമാനാപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നതോടെ ഇതിൽ തീരുമാനമുണ്ടാകും. പു​​​​തി​​​​യ സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ മൂ​​​​ന്നാം​​​​വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ മാ​​​​ത്ര​​​​മേ ക​​​​മ്പ​​​​നി ലാ​​​​ഭ​​​​ത്തി​​​​ലെ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നാ​​​​ണ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്റിന്റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ല്‍. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്റ് സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​ഞ്ചു വ​​​​ര്‍​ഷ പ്ലാ​​​​ന്‍ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ ബോ​​​​ര്‍​ഡ് മ​​​​ട​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കൂ​​​​ടു​​​​ത​​​​ല്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ ലാ​​​​ഭ​​​​ത്തി​​​​ലെ​​​​ത്താ​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കാ​​​​ന്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​ന് നി​​​​ര്‍​ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *