Bright Business Kerala

LATEST NEWS

ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകർഷിച്ച് കേരള പവലിയൻ

ലോക സാമ്പത്തിക ഫോറത്തിൽ ശ്രദ്ധയാകർഷിച്ച് കേരള പവലിയൻ
  • PublishedJanuary 22, 2026

ദാ​​​വോ​​​സ്: സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ദാ​​​വോ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന 56-ാമ​​​തു ലോ​​​ക സാമ്പത്തിക ഫോ​​​റ​​​ത്തി​​​ലെ കേ​​​ര​​​ള പ​​​വ​​​ലി​​​യ​​​ൻ ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ക്കുന്നു. കേ​​​ര​​​ളം ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഗോ​​​ള ബി​​​സി​​​ന​​​സി​​​നു​​​ള്ള ക​​​വാ​​​ടം എ​​​ന്ന​​​താ​​​ണ് പ​​​വ​​​ലി​​​യ​​ന്റെ പ്ര​​​മേ​​​യം. വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​വ​​​ലി​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​എ. ജ​​​യ​​​തി​​​ല​​​ക്, വ്യ​​​വ​​​സാ​​​യ വാ​​​ണി​​​ജ്യ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ്, ലു​​​ലു ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​​എ. യൂ​​​സ​​​ഫലി, സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ (കെ​​​എ​​​സ്ഐ​​​ഡി​​​സി) മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പി. ​​​വി​​​ഷ്ണു​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.
വി​​​ജ്ഞാ​​​നാ​​​ധി​​​ഷ്ഠി​​​ത വ്യാ​​​വ​​​സാ​​​യി​​​ക കേ​​​ന്ദ്ര​​​മാ​​​യും സു​​​സ്ഥി​​​ര വ്യാ​​​പാ​​​ര​​​ത്തി​​​നും ബി​​​സി​​​ന​​​സു​​​ക​​​ൾ​​​ക്കും അ​​​നു​​​കൂ​​​ല ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഇ​​​ട​​​മാ​​​യും കേ​​​ര​​​ള​​​ത്തെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള​​​താ​​​ണ് പ​​​വ​​​ലി​​​യ​​​ൻ. കേ​ര​ള​ത്തി​ന്റെ​ ​ഉ​ന്ന​ത​ ​പ്ര​തി​നി​ധി​ ​സം​ഘ​ത്തെ​ ​ന​യി​ക്കു​ന്ന​ ​മ​ന്ത്രി​ ​രാ​ജീ​വ് ​ഡ​ബ്ല്യു.​ഇ.​എ​ഫി​ന്റെ​ ​തു​ട​ക്ക​ദി​വ​സം​ ​മു​ത​ൽ​ ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​ക​ളു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ക​ൾ​ ​ന​ട​ത്തി.​

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *