സൂര്യദേവ് അലോയ്സ് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെഅസോസിയേറ്റ് സ്പോൺസർ
കൊച്ചി: 2025-26 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അസോസിയേറ്റ് സ്പോൺസറായി സൂര്യദേവ് അലോയ്സ് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡ്. ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ടി.എം.ടി ബാർ നിർമ്മാണ കമ്പനിയാണ് സൂര്യദേവ് അലോയ്സ് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡ്.
ലോകമെമ്പാടുമായി ലക്ഷക്കണക്കിന് ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കൈകോർത്ത് പ്രവർത്തിക്കാൻ കഴിയുന്നതിൽ തങ്ങൾ ഏറെ ആവേശത്തിലാണെന്ന് സൂര്യദേവ് മാനേജിംഗ് ഡയറക്ടർ മുകേഷ് അഗർവാൾ പറഞ്ഞു. ട്രൂ ഇന്നർ സ്ട്രെംഗ്്ന്ത് എന്ന തങ്ങളുടെ ആശയം കളത്തിനകത്തും പുറത്തും ശക്തമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ കൂട്ടായ്മയെന്നും ടീമിനെ പിന്തുണച്ച് ഈ യാത്രയുടെ ഭാഗമാകാൻ തങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൂര്യദേവ് അലോയ്സ് ആൻഡ് പവറുമായുള്ള കരാറിറെ സ്വാഗതം ചെയ്യുന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സിഇഒ അഭിക് ചാറ്റർജി വ്യക്തമാക്കി. അസോസിയേറ്റ് സ്പോൺസറായി സൂര്യദേവ് തങ്ങളോടൊപ്പം ചേർന്നതിൽ വലിയ സന്തോഷമുണ്ട്. ഗുണമേന്മ, സുസ്ഥിരത, സാമൂഹിക വികസനം എന്നീ മേഖലകളിലെ സൂര്യദേവ്ന്റെ പ്രതിബദ്ധത കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മൂല്യങ്ങളുമായി ശക്തമായി പൊരുത്തപ്പെടുമെന്നും ഈ വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അർത്ഥവത്തും ഓർമയിൽ നിലനിൽക്കുന്നതുമായ അനുഭവങ്ങൾ നൽകാൻ തങ്ങൾക്കൊരുമിച്ച് സാധിക്കട്ടെ എന്നും അദ്ദഹം പറഞ്ഞു.
2006-ൽ ചെന്നൈയിൽ സ്ഥാപിതമായ സൂര്യദേവ് അലോയ്സ് ആൻഡ് പവർ പ്രൈവറ്റ് ലിമിറ്റഡ്, ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ടി.എം.ടി ബാർ ബ്രാൻഡും ഇന്ത്യയിലെ മുൻനിര സ്റ്റീൽ നിർമ്മാതാക്കളുമാണ്. ടി.എം.ടി ബാർസ്, എം.എസ് ബില്ലറ്റ്സ്, എം.എസ് റൗണ്ട്സ്, സ്പോഞ്ച് അയേൺ എന്നിവയുടെ ഉത്പാദനത്തിൽ കമ്പനി മുൻനിരയിൽ നിൽക്കുന്നു. 0.6 എം.ടി.പി.എ ശേഷിയുള്ള ഏകോപിത സ്റ്റീൽ പ്ലാന്റ് ചെന്നൈയിലെ ന്യൂ ഗമ്മിഡിപൂണ്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഇന്ത്യയിൽ ശക്തമായ വിപണി സാന്നിധ്യത്തോടുകൂടിയ വ്യാപകമായ വിതരണ ശൃംഖലയാണ് സൂര്യദേവിനുള്ളത്. 2,000ത്തിലധികം പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ശക്തമായ പിന്തുണയോടെ തുടർച്ചയായി വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതൽ യുവാക്കളിലേക്ക് എത്തിച്ചേരുന്നതിനോടൊപ്പം ഫുട്ബോളിനും സമൂഹത്തിനും നല്ലൊരു ഭാവി സൃഷ്ടിക്കുവാനുള്ള പ്രതിബദ്ധത ഉറപ്പാക്കുകയുമാണ് സൂര്യദേവ് അലോയ്സ് ആൻഡ് പവർ.