Bright Business Kerala

LATEST NEWS

ആലുവയില്‍ എന്‍.ഡി.ആര്‍ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്പ്രവര്‍ത്തനമാരംഭിച്ചു

ആലുവയില്‍ എന്‍.ഡി.ആര്‍ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്പ്രവര്‍ത്തനമാരംഭിച്ചു
  • PublishedMarch 12, 2026

പ്രമുഖ വ്യാവസായ-ലോജിസ്റ്റിക്സ് സേവന ദാതാക്കളായ എൻ.ഡി.ആർ. വെയർഹൗസിംഗിന്റെ പുതിയ വെയർഹൗസിംഗ് ആൻഡ് ഇൻഡസ്ട്രിയൽ പാർക്ക് ആലുവ ചുണ്ണങ്ങംവേലിയിൽ പ്രവർത്തനമാരംഭിച്ചു. എൻ.ഡി.ആർ. ഗ്രൂപ്പിന് കീഴിലുള്ള എൻ.ഡി.ആർ. സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.
ഏകദേശം 250 കോടി രൂപ നിക്ഷേപത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ഈ ഇൻഡസ്ട്രിയൽ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. പദ്ധതി പൂർണ്ണതോതിൽ സജ്ജമാകുന്നതോടെ പ്രദേശത്തെ മുന്നൂറോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷി ക്കുന്നത്. കേരളത്തിന്റെ വ്യവസായ മേഖലയ്ക്കും പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം കരുത്തേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ദക്ഷിണേന്ത്യയിലെ പ്രധാന ലോജിസ്റ്റിക്സ് ഹബ്ബുകളിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എൻ.ഡി.ആർ. ആലുവയിൽ പ്രവർത്തനം വിപുലീകരിച്ചത്. എഫ്.എം.സി.ജി. (FMCG), ഇ-കൊമേഴ്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിലെ കമ്പനികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഭരണ-വിതരണ സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും.
കേരളത്തിലെ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസനത്തിൽ ഈ പ്ലാന്റ് ഒരു സുപ്രധാന നാഴികക്കല്ലാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സപ്ലൈ ചെയിൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ ആലുവയിലെ ഈ സൗകര്യം സഹായിക്കും എന്ന് എൻ.ഡി.ആർ. വെയർഹൗസിംഗ് സി.ഇ.ഒ. രാജ് ശ്രീനിവാസൻ പറഞ്ഞു.
ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ. മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, 13-ാം വാർഡ് കൗൺസിലർ എൽസി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. എൻ അമൃതേഷ് റെഡ്ഢി, മാനേജിങ് ഡയറക്ടർ, എൻ ഡിആർ സ്പേസ് നന്ദി പ്രകാശിപ്പിച്ചു. കെ.എസ്.ഐ.ഡി.സി. (KSIDC) പ്രതിനിധികൾ, ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ, പ്രാദേശിക ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *