Bright Business Kerala

LATEST NEWS

കുതിപ്പ് തുടരുന്നു: സ്വർണം വില പവന്‌ 1.21 ലക്ഷം

കുതിപ്പ് തുടരുന്നു: സ്വർണം വില പവന്‌ 1.21 ലക്ഷം
  • PublishedJanuary 28, 2026

കൊ​ച്ചി: റെക്കോർഡ് കുതിപ്പുമായി വീണ്ടും സ്വ​ര്‍​ണ​വി​ല. ഇന്ന് ഗ്രാ​മി​ന് 265 രൂ​പ​യും പ​വ​ന് 2,360 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 15,140 രൂ​പ​യിലും പ​വ​ന് 1,21,120 രൂ​പയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം ആഗോള വിപണിയിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ട്രോയ് ഔൺസിന് 5,200 ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ടു. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ വൻ ഇടിവും ഭൗമരാഷ്ട്രീയ ആശങ്കകളുമാണ് പ്രധാന കാരണം.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *