Bright Business Kerala

BUSINESS NEWS SUCCESS STORIES

നരേന്ദ്ര ബന്‍സാല്‍: ഒരു ഫോട്ടോഗ്രാഫറില്‍ നിന്നും ഇന്‍ഡക്‌സ് എന്ന ബ്രാന്‍ഡ് വഴി മൊബൈല്‍ സാമ്രാജ്യത്തിന്റെ അധിപനായ കഥ

നരേന്ദ്ര ബന്‍സാല്‍: ഒരു ഫോട്ടോഗ്രാഫറില്‍ നിന്നും ഇന്‍ഡക്‌സ് എന്ന ബ്രാന്‍ഡ് വഴി മൊബൈല്‍ സാമ്രാജ്യത്തിന്റെ അധിപനായ കഥ
  • PublishedMarch 8, 2025

ഇന്‍ടെക്‌സ് മൈക്രോമാക്‌സിനെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായി

നരേന്ദ്ര ബന്‍സാല്‍ എന്ന ഇന്ത്യക്കാരനെ അറിയാത്തവര്‍ ഭാരതത്തില്‍ ഉണ്ടാകുമോയെന്നത് സംശയമാണ്.. പല സമയത്തും ഈ പേര് ഓരോ ഇന്ത്യാക്കാരന്റേയും കാതുകളിലൂടെ കടന്നു പോയിട്ടുണ്ടാകാം. അമ്പലങ്ങളില്‍ ഫോട്ടോയെടുത്തു നടന്ന ആളാണ് ഈ നരേന്ദ്ര ബന്‍സാലെന്നു എത്ര പേര്‍ക്കറിയാം.?

നിങ്ങളില്‍ എത്രപേര്‍ അറിയുമെന്നതാണ് ആദ്യ ചോദ്യം. ഇന്‍ടെക്സ് എന്ന ബ്രാന്‍ഡ് പലര്‍ക്കും അറിയാമായിരിക്കും. ഈ കമ്പനിയുടെ ഉടമയാണ് ബന്‍സാല്‍. ഒന്നുമില്ലായ്മയില്‍ നിന്നു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ജീനിയസ് എന്നു വിശേഷിപ്പിക്കുന്നതാകും ശരി. ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടും, വെല്ലുവിളികള്‍ അതിജീവിച്ചു വിജയം നേടിയ കഥയാണ് നരേന്ദ്ര ബന്‍സാലിന്റേത്.

ഇന്ത്യയിലെ മൊബൈല്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഇന്ന് ഇന്‍ടെക്‌സ്. വെറും 20,000 രൂപയ്ക്ക് ബിസിനസ് ആരംഭിച്ച ചരിത്രമാണ് ബന്‍സാലിനുള്ളത്. ഇന്ന് അദ്ദേഹത്തിന്റെ ഇന്‍കെട്സ് ടെക്നോളജീസ് സാമ്രാജ്യത്തിന്റെ മൂല്യം 6,500 കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും അധികം വിറ്റുപോകുന്ന ഹോം മൊബൈല്‍ ബ്രാന്‍ഡുകളില്‍ രണ്ടാംസ്ഥാനത്താണ് ഇന്‍ടെക്സ്.

ഒരു സംരംഭകന്‍ ആകുന്നതിനു മുമ്പ് ഡല്‍ഹിയിലെ ബിര്‍ള മന്ദിറില്‍ ആളുകളുടെ ഫോട്ടോ എടുത്തുനടന്നിരുന്ന ഒരു സാധാരണക്കാരനായിരുന്നു നരേന്ദ്ര ബന്‍സാല്‍. 1963 -ല്‍ രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് ബന്‍സാല്‍ ജനിച്ചത്. ഗ്രാമത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. വിശ്വനികേതന്‍ ഹൈസ്‌കൂളില്‍ നിന്നാണ് സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ഡല്‍ഹി സര്‍വകലാശാലയിലെ സ്വാമി ശ്രദ്ധാനന്ദ് കോളജില്‍ നിന്ന് ബിസിനസില്‍ ബിരുദം പൂര്‍ത്തിയാക്കി.1980 കളിലാണ് കുടുംബം ഡല്‍ഹിയിലേക്ക് താമസം മാറിയത്. വിദ്യാഭ്യാസ ചെലവുകള്‍ കണ്ടെത്തുന്നതിന് ബന്‍സാല്‍ ഓഡിയോ- വീഡിയോ കാസറ്റുകള്‍ വിറ്റു. ഇത് അവനില്‍ ബിസിനസ് മോഹം വളര്‍ത്തി. തുടര്‍ന്ന് വിവിധ കമ്പനികളില്‍ ചെറിയ ജോലികള്‍ ചെയ്തു. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലെ നയാബസാറില്‍ അദ്ദേഹം ഒരു കോര്‍ഡ്‌ലെസ് ഫോണ്‍ ബിസിനസ നടത്തിയിരുന്നു.

ചെറുപം മുതല്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങണമെന്ന മോഹം അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യയുടെ ഐടി മേഖല വളര്‍ച്ച കണ്ടാണ് ബന്‍സാല്‍ വളര്‍ന്നത്. ഫ്ലോപ്പി ഡിസ്‌കുകള്‍ പോലുള്ള കമ്പ്യൂട്ടര്‍ സപ്ലൈകള്‍ അദ്ദേഹം നടത്തി. അങ്ങനെ പണമുണ്ടാക്കി. തുടര്‍ന്ന് സ്വന്തമായി ഒരു കമ്പനി തുടങ്ങാന്‍ തീരുമാനിച്ചു. 1992-ല്‍ അദ്ദേഹം കമ്പ്യൂട്ടര്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനായി നെഹ്‌റു പ്ലേസില്‍ ഒരു ചെറിയ റൂം വാടകയ്ക്കെടുത്തു. 20,000 രൂപയായിരുന്നു പ്രാരംഭ നിക്ഷേപം. അങ്ങനെ 1994 സെപ്റ്റംബറില്‍ സൗത്ത് ഡല്‍ഹിയില്‍ ഇന്റര്‍നാഷണല്‍ ഇംപെക്‌സ് പ്രവര്‍ത്തനം ആരംഭിച്ചു.

1996-ലാണ് ബന്‍സാല്‍ ഇന്റക്‌സ് ടെക്‌നോളജീസ് ആരംഭിച്ചത്. കൊറിയന്‍, ചൈനീസ് നിര്‍മ്മാതാക്കളില്‍ നിന്നും വിതരണക്കാരില്‍ നിന്നും നേരിട്ട് അദ്ദേഹം ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി. അതിനാല്‍ തന്നെ കുറഞ്ഞ വിലയ്ക്ക് അവ വില്‍ക്കാന്‍ സാധിച്ചു. ആദ്യ വര്‍ഷം തന്നെ കമ്പനി 30 ലക്ഷം രൂപയുടെ ലാഭം നേടി. തുടര്‍ന്ന് അദ്ദേഹം ഡിവിഡി പ്ലെയറുകള്‍, ഹോം എന്റര്‍ടൈന്‍മെന്റ് സിസ്റ്റങ്ങള്‍, സ്പീക്കറുകള്‍ എന്നിവ വില്‍ക്കാന്‍ തുടങ്ങി.

1997-ല്‍ കമ്പനി അതിന്റെ ഹെഡ് ഓഫീസ് ഡല്‍ഹിയില്‍ സ്ഥാപിച്ചു. പോര്‍ട്ട്ഫോളിയോയില്‍ വെബ്ക്യാമുകളും, കീബോര്‍ഡുകളും ഉള്‍പ്പെടുത്തി. 2005 ആയപ്പോഴേക്കും അദ്ദേഹം ഒരു നിര്‍മ്മാണ സൗകര്യവും ആരംഭിച്ചു. മൊബൈല്‍ ഫോണുകള്‍ കളം വാഴാന്‍ തുടങ്ങഇയതോടെ ഇന്‍ടെക്‌സ് താങ്ങാനാവുന്ന വിലയിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗുണമേന്‍മയുള്ള കുറഞ്ഞ വിലയുള്ള ഫോണുകള്‍ ക്ലിക്കായി. കമ്പനി വന്‍ നേട്ടമുണ്ടാക്കി.

2012-ല്‍ കമ്പനി എല്‍ഇഡി ടിവികളുടെ നിര്‍മ്മാണം ആരംഭിച്ചു. 2012-ല്‍ അദ്ദേഹത്തിന്റെ മകന്‍ കേശവ് ബന്‍സാല്‍ കമ്പനിയുടെ മീഡിയ ബ്രാന്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇതോടെ ഇന്‍ടെക്‌സ് മൈക്രോമാക്‌സിനെ മറികടന്ന് ഇന്ത്യയിലെ രണ്ടാമത്തെ വലിയ മൊബൈല്‍ നിര്‍മ്മാതാക്കളായി. നിലവില്‍, ബന്‍സാലിന് 800 കോടിയിലധികം ആസ്തിയുണ്ട്. ഇന്‍ടെക്സ് ടെക്നോളജീസിന്റെ മൊത്തം മൂല്യം 6,500 കോടിയില്‍ അധികമാണ്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *