Bright Business Kerala

LATEST NEWS

പ്രവാസലോകത്ത് വിഷു കേമമാക്കാൻ ലുലു; കൂടുതൽ വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു

പ്രവാസലോകത്ത് വിഷു കേമമാക്കാൻ ലുലു; കൂടുതൽ വിമാനങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ എത്തിച്ചു
  • PublishedApril 11, 2026

കൊച്ചി: പ്രവാസി മലയാളികൾക്ക് ​ഗൾഫ് രാജ്യങ്ങളിൽ വിഷുവിന് ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ നേതൃത്വത്തിൽ, പ്രത്യേക കാർ​ഗോ വിമാനങ്ങളിൽ പഴം – പച്ചക്കറികളുടെ കയറ്റുമതി തുടങ്ങി.
ലുലു ഫെയർ എക്സ്പോർട്ടിന്റെ നേതൃത്വത്തിലാണ് വിഷു ഒരുക്കുവാനുള്ള പഴം-പച്ചക്കറി ഉത്പ്പന്നങ്ങൾ എത്തിക്കുന്നത്. കൂടുതൽ കാർ​ഗോ വിമാനങ്ങളിലും യാത്രാ വിമാനങ്ങളിലുമായി 3200 ടണിലധികം കാർഷികോത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ 11: 45ന് കുവൈറ്റ് എയർവെയ്സിന്റെ പ്രത്യേക കാർ​ഗോ വിമാനം 50 ടൺ കാർഷികോത്പ്പന്നങ്ങളുമായി കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് മടങ്ങി.

വൈകിട്ട് 8 ന് നാഷണൽ എയർവേയിസിന്റെ പ്രത്യേക വിമാനത്തിൽ 100 ടൺ പഴം-പച്ചക്കറി ഉത്പ്പന്നങ്ങളും കയറ്റിയച്ചു. എമിറേറ്റ്സ്, ഇത്തിഹാദ് ഉൾപ്പടെയുള്ള വിമാന സർവീസുകൾ വഴിയാണ് ഉത്പന്നങ്ങൾ എത്തിക്കുന്നത്. യുഎഇ ഉൾപ്പടെയുള്ള വിവിധ ​ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ സു​ഗമമായ ഭക്ഷ്യലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. സമൃദ്ധമായി വിഷു സദ്യയ്ക്കും വിഷുക്കണി വിഭവങ്ങൾ ഒരുക്കുവാനും ജി.സി.സിയിലെ ലുലു സ്റ്റോറുകളെ സജ്ജമാക്കുകയാണ് ലുലു.

വിഷുവിന് ഉത്പന്നങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പ് വരുത്തുന്നുണ്ടെന്നും യാതൊരു ആശങ്ക വേണ്ടെന്നും എം.എ യൂസഫലി നേരത്തെ വ്യക്തമാക്കിയിരുന്നു.

​ഗൾഫ് മേഖലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുകയാണ് ലുലു. വിഷുവിന് ആവശ്യമായ വാഴയില, സദ്യയ്ക്ക് ആവശ്യമായ കാർഷിക വിഭവങ്ങൾ, വിഷുക്കണി ഒരുക്കുവാൻ ആവശ്യമായ കണി വെള്ളരി, കണിക്കൊന്ന ഉൾപ്പടെ എല്ലാ കാർഷിക വിഭവങ്ങളും ലുലു സ്റ്റോറുകളിൽ സുലഭമാണ്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *