Bright Business Kerala

LATEST NEWS

മുത്തൂറ്റ് മിനി ഇനി മുത്തൂറ്റ് എം ക്രെഡ് ലിമിറ്റഡ്…

മുത്തൂറ്റ് മിനി ഇനി മുത്തൂറ്റ് എം ക്രെഡ് ലിമിറ്റഡ്…
  • PublishedFebruary 24, 2026

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് (Muthoot Mini Financiers) തങ്ങളുടെ പേര് മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (Muthoot MCred Ltd) എന്നാക്കി മാറ്റി. 2025 ഡിസംബർ 31-ന് അവസാനിച്ച ഒൻപതു മാസത്തിൽ 113.93 കോടി രൂപ അറ്റാദായം നേടിയ കമ്പനി, പ്രവർത്തന വരുമാനത്തിൽ 44.86% വളർച്ച രേഖപ്പെടുത്തി. സുരക്ഷിത സ്വർണ്ണ പണയ മേഖലയിലെ വളർച്ചയാണ് ഈ നേട്ടത്തിന് കാരണം


ഭാവിയെ ലക്ഷ്യമിട്ട്, പ്രൊഫഷണലായി മുന്നേറുന്ന സ്ഥാപനമെന്ന നിലയിലേക്കുള്ള വളർച്ചയാണ് പേരുമാറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. വരുമാനത്തിലെയും ലാഭത്തിലെയും മുന്നേറ്റം ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ സംവിധാനങ്ങൾ ആധുനികവൽക്കരിക്കാനും കൂടുതൽ പ്രൊഫഷണലായി പ്രവർത്തിക്കാനും പുതിയ റീബ്രാൻഡിംഗ് സഹായിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് വ്യക്തമാക്കി.

2025-26 സാമ്പത്തിക വർഷത്തിലെ (Q3 FY26) മൂന്നാം പാദത്തിൽ 52.16 കോടി രൂപയാണ് അറ്റാദായം. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 91.88% വർധനവാണ്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *