ന്യൂഡൽഹി രാജ്യത്തെ വ്യാപാര കമ്മിയിൽ വൻ വർധന. ഇറക്കുമതി കൂടിയതോടെയയാണിത്. ഫെബ്രുവരി മാസത്തെ കമ്മി 1.95 ലക്ഷം കോടി (27.1 ബില്യൺ ഡോളർ)യായാണ് ഉയർന്നത്. 2025ൽ ഇതേ കാലയളവിൽ 1.29 ലക്ഷം കോടി (14 ബില്യൺ ഡോളർ) ആയിരുന്നു വ്യാപാര കമ്മി. സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതിയിലുണ്ടായ വർധനയാണ് വ്യാപാര കമ്മി കൂടാനിടയാക്കിയത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യവും കമ്മിയിൽ പ്രതിഫലിച്ചുതുടങ്ങി. കയറ്റുമതിയിൽ 0.81 ശതമാനം കുറവുണ്ടായി.