ന്യുഡൽഹി: പേടിഎം മൂന്നാം പാദത്തിൽ 225 കോടി സംയോജിത ശുദ്ധലാഭം രേഖപ്പെടുത്തി. ധനകാര്യ സേവന സാങ്കേതിക പ്ലാറ്റ്ഫോമായ പേടിഎം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 208 കോടി നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ശ്രദ്ധേയമായ മുന്നേറ്റമാണ്. സെപ്റ്റംബർ പാദത്തിലെ 21 കോടി ലാഭത്തിൽനിന്ന് 971 ശതമാനം വർധനയാണ് കമ്പനി രേഖപ്പെടുത്തിയത്.