Bright Business Kerala

LATEST NEWS

ബാറ്ററി തീർന്നാൽ പെട്രോളിൽ ഓടും, ഇന്ത്യയിലെ ആദ്യ മാസ്-മാർക്കറ്റ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി ഒക്ടോബറിൽ

ബാറ്ററി തീർന്നാൽ പെട്രോളിൽ ഓടും, ഇന്ത്യയിലെ ആദ്യ മാസ്-മാർക്കറ്റ് പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി ഒക്ടോബറിൽ
  • PublishedFebruary 20, 2026

രാജ്യത്തെ സ്‌പോര്‍ട് യൂടിലിറ്റി വാഹന (എസ്‌യുവി)വിപണിയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനൊരുങ്ങി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ നിലവില്‍ ആഡംബര കാറുകളില്‍ മാത്രം കണ്ടുവരുന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ സജ്ജീകരിച്ചെത്തുന്ന ആദ്യ മാസ് മാര്‍ക്കറ്റ് കാര്‍ പുറത്തിറക്കാന്‍ പോകുകയാണ് എംജി.
മജസ്റ്റര്‍ എസ്‌യുവിയുടെ അവതരണ വേളയില്‍ കമ്പനി അധികൃതര്‍ തന്നെയാണ് ഇക്കാര്യം പ്രമുഖ ഓട്ടോമൊബൈല്‍ പ്രസിദ്ധീകരണമായ ഓട്ടോകാര്‍ ഇന്ത്യയോട് വെളിപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ശ്രദ്ധേയമായ വുളിംഗ് സ്റ്റാര്‍ലൈറ്റ് 560 (Wuling Starlight 560) എന്ന മോഡലിനെ അടിസ്ഥാനമാക്കിയാണ് എംജിയുടെ ഈ പുതിയ എസ്‌യുവി നിര്‍മ്മിക്കുന്നത്. ‘520’ എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്ന പുത്തന്‍ എസ്‌യുവി പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ഫുള്‍ ഇലക്ട്രിക് (EV) എന്നീ രണ്ട് പതിപ്പുകളില്‍ ലഭ്യമാകും.
ഇതോടെ ഇന്ത്യയില്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യുന്ന ആദ്യ മാസ് മാര്‍ക്കറ്റ് എസ്‌യുവിയായി ഇത് മാറും.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *