മുംബൈ: പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസങ്, തങ്ങളുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ നിരയായ ഗാലക്സി എസ് 26 സീരീസ് ഇന്ന് പുറത്തിറക്കും. വരാനിരിക്കുന്ന നിരയിൽ മൂന്ന് മോഡലുകൾ ഉൾപ്പെടാൻ സാധ്യതയുണ്ട്. സാംസങ് ഗാലക്സി എസ് 26, ഗാലക്സി എസ് 26 പ്ലസ്, ഗാലക്സി എസ് 26 അൾട്രാ എന്നി പേരുകളിലാണ് മോഡലുകൾ അവതരിപ്പിക്കുക. പ്രകടനത്തിലും കാമറയിലും ശ്രദ്ധേയമായ അപ്ഗ്രേഡുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, ചില ഡിസൈൻ മാറ്റങ്ങളും കാണാൻ കഴിയും.