LATEST NEWS ട്രാവന്‍കൂര്‍ സിമന്റ്സിന് പിന്തുണ ഉറപ്പാക്കുമെന്ന് പി രാജീവ് Byadmin@brightbusinesskerala PublishedMarch 10, 2026 കൊച്ചി: വൈവിധ്യവത്കരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് വികസിപ്പിച്ച വേമ്പനാട് ടൈല്‍ അഡ്ഹസീവ്, വേമ്പനാട് എല്‍സി3 വൈറ്റ് സിമന്റ് എന്നീ ഉത്പന്നങ്ങള്‍ പുറത്തിറക്കി. ട്രാവന്‍കൂര്‍ സിമന്റ്സ് ലിമിറ്റഡ് പുതിയൊരു തുടക്കത്തിലേക്ക് കടക്കുകയാണെന്നും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു സാധ്യമാകുന്ന എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പി. രാജീവ് ചടങ്ങിൽ പറഞ്ഞു. കളമശേരിയില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ( ഇന്‍ഡസ്ട്രീസ്) എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു.