Bright Business Kerala

LATEST NEWS SUCCESS STORIES

ഫാർമസി രംഗത്ത് മാതൃകയായി തുടരുന്ന മെഡ്ബി ഫാർമസി

ഫാർമസി രംഗത്ത് മാതൃകയായി തുടരുന്ന മെഡ്ബി ഫാർമസി
  • PublishedJune 2, 2026

ഫാർമസി റീട്ടെയിൽ മേഖലയിൽ 30 വർഷമായി സജീവമായി തുടരുന്ന മധുര സ്വദേശിയായ സതീഷ് കുമാർ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൊച്ചി കടവന്ത്രയിൽ തുടങ്ങിയ മെഡ്ബി ഫാർമസിയുടെ വ്യത്യസ്തവും സേവനാധിഷ്ഠിതവുമായ വഴികളിലൂടെ നമുക്ക് ഒന്ന് സഞ്ചരിക്കാം. ഉപഭോക്താവിന് വേണ്ടി അർപ്പണ മനോഭാവത്തോടെ തുടങ്ങിയ മെഡ്ബി ഫാർമസി കുറച്ചുകാലത്തിനുള്ളിൽ സ്വന്തമാക്കിയ നല്ല പേര് മതി അത്രത്തോളം ആത്മാർഥതമായാണ് ഈ സംരംഭം ഉപഭോക്താക്കളുമായി ഇടപെടുന്നതെന്ന് മനസ്സിലാക്കാൻ.
ഒരാളുടെ പാഷൻ എന്നത് ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന തിരിച്ചറിവാണ്. തമിഴ്നാട്ടിലെ മധുര സ്വദേശിയായ സതീഷിന്റെ കരിയർ യാത്രയെ കുറിച്ച് പറയുമ്പോൾ ആ സ്വയം കണ്ടെത്തലിന് ഏറെ പ്രാധാന്യമുണ്ട്. ഫാർമസിസ്റ്റ് ആയ അമ്മയെ കണ്ടുവളർന്ന കുട്ടിക്കാലം മുതൽക്കേ സതീഷിന്റെ മനസ്സിൽ മരുന്നുകളുടെ ലോകം ഇടംപിടിച്ചിരുന്നു. പഠിച്ച വിഷയത്തേക്കാൾ ഉപരിയായി കണ്ടുവളർന്ന തൊഴിൽ മേഖലയോട്ഉള്ള ആഭിമുഖ്യമാണ് സതീഷിനെ ഫാർമസൂട്ടിക്കൽ രംഗത്ത് എത്തിച്ചതെന്നു പറയാം. ഇന്ത്യയിലെ വിവിധ ഇടങ്ങളിൽ ഏഴ് വർഷത്തോളമാണ് തുടക്കത്തിൽ സതീഷ് കുമാർ പ്രവർത്തിച്ചത്. അവിടെ നിന്നും എല്ലാം സൂക്ഷ്മമായും, ശ്രദ്ധയോടെയും പഠിച്ചു. മരുന്നുകൾ, അതിലെ ചേരുവകൾ, പാർശ്വഫലങ്ങൾ തുടങ്ങി ഫാർമസൂട്ടിക്കൽ മേഖലയിലെ എല്ലാ കാര്യങ്ങളും അർപ്പണ ബുദ്ധിയോടെ തന്നെ മനസ്സിലാക്കി. ഫാർമസി ബിസിനസ്, സെയിൽസ് മറ്റു പ്രവർത്തനങ്ങൾ എന്നിവയിലും ക്രിയാത്മകമായും സജീവമായും ഇടപെട്ടു. ഈ അനുഭവങ്ങൾ പകർന്ന ഊർജ്ജവും ആയിട്ടായിരുന്നു മുന്നോട്ടേക്കുള്ള യാത്ര. കരിയറിന്റെ അടുത്ത ഘട്ടം ദുബായിൽ ഫാർമസൂട്ടിക്കൽ റീട്ടെയിൽ രംഗമായിരുന്നു അങ്ങനെ ഇന്ത്യയിലും പുറത്തുമായി 23 വർഷങ്ങൾ നീണ്ട ഫാർമസ്യൂട്ടിക്കൽ റീട്ടയിൽ മേഖലയിലെ പ്രവർത്തന പരിചയം നൽകിയ ആത്മവിശ്വാസത്തിൽ നിന്നായിരുന്നു സാമൂഹ്യ ദൗത്യത്തിൽ ഊന്നിയ എറണാകുളം കടവന്ത്രയിലുള്ള ഫാർമസി റീട്ടെയിൽ ഔട്ട്ലെറ്റായ മെഡ്ബി ഫാർമസിയുടെ തുടക്കം. ഒരു ഫാർമസി എന്ന പൊതു സങ്കൽപ്പത്തിനപ്പുറം വിശാലമായ കാഴ്ചപ്പാടുകൾ ഉണ്ട് മെഡ്ബി ഫാർമസിക്ക്. മെഡ്ബിയുടെ വിശേഷങ്ങൾ സതീഷിനോട് തന്നെ ചോദിച്ചറിയാം.
എന്തുകൊണ്ട് കേരളം?
സ്വന്തമായി ഒരു സംരംഭം തുടങ്ങുമ്പോൾ കേരളം തിരഞ്ഞെടുത്തത് എന്തുകൊണ്ട് എന്ന് കുറെ പേർ ചോദിച്ചിട്ടുണ്ട് ആരോഗ്യരംഗത്ത് അത്രയധികം ബോധവാന്മാരായ മലയാളികൾക്കിടയിൽ ഏറ്റവും മികച്ച ഡിസ്കൗണ്ടും മികച്ച സേവനവും ഉറപ്പു നൽകുന്ന ഒരു സംരംഭം ഉണ്ടാകണമെന്ന കാഴ്ച്പ്പാട് തന്നെയാണ് അതിന് കാരണം. തൃപ്തികരമായ സേവനവും, കൃത്യനിഷ്ഠയോടും സമയ നിബന്ധതയുള്ള ഇടപെടലുമായി മെഡ്ബി ഫാർമസി ആദ്യ ദിവസങ്ങൾ മുതൽ തന്നെ ജനമനസ്സുകളിൽ സ്ഥാനം ഉറപ്പിച്ചു. അത്രയധികം പോസിറ്റീവ് റെസ്പോൺസുകൾ ആണ് എനിക്കും ടീമിനും നമ്മുടെ കസ്റ്റമേഴ്സിൽ നിന്ന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയും ഏറെ മുന്നോട്ടുപോകാൻ ഉണ്ടെന്ന തിരിച്ചറിവും ഈ അനുഭവങ്ങൾ നൽകുന്നു.
മെഡ്ബി ഫാർമസി
എന്തു നൽകുന്നു ?
കേരളത്തിൽ മറ്റെവിടെയും ലഭിക്കാത്ത ഡിസ്കൗണ്ട് ആണ് മെഡ്ബി ഫാർമസിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതേ ഡിസ്കൗണ്ടോടുകൂടി തന്നെ കേരളത്തിനകത്തും പുറത്തുമായി ഹോം ഡെലിവറി സൗകര്യവും നൽകുന്നു. ഇംഗ്ലീഷ് മരുന്നുകൾ 17% ഡിസ്കൗണ്ടിലാണ് നൽകുന്നത് ഇൻസുലിനുകൾ 23% ഡിസ്കൗണ്ടിലും. മരുന്ന് വിതരണത്തിൽ ഞങ്ങൾക്ക് കിട്ടുന്ന വലിയ മാർജിൻ പോലും ഉപേക്ഷിച്ചാണ് മരുന്നുവില കുറച്ച് ആളുകൾക്ക് നൽകുന്നത്. ഒരു സാമൂഹ്യ ദൗത്യം കൂടിയാണ് ഇതോടെ പൂർത്തിയാകുന്നത് എന്നാണ് എന്റെ വിശ്വാസം. നമ്മുടെ സമൂഹത്തിൽ നിരവധി ആളുകൾ ഇൻസുലിൻ ഉപയോഗിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. ഇത് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്നത് തന്നെ നല്ലൊരു ചെലവ് വരും. സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല മരുന്ന് ചെലവുകൾ. മെഡ്ബിയിൽ നിന്നും ഇൻസുലിൻ വാങ്ങുമ്പോൾ ആ ചിലവ് വളരെയധികം കുറയ്ക്കാം. ഹോം ഡെലിവറിയിലും കുറേ അധികം പ്രത്യേകതകൾ ഞങ്ങൾ നൽകുന്നുണ്ട്. ഫാർമസിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ ആണ് ഇപ്പോൾ സൗജന്യ ഹോം ഡെലിവറി സേവനം നൽകുന്നത്. ഒരു കസ്റ്റമർ ഹോം ഡെലിവറിക്കായി വിളിക്കുമ്പോൾ അവരെ പൂർണ്ണമായും കേൾക്കുകയും കൃത്യതയോടെയും സൂക്ഷ്മതയോടെയും മരുന്നുകൾ ക്രമീകരിച്ച് അവർ ആവശ്യപ്പെടുന്ന സമയത്ത് തന്നെ അത് എത്തിച്ചുകൊടുക്കുക എന്ന ഉത്തരവാദിത്വം മെഡ്ബി ഫാർമസിക്ക് ഉണ്ട്. ഇൻസുലിൻ പോലുള്ള മരുന്നുകൾ എല്ലാം ടെമ്പറേച്ചർ കൺട്രോൾഡ് പായ് ക്കുകളിൽ ആക്കിയാണ് ഡെലിവറി നൽകുന്നത്. എറണാകുളം ജില്ലയിലെ മറ്റു സ്ഥലങ്ങളിലേക്ക് പോർട്ടർ പോലെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും കേരളത്തിനകത്തും പുറത്തുമായി മറ്റു സ്ഥലങ്ങളിലേക്ക് കൊറിയർ പോലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും ഹോം ഡെലിവറി സേവനം ആവശ്യക്കാരിലേക്ക് എത്തിക്കുന്നുണ്ട്. നിലവിൽ ഞങ്ങളുടെ പ്രവർത്തനസമയം രാവിലെ 9 മണി മുതൽ രാത്രി 11 മണി വരെ ആണെങ്കിലും രാത്രി കാലങ്ങളിൽ എമർജൻസി മരുന്നുകൾക്കായി വിളിക്കാറുള്ള കസ്റ്റമേഴ്സിനും നമ്മൾ കൃത്യമായി ഞങ്ങളുടെ സേവനം നൽകുന്നുണ്ട്. ഞങ്ങളുടെ ഫാർമസിയിൽ വരുന്ന കസ്റ്റമേഴ്സ് പലപ്പോഴും പറയാറുണ്ട് കേരളത്തിൽ തന്നെയാണോ ഈ ഫാർമസി എന്ന് അത്ഭുതപ്പെടാറുണ്ട് എന്ന്. ഏറ്റവും മികച്ച സർവീസ്, ഹോസ്‌പിറ്റാലിറ്റി തുടങ്ങി ഗുണമേന്മ ഉറപ്പാക്കുന്നതിനായി ടെമ്പറേച്ചർ കണ്ട്രോൾ, റഫിജറേറ്റർ തുടങ്ങിയവ ഒരുക്കിയിരിക്കുന്നു. മരുന്നു വാങ്ങാനായി എത്തുന്ന ഒരാൾക്ക് മരുന്നു ഡിസ്‌പെൻസിങ്ങിനു പുറമെ പേഷ്യൻന്റ് കൗൺസിലിങ് കൂടി ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. മരുന്നുകളെ കുറിച്ചുള്ള കൃത്യമായ അറിവും, ഉപയോഗിക്കേണ്ടുന്ന ശെരിയായ രീതിയെക്കുറിച്ചുള്ള അറിവും, ഉപഭോക്താവിന്റെ സംശയങ്ങൾക്കുള്ള മറുപടിയും മെഡ്ബി ഫാർമസിയിൽ നിന്ന് ലഭിക്കുന്നു. മെഡ്ബിയിൽ എത്തുന്ന ഉപഭോക്താവിന്റെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം.
എന്ത് ചലഞ്ച്
ആണ് നേരിടുന്നത്?
മെഡ്ബി ഫാർമസി നൽകുന്ന കൂടുതൽ വിലക്കുറവ് കണ്ട് ഇത് ജനറിക് മരുന്നുകൾ നൽകുന്ന ഫാർമസി ആണോ എന്ന് ചിലരെങ്കിലും സംശയിക്കാറുണ്ട്, ഒരിക്കൽ നമ്മളിൽ നിന്ന് മരുന്നു വാങ്ങിയവർക്ക് പിന്നീട് ആ സംശയം നിലനിൽക്കില്ല, കാരണം അവർ കഴിക്കുന്ന അതേ ബ്രാൻഡഡ് മരുന്നുകൾ തന്നെയാണ് മെഡ്ബി ഫാർമസി ഇത്രയും വിലക്കുറവിൽ നൽകുന്നത് എന്ന് മനസ്സിലാകും. ജനറിക് മരുന്നുകൾ പ്രോത്സാഹിപ്പിക്കാത്തത് കൊണ്ട് തന്നെയാണ് 10% മുതൽ 40% വരെ ഡിസ്കൗണ്ട് എന്ന പോലുള്ള ബോർഡുകൾ സ്ഥാപിക്കാത്തത്.
മരുന്നുകൾക്കപ്പുറം, ജീവിതത്തിലേക്ക്
ഞങ്ങളുടെ ടാഗ് ലൈൻ “കെയർ ബിയോണ്ട് മെഡിസിൻ’ എന്നാണ്. മരുന്നിനപ്പുറം മനുഷ്യജീവിതങ്ങളിലേക്ക് എന്നാണ് മെഡ്ബീ പറയാൻ ശ്രമിക്കുന്നതും പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നതും. മരുന്ന് വാങ്ങി ബിൽ അടക്കുമ്പോൾ തീരുന്ന ഒരു സാധാരണ ബന്ധമല്ല ഉപഭോക്താക്കളുമായി ഞങ്ങൾക്കുള്ളത്. മെഡ്ബീ സ്റ്റോറുകളിൽ പ്രമേഹരോഗത്തിന് മരുന്ന് വാങ്ങിക്കാൻ എത്തുന്ന ഒരാൾ അതും വാങ്ങി മടങ്ങുകയല്ല. എങ്ങനെ രോഗത്തെ പ്രതിരോധിക്കാമെന്നതിനെ കുറിച്ച് കൃത്യമായ അറിവ് ഇവിടെ കിട്ടുമെന്ന്‌ നേരത്തെ പറഞ്ഞല്ലോ. ഇതിനായി നിരവധി ഹെൽത്ത് വീഡിയോകൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. സ്വന്തം രോഗത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് ഒരാൾ മനസിലാക്കുമ്പോഴാണ് ഞങ്ങളുടെ സാമൂഹ്യദൗത്യം പൂർത്തിയാവുന്നത്. മെഡ്ബീ എന്ന പദം വിശാലമായ കാഴ്‌ചപ്പാ‌ടോടെ തയ്യാറാക്കിയതാണ്‌.
തേനീച്ചയുടെ കൊച്ചു ജീവിതത്തിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ട്. ഒന്നാമത് പരിശ്രമം, രണ്ടാമത് ടീം വർക്ക്. ഏറെ പരിശ്രമിച്ചും അധ്വാനിച്ചുമാണ് തേനീച്ചകൾ തേനുണ്ടാക്കുന്നത്, സ്വന്തം ഉത്തരവാദത്തിനൊപ്പം കൂട്ടായ പ്രയത്നവും അവിടെയുണ്ട്‌. ഇങ്ങനെ കഷ്ടപ്പെട്ടുണ്ടാക്കുന്ന ഉത്പന്നം മറ്റുള്ളവർക്ക്‌ നൽകാനും അവർ മടിക്കുന്നില്ല. ഇത്തരത്തിലുള്ള ഒരു വലിയ സന്ദേശം കൂടി തേനീച്ചകളുടെ ജീവിതത്തിലുണ്ട്. അതും ഞങ്ങളുടെ സംരംഭത്തിലേക്ക് പകർത്താനാണ് ശ്രമിക്കുന്നത്. തേനിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും അത് മോശമാവില്ല. അങ്ങനെ ഒരു അർത്ഥം കൂടി മെഡ്ബീ എന്ന ബ്രാൻഡിലുണ്ട്. ബിസിനസ് ആണെങ്കിലും ഒരു സംരംഭമാണെങ്കിലും ഞങ്ങൾക്കൊപ്പം സമൂഹവും വളരണം. അതൊരു വലിയ ദൗത്യമാണ്‌, അതിലേറെ ഉത്തരവാദിത്തവും.
ഇനിയുമുണ്ട് സ്വപ്നങ്ങൾ
മെഡ്ബീ ഫസ്റ്റ് ഔട്ട് ലെറ്റ് ഇപ്പോൾ കൊച്ചിയിൽ കടവന്ത്രയിൽ തുടങ്ങി. ഇനി കൊച്ചിയുടെ മറ്റു ഭാഗങ്ങളിലേക്കും കേരളത്തിലെ മറ്റു ജില്ലകളിലേക്കും പുറത്തേക്കും വ്യാപിപ്പിക്കണം എന്ന ലക്ഷ്യവും ഞങ്ങളുടെ മനസിലുണ്ട്. സേവനത്തിൽ നൂറുശതമാനം ഗുണമേന്മ ഉറപ്പു വരുത്താൻ കെൽപ്പുള്ള ഒരു ടീം ഉണ്ടാക്കുക എന്നതായിരുന്നു മെഡ്‌ബീ തുടങ്ങുന്നതിന്‌ മുമ്പുള്ള പ്രഥമ പരിഗണന. ആ വെല്ലുവിളി ഞങ്ങൾ പൂർണമായും വിജയത്തിലെത്തിക്കുകയും സുസജ്ജമായ ടീമിനെ തയ്യാറാക്കുകയും ചെയ്‌തു. ഞങ്ങളുടെ ഫാർമസിയിലേക്ക് കയറി വരുന്ന ഉപഭോക്താവിന് ഒരു ചിരി ആദ്യം നൽകാൻ കഴിയണം, അതു കഴിഞ്ഞ് അവർ ആവശ്യപ്പെടുന്ന സേവനം തൃപ്തികരമായി നൽകാനും കഴിയണം. ഞങ്ങളുടെ സർവീസ് പോളിസി അതാണ്. ഞാൻ ചെയ്യുന്നതു പോലെ തന്നെ എന്റെ ടീമിനും ചെയ്യാൻ കഴിയണം എന്നായിരുന്നു ആഗ്രഹം. അതിൽ പൂർണമായും വിജയിച്ചു എന്ന് തന്നെ പറയാം. ഏറ്റവും മികച്ച ഗുണമേന്മയിൽ ശീതീകരണ സജ്ജീകരണങ്ങളോടെയാണ് ഞങ്ങളുടെ ഫാർമസിയിൽ മരുന്നുകൾ സൂക്ഷിച്ചിട്ടുള്ളത്. അതു പോലെ ഉപഭോക്താവിന് ഏറ്റവും മികച്ച സേവനം എത്രയും പെട്ടെന്ന് തന്നെ ലഭിക്കുന്നതിനായി മികച്ച സോഫ്റ്റ് വെയർ സംവിധാനവും ഇവിടുണ്ട്. അതുകൊണ്ട് കാത്തിരിക്കേണ്ട കാര്യമേ ഇവിടില്ല. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം ഉറപ്പു വരുത്തുന്നതിനായുള്ള കാര്യങ്ങളെല്ലാം തന്നെ ഉറപ്പു വരുത്തിയിട്ടുണ്ട്.
വിശ്വാസ്യതയാണ് ഞങ്ങളുടെ ഏറ്റവും വലിയ മൂലധനം. അതുറപ്പാക്കി, ഉപഭോക്താളെ വിലമതിച്ചു കൊണ്ട് സൂക്ഷ്മതയോടെയാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യസംബന്ധമായ അറിവുകളിലും കാഴ്ചപ്പാടുകളിലും കേരളത്തിലെ ജനങ്ങൾ കൃത്യമായ ബോധ്യമുള്ളവരാണ്. ഈ സമയത്തിനുള്ളിൽ തന്നെ ഞങ്ങളുടെ സംരംഭത്തിന് ലഭിച്ച പിന്തുണയും സ്വീകാര്യതയും ഉണ്ടായതിന് പിന്നിലെ കാരണവും മറ്റൊന്നുമല്ല. ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്ന് ഞങ്ങൾക്കറിയാം. സാമൂഹ്യദൗത്യമെന്ന തിരിച്ചറിവ് കൂടി ഉൾക്കൊണ്ടാകും മെഡ്ബിയുടെ ഇനിയുള്ള യാത്ര.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *