LATEST NEWS 2030തോടെ 10,000 കോടിയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് മിൽമ Byadmin@brightbusinesskerala PublishedJune 15, 2026 കൊച്ചി: 2030-31 സാമ്പത്തികവർഷത്തോടെ 10,000 കോടി രൂപയുടെ വിറ്റുവരവ് ലക്ഷയമിട്ട് മിൽമ. കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (സിസിസിഐ), അൽറ്റാസിറ്റ് ഗ്ലോബലുമായി സഹകരിച്ചു കൊച്ചിയിൽ സംഘടിപ്പിച്ച കേരള റീട്ടെയിൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ചെയർമാൻ കെ.എസ്. മണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേരളത്തിലെ ക്ഷീരമേഖലയിൽ വൻ നിക്ഷേപസാധ്യതകളുണ്ട്. ക്ഷീരമേഖലയെ പ്രയോജനപ്പെടുത്തിയും ആഭ്യന്തര-അന്തർദേശീയ വിപണികളിൽ സാന്നിധ്യം ശക്തമാക്കിയും വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള സ്പൈസ് കോസ്റ്റ് എക്സലൻസ് അവാർഡുകൾ കോൺക്ലേവിൽ വിതരണം ചെയ്തു.
LATEST NEWS July 22, 2026 ബിസിനസ്സ് പ്രതിഭകൾക്ക് ആദരം, കൊച്ചിയിൽ ആവേശമായിബ്രൈറ്റ് ബിസിനസ് കേരള എക്സലൻസ് അവാർഡ്സ് 2026