Bright Business Kerala

LATEST NEWS

50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ നാളെ മുതൽ; ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ്ങ് ആസ്വദിക്കാം

50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിൽ നാളെ മുതൽ; ലുലു ഹാപ്പിനസ് അം​ഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ്ങ് ആസ്വദിക്കാം
  • PublishedJuly 8, 2026

കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലുമാളിൽ‍ ആരംഭിക്കുന്ന ഈ വർഷത്തെ ലുലു ഓൺ സെയിലിന് നാളെ (ജൂലൈ 9) തുടക്കമാകും. ജൂലൈ 9 മുതൽ 12 വരെയുള്ള നാല് ദിവസങ്ങളിലാണ് ലുലു ഓൺ സെയിൽ നടക്കുക. ലുലു മാളിലെ അഞ്ഞൂറിലധികം അന്താരാഷ്ട്ര ബ്രാൻഡുകൾ ഓഫർ മേളയുടെ ഭാഗമാകും. ലുലു ഹാപ്പിനസ് ലോയലിറ്റി ആപ്പ് അംഗങ്ങൾക്ക് ഏർലി ആക്‌സസ് വഴി ഇന്ന് (ജൂലൈ 8) മുതൽ ‌വിലക്കിഴിവ് ഷോപ്പിങ് ആസ്വദിക്കാനാകും. മെ​ഗാ സെയിൽ ദിവസങ്ങളിൽ മാൾ രാവിലെ 8 മണി മുതൽ പുലർച്ചെ 2 മണി വരെ തുറന്ന് പ്രവർത്തിക്കും.

പ്രമുഖ ബ്രാൻഡുകളുടെ ഫാഷൻ തുണിത്തരങ്ങൾ, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം 50 ശതമാനം വിലക്കുറവിൽ സ്വന്തമാക്കാൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ വിവിധ ബ്രാൻഡഡ് തുണിത്തരങ്ങൾക്ക് 50 ശതമാനം വരെ ഓഫറുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ, ലുലു കണക്ട് എന്നിവയിലെല്ലാം വിലക്കുറവുണ്ട്. ലുലു കണക്ടിൽ ടിവി, ഫ്രിഡ്ജ്, മൊബൈൽ ഫോൺ, ലാപ്ടോപ്പ്, വാഷിങ്ങ് മെഷിൻ ,മറ്റ് ​ഗൃഹോപകരണങ്ങൾ എന്നിവയും ആകർഷകമായ കിഴിവിൽ വാങ്ങാം. നാല് ദിവസം നീണ്ടുനിൽക്കുന്ന മെഗാ സെയിലിനോട് അനുബന്ധിച്ച് ലുലു മാളിൽ വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ യാത്ര സുഗമമാക്കുന്നതിനായി കൊച്ചി മെട്രോ സർവീസുകൾ രാത്രി 12:15 വരെ അധിക സർവീസുകൾ നടത്തും. കൂടാതെ മാളിൽ എത്തുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് ക്രമീകരണങ്ങളും അധിക സുരക്ഷാ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. മരടിലെ ലുലു ഡെയ്ലിയിലും ഓഫർ വിൽപ്പന നടക്കും. ലുലു ഓൺ സെയിൽ ഓഫർ വിൽപ്പന നിബന്ധനകൾക്ക് വിധേയമായിരിക്കും.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *