Bright Business Kerala

LATEST NEWS

രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം ‘മന്ദാര വിമൻസ് വെൽനസു’മായി ഹൈലൈറ്റ് ഗ്രൂപ്പ്

രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത വനിതാ വെൽനസ് സംരംഭം ‘മന്ദാര വിമൻസ് വെൽനസു’മായി ഹൈലൈറ്റ് ഗ്രൂപ്പ്
  • PublishedAugust 11, 2026

കോഴിക്കോട്: സ്ത്രീകൾക്കായി മാത്രമുള്ള രാജ്യത്തെ ആദ്യ എഐ അധിഷ്ഠിത ഹോളിസ്റ്റിക് വെൽനസ് കേന്ദ്രമായ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘മന്ദാര വിമൻസ് വെൽനസ്’ കോഴിക്കോട്ട് പ്രവർത്തനമാരംഭിച്ചു. ഹൈലൈറ്റ് ഗ്രൂപ്പ് നേരത്ത പ്രഖ്യാപിച്ച എലനൈൻ വിമൻസ് ഹോസ്പിറ്റലിന് ശേഷം ആരോഗ്യ മേഖലയിൽ ഗ്രൂപ്പിന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്ന പദ്ധതിയായിയാണ് മന്ദാര വിഭാവനം ചെയ്തിരിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് അടുത്തായി സ്ഥിതി ചെയ്യുന്ന മന്ദാരയിൽ, ഐഒടി സാങ്കേതികവിദ്യയും ആരോഗ്യ സെൻസറുകളും അടങ്ങിയ 20 ആധുനിക സ്വകാര്യ കോട്ടേജുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഗർഭകാല പരിചരണം, പ്രസവാനന്തര ശുശ്രൂഷ, ആർത്തവവിരാമ പരിചരണം, വാർദ്ധക്യകാല പരിചരണം തുടങ്ങി സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലെ ആവശ്യങ്ങൾക്ക് ആധുനിക മെഡിക്കൽ സാങ്കേതികവിദ്യകളുടെയും പരമ്പരാഗത ആയുർവേദത്തിന്റെയും സഹായത്തോടെ സമ്പൂർണ്ണ പരിഹാരവും പരിചരണവുമാണ് മന്ദാരയുടെ ലക്ഷ്യം.

“വനിതാ കേന്ദ്രീകൃത ആരോഗ്യ സംരക്ഷണ മേഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഹൈലൈറ്റ് ‘മന്ദാര’ ആരംഭിക്കുന്നത്. സ്ത്രീകളുടെ ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് മന്ദാരയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്.” ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ പറഞ്ഞു.

“യഥാർത്ഥ പുരോഗതിയിൽ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും ഉൾപ്പെടണം എന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണ് മന്ദാര. ബിസിനസ്സ് വിപുലീകരണത്തിനപ്പുറം ഞങ്ങളുടെ ലക്ഷ്യബോധത്തിന്റെ തുടർച്ചയാണിത്.” ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു.

ഹൈപ്പർബെറിക് ഓക്സിജൻ ചേമ്പറുകൾ, ഹൈഫെം പെൽവിക് സ്ട്രെങ്ത് തെറാപ്പി, ഇൻഫ്രാറെഡ് ലൈറ്റ് തെറാപ്പി തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും എഐ അധിഷ്ഠിത ക്ലിനിക്കൽ സ്പാ, പ്രകൃതിദത്തമായ ഡിറ്റോക്സ് മാർഗ്ഗങ്ങൾ, പ്രത്യേക ന്യൂട്രീഷൻ ഡയറ്റ് എന്നിവയും മന്ദാരയുടെ പ്രത്യേകതകളാണ്. പ്രസവാനന്തര ശുശ്രൂഷയ്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ബേബി നഴ്‌സറിയും ഇൻഫന്റ് സ്പായും സജ്ജമാക്കിയിട്ടുണ്ട്.

“ലോകോത്തര നിലവാരത്തിലുള്ള പരിചരണമാണ് മന്ദാരയിൽ ഒരുക്കിയിരിക്കുന്നത്. നമ്മുടെ നാട്ടിൽ തന്നെ വനിതകൾക്ക് ഏറ്റവും മികച്ച രീതിയിൽ പ്രകൃതിദത്തമായ ചികിത്സയിൽ ശാന്തതയോടെ സുഖം പ്രാപിക്കാനും ഊർജ്ജസ്വലരാകാനും അനുയോജ്യമായ അന്തരീക്ഷമാണ് ഇവിടെ നൽകുന്നത്.” ഹൈലൈറ്റ് ഗ്രൂപ്പ് ഹെൽത്ത്‌കെയർ വിഭാഗം സിഇഒ ഡോ. അസ്ഹർ മുബാറക് പറഞ്ഞു.

സ്ത്രീകളുടെ ശാരീരികവും മാനസികവുമായ വീണ്ടെടുക്കലിന് മുൻഗണന നൽകുന്ന മന്ദാര വെൽനസ് റിട്രീറ്റിന്റെ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കുമായി https://mandarawellness.in/ ബന്ധപ്പെടുക :+91 99612 00055.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *