x
Close
LATEST NEWS

ഏഴ് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി എം.എ. യൂസഫലി

ഏഴ് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി എം.എ. യൂസഫലി
  • PublishedSeptember 15, 2026


മാനന്തവാടി: കിണർ നിർമ്മിക്കാൻ സഹായം അഭ്യർത്ഥിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വയനാട് മാനന്തവാടി വെള്ളമുണ്ട സ്വദേശികളായ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി കിണർ നിർമ്മിച്ചു നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

വെള്ളമുണ്ട സ്വദേശി റഫീഖ് അബ്ദുള്ളയാണ് കുടുംബങ്ങൾ നേരിടുന്ന കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി കിണർ നിർമ്മിച്ചു നൽകണമെന്ന് സമൂഹമാധ്യമത്തിലൂടെ എം.എ യൂസഫലിയോട് സഹായം അഭ്യർത്ഥിച്ചത്. കുറിപ്പ് ലുലു ​ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെട്ടതോടെ വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ അദ്ദേഹം നിർദേശം നൽകുകയായികുന്നു. സാഹചര്യം മനസ്സിലാക്കിയ എം.എ. യൂസഫലി കിണർ നിർമ്മിച്ച് നൽകുന്നതിനുള്ള സഹായം ഉടൻ അനുവദിച്ചു.

ദൃത​ഗതിയിൽ തന്നെ ആവശ്യമായ നടപടികൾ പൂർത്തിയാക്കി കിണറിന്റെ നിർമ്മാണവും നടത്തി. പ്രദേശത്തെ കുടുംബങ്ങൾക്ക് ഏറെ ആശ്വാസകരമായി പുതിയ കിണർ മാറി. വേനൽക്കാലത്തും മറ്റ് സമയങ്ങളിലും കുടിവെള്ളത്തിനായി നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ വലിയൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ദൃത​ഗതിയിൽ തന്നെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി നൽകിയ എം.എ യൂസഫലിക്ക് കുടുംബങ്ങൾ ഹൃദയത്തിന്റെ ഭാഷയിലാണ് നന്ദി രേഖപ്പെടുത്തിയത്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *