Bright Business Kerala

INDUSTRIAL NEWS

കല്യാണ്‍ ജൂവലേഴ്‌സിന്റെ 250-മത്തെ ഷോറൂം അയോധ്യയില്‍

കല്യാണ്‍ ജൂവലേഴ്‌സിന്റെ 250-മത്തെ ഷോറൂം അയോധ്യയില്‍
  • PublishedMarch 11, 2025

ഇന്ത്യയിലെ മികച്ച നഗരമായി അയോധ്യയെ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പുതിയ പ്രൊജക്ടുകളും പദ്ധതികളും പ്രദേശത്തേക്ക് എത്തിക്കാന്‍ കിട മല്‍സരമാണ് നടക്കുന്നത്. വന്‍കിട ബ്രാന്‍ഡുകളെ അയോധ്യയില്‍ എത്തിക്കുന്നതോടെ രാജ്യത്തെ പ്രധാന വ്യാപാര കേന്ദ്രമാക്കി അയോധ്യയെ മാറ്റാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

ഇവിടേക്കാണ് മലയാളികളുടെ ഇഷ്ട ബ്രാന്‍ഡായ കല്യാണ്‍ എത്തുന്നത്. 2024 ഫെബ്രുവരി 9 ന് ബാളിവുഡ് സൂപ്പര്‍താരവും കല്യാണ്‍ ജൂവലേസിന്റെ ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ അയോധ്യ ഷോറൂം ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 31 നുള്ളില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ 15 ഷോറൂമുകള്‍ ഇന്ത്യയിലും 2 ഷോറൂമുകള്‍ ഗള്‍ഫ് മേഖലയിലും ആരംഭിക്കും.കല്യാണിന്റെ ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ പുതിയ 13 ഷോറൂമുകള്‍ക്കും തുടക്കമാകും

ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നാണ് കല്യാണ്‍. കല്യാണ്‍ ജൂവലേഴ്‌സിന്റെ ആഗോളതലത്തിലെ 250-മത് ഷോറൂമാണ് അയോധ്യയില്‍ ആരംഭിക്കുക. ദക്ഷിണേന്ത്യയ്ക്കു പുറമെയുള്ള വിപണികളില്‍ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ വിപണി വിഹിതം സ്വന്തമാക്കുന്നതിനുമുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഷോറൂം തുറക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം ഇതിനോടകം 50 പുതിയ ഷോറൂമുകള്‍ കല്യാണ്‍ ജൂവലേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. മാര്‍ച്ച് 31 നുള്ളില്‍ കല്യാണ്‍ ജൂവലേഴ്‌സ് 15 ഷോറൂമുകള്‍ ഇന്ത്യയിലും 2 ഷോറൂമുകള്‍ ഗള്‍ഫ് മേഖലയിലും ആരംഭിക്കും. ഹരിയാന, ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ വിപണികളില്‍ ഷോറൂമുകള്‍ തുടങ്ങാനും ബംഗളുരു, ന്യൂഡല്‍ഹി, പൂന തുടങ്ങിയ മെട്രോ നഗരങ്ങളില്‍ റീട്ടെയില്‍ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിലാണ് കമ്പനി. കല്യാണിന്റെ ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ കാന്‍ഡിയറിന്റെ പുതിയ 13 ഷോറൂമുകള്‍ക്കും മാര്‍ച്ച് 31 നുള്ളില്‍ തുടക്കമാകുമെന്നും കല്യാണിന്റെ മാധ്യമ വിഭാഗം മേധാവി അറിയിച്ചു.

മെട്രോ വിപണികളില്‍ ഉപയോക്താക്കള്‍ ഉയര്‍ന്ന താത്പര്യവും കാണിക്കുന്നതിനാല്‍ കമ്പനി പുതിയ ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വിപണി സാന്നിദ്ധ്യം കൂടുതല്‍ ശക്തമാക്കാനാണ് പരിശ്രമിക്കുന്നത്. പ്രധാന മെട്രോ നഗരങ്ങളില്‍ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. കൂടാതെ, വടക്ക്, കിഴക്ക്, പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ ടയര്‍-2, ടയര്‍-3 വിപണികളില്‍ കൂടുതല്‍ ശക്തമായ സാന്നിദ്ധ്യം ഉറപ്പു വരുത്തും.

കല്യാണ്‍ ജൂവലേസിന്റെ ആകെ വരുമാനത്തിന്റെ 13 ശതമാനം ഗള്‍ഫ് രാജ്യങ്ങളിലെ ബിസിനസില്‍ നിന്നാണ്. ഈ മേഖലയിലും കൂടുതല്‍ ആവശ്യകതയും ഉപയോക്തൃ താല്‍പര്യവും വര്‍ദ്ധിച്ചുവരികയാണ്.

ശക്തമായ ബിസിനസ് സാധ്യതകളുള്ള അയോധ്യയില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഷോറൂമിന് തുടക്കം കുറിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ദക്ഷിണേന്ത്യയ്ക്ക് പുറത്തുള്ള ഇതര വിപണികളില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍, സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന് പരിശ്രമിച്ചു വരികയായിരുന്നു. തികച്ചും പ്രാദേശികമായ സമീപനത്തിലൂടെ കല്യാണ്‍ ജൂവലേഴ്‌സിന് ഇന്ത്യയുടെ ദേശീയ-പ്രാദേശിക ജൂവലര്‍ എന്ന സ്ഥാനം നേടിയെടുക്കാന്‍ സാധിച്ചു. വിപുലീകരണം കമ്പനിയുടെ അടുത്തഘട്ട വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *