Bright Business Kerala

BUSINESS NEWS

അംബാനിക്ക് വെല്ലുവിളിയുമായി പുതിയ ടാറ്റ കമ്പനി ‘Taneira’

അംബാനിക്ക് വെല്ലുവിളിയുമായി പുതിയ ടാറ്റ കമ്പനി ‘Taneira’
  • PublishedMarch 21, 2025

ഭൂലോകമാകെ വലിയ ബിസിനസുകൾ നടത്തുന്ന ഗ്രൂപ്പാണ് ടാറ്റ. മൊട്ടു സൂചി മുതൽ വിമാനം വരെ നിർമ്മിക്കുമെന്ന് ടാറ്റയെ കുറിച്ചാണ് ഇന്ത്യക്കാർ പറഞ്ഞു വന്നിരുന്നത്. ഇന്ത്യൻ വിപണിയിലും കാലാനുസൃതമായ ചുവടു വെയ്പുകൾ കമ്പനി ശ്രദ്ധിക്കാറുണ്ട്. നിലവിൽ എത്നിക് വെയറിന്റെ ബിസിനസ് സാധ്യതകളിലേക്കാണ് ടാറ്റ ഇറങ്ങിയിരിക്കുന്നത്. ടാറ്റയുടെ പുതിയ എത്നിക് വെയർ ബ്രാൻഡായ Taneira അടുത്തിടെയാണ് ലോഞ്ച് ചെയ്തത്. മുകേഷ് അംബാനിയുടെ റിലയൻസ് ട്രെൻഡ്സ് അടക്കമുള്ള വലിയ കമ്പനികളോട് നേരിട്ടുള്ള വിപണി മത്സരത്തിനാണ് നോയൽ ടാറ്റയുടെ നേതൃത്ത്വത്തിൽ പുതിയ ബ്രാൻഡ് ഒരുങ്ങുന്നത്.

ടാറ്റ ഗ്രൂപ്പിന് കീഴിലെ പ്രശസ്ത ലൈഫ് സ്റ്റൈൽ ബ്രാൻഡായ ടൈറ്റന്റെ കീഴിലാണ് പുതിയ ബിസിനസ് സംരംഭം. ജ്വല്ലറി, വാച്ചുകൾ, ഐ വെയർ തുടങ്ങിയവ നിർമ്മിക്കുന്ന പ്രമുഖ ബ്രാൻഡാണ് ടൈറ്റൻ. വുമൺ എത്നിക് വെയർ വിപണിയുടെ വളർച്ചാ സാധ്യതകളാണ് Taneira എന്ന പുതിയ ബ്രാൻഡ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ എത്നിക് വെയറുകളായ സാരികൾ, കുർത്തകൾ തുടങ്ങിയവ ഈ ബ്രാൻഡിന് കീഴിൽ പുറത്തിറക്കും. ആധുനിക യുഗത്തിൽ സ്ത്രീകൾക്ക് ഇണങ്ങുന്ന പരമ്പരാഗത – മോഡേൺ വസ്ത്ര സങ്കല്പങ്ങൾ ഇഴ ചേർക്കാനാണ് ശ്രമം. ഇന്ത്യൻ സംസ്കാരത്തിലെ യുണീക് ഡിസൈനുകളും കമ്പനി പുറത്തിറക്കും.

നിലവിൽ Taneira എന്ന ബ്രാൻഡിന് 2% വിപണി വിഹിതം മാത്രമാണുള്ളത്. എന്നാൽ പാഷ്മിന സ്റ്റോൾസ്, ദുപ്പട്ടകൾ, അൺ സ്റ്റിച്ച്ഡ് കുർത്ത, ലെഹങ്ക തുടങ്ങിയവയിലൂടെ വിപണിയിൽ വളർച്ച നേടാനാണ് കമ്പനിയുടെ ശ്രമം. ഇത്തരത്തിൽ അടുത്ത 3 വർഷങ്ങൾക്കുള്ളിൽ 10% വിപണി വിഹിതം നേടാൻ ലക്ഷ്യമിടുന്നു. എത്നിക് ക്ലോത്തിങ്ങിൽ താങ്ങാവുന്ന വിലയിൽ ലഭ്യമായ സാരികളാണ് കമ്പനിയുടെ പ്രധാന പ്രോഡക്ട് എന്ന് സിഇഒ അംബുജ് നാരായൺ പറഞ്ഞു. സാരികളുടെ വിപുലമായ ശ്രേണിയാണ് പുതിയ ബ്രാൻഡിന് കീഴിലുള്ളത്. ഇത്തരത്തിൽ 3 ലക്ഷം രൂപ വരെ വിലപിടിപ്പുള്ള സാരികൾ ലഭ്യമാക്കിയിരിക്കുന്നു.

എല്ലാ വർഷവും 15-20 സ്റ്റോറുകൾ തുറക്കാനാണ് ഉദ്ദേശം. ഇത്തരത്തിൽ 2024 – 25 അവസാനത്തോടെ 85 ഔട്ലെറ്റുകൾ തുറക്കുകയാണ് ലക്ഷ്യം. 2026-27 വർഷത്തോടെ 127 സ്റ്റോറുകൾ തുറക്കാനും ലക്ഷ്യമിടുന്നു. ഇത്തരത്തിൽ പുതിയ ബ്രാൻഡിലൂടെ പ്രതിവർഷം 1,000 കോടി രൂപയുടെ വരുമാനമാണ് ടാർഗറ്റ്. വിപണി മത്സരം ശക്തമായ എത്നിക് വെയർ വിപണിയിൽ ഇത്തരത്തിൽ അഗ്രസീവായ ബിസിനസ് വളർച്ചയാണ് ലക്ഷ്യം. നിലവിൽ ടാറ്റ ഗ്രൂപ്പിന് കീഴിൽ 100ൽ അധികം കമ്പനികളാണുള്ളത്. ഇവ 100ൽ അധികം രാജ്യങ്ങളിലായി ബിസിനസ് ചെയ്യുന്നു. ഈ കമ്പനികളുടെ ആകെ വിപണി മൂല്യം 403 ബില്യൺ ഡോളറുകളാണ്.

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *