Bright Business Kerala

BUSINESS NEWS

കേരളത്തിൽ ബോട്ട് നിർമ്മാണത്തിനായി ആർട്സൺ ഗ്രൂപ്പും മലബാർ സിമൻ്റ്സും

കേരളത്തിൽ ബോട്ട് നിർമ്മാണത്തിനായി ആർട്സൺ ഗ്രൂപ്പും മലബാർ സിമൻ്റ്സും
  • PublishedApril 2, 2025

കൊച്ചിയിൽ നിക്ഷേപം നടത്തി വ്യവസായ കുതിപ്പിന് ചുക്കാൻ പിടിക്കാൻ താത്പര്യം അറിയിച്ചിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിൻ്റെ അനുബന്ധ കമ്പനിയായ ആർട്സൺ ഗ്രൂപ്പ്. പൊതുമേഖല സ്ഥാപനമായ മലബാർ സിമൻ്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആർട്സൺ ഗ്രൂപ്പും മലബാർ സിമൻ്റ്സും സഹകരിച്ച് 300 കോടിയുടെ പദ്ധതിക്കാണ് ഗ്ലോബൽ സമ്മിറ്റിൽ താല്പര്യപത്രം ഒപ്പിട്ടത്. പദ്ധതിയുടെ ഭാഗമായി 100 ടണ്ണിൽ താഴെയുള്ള ബോട്ട് നിർമ്മാണ യൂണിറ്റാണ് ആരംഭിക്കുന്നത്. ആർട്സൺ ഗ്രൂപ്പ് സിഇഒ ശശാങ്ക് ശേഖർ, മലബാർ സിമൻ്റ് മാനേജിംഗ് ഡയറക്ടർ ചന്ദ്ര ബോസ് എന്നിവർ ചേർന്നാണ് സംയുക്ത പദ്ധതിയുടെ കാര്യം വ്യക്തമാക്കിയത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്സ് ലീസിന് എടുത്തിരിക്കുന്ന ഏഴ് ഏക്കറിലാണ് ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിർമ്മാണ യൂണിറ്റ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. സർക്കാർ തലത്തിലുള്ള ചർച്ചകൾക്ക് ശേഷം ആയിരിക്കും പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ബോട്ടുകൾ വാട്ടർ മെട്രോയ്ക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. ഭാവിയിൽ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നതും പരിഗണനയിലുണ്ടെന്ന് സിഇഒയും മാനേജിങ് ഡയറക്ടറും വ്യക്തമാക്കി.1978 ൽ സ്ഥാപിതമായ ആർട്സൺ 2007 ൽ ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡിൻ്റെ ഒരു അനുബന്ധ സ്ഥാപനമായി മാറി. എണ്ണ, വാതകം, പെട്രോകെമിക്കൽസ്, പവർ, മെറ്റലർജി, എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിലുടനീളം മെക്കാനിക്കൽ ജോലികൾക്കുള്ള ഉപകരണങ്ങൾ, സ്റ്റീൽ ഘടനകൾ, സൈറ്റ് സേവനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിൽ കമ്പനി വൈദ​ഗ്ദ്യം നേടിയിട്ടുണ്ട്. നാസിക്കിലും ഉമ്രേദിലും നിർമ്മാണ യൂണിറ്റുകളുള്ള ആർട്സൺ, ഉയർന്ന നിലവാരമുള്ള പ്രഷർ വെസലുകൾ, കോളങ്ങൾ, ബീറ്റ് എക്സ്ചേഞ്ചറുകൾ, മറ്റ് പ്രൊസസ് ഉപകരണങ്ങൾ എന്നിവ നിർമ്മിക്കാൻ സജ്ജമാണ്. ​ഗുണനിലവാരത്തിൽ പ്രതിജ്ഞാബദ്ധമാണ് കമ്പനി, കൂടാതെ അതിൻ്റെ ​ഗുണനിലവാര മാനേജ്മെൻ്റ് സിസ്റ്റം, പരിസ്ഥിതി മാനേജ്മെൻ്റ് സിസ്റ്റം, തൊഴിൽ ആരോ​ഗ്യ, സുരക്ഷാ മാനേജ്മെൻ്റ് സിസ്റ്റം എന്നിവയ്ക്ക് സർട്ടിഫിക്കേഷനുകളും നേടിയിട്ടുണ്ട്. 1978 ൽ സ്ഥാപിതമായ കേരള സർക്കാരിൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമാണ് മലബാർ സിമൻ്റ്സ് ലിമിറ്റഡ് (എംസിഎൽ). സംസ്ഥാനത്തെ ഏക പ്രധാന സംയോജിത സിമൻ്റ് പ്ലാൻ്റ് എന്ന നിലയിൽ ഈർപ്പം ഉള്ളിൽ പ്രവേശിക്കുന്നത് മൂലം കുറഞ്ഞ ശക്തി ക്ഷയം ഉറപ്പാക്കിക്കൊണ്ട് 12 മണിക്കൂറിനുള്ളിൽ കേരളത്തിലെ വിവിധ ഭാ​ഗങ്ങളിലേക്ക് ഫാക്ടറി ഫ്രഷ് സിമൻ്റ് വിതരണം ചെയ്യുന്നതിൽ എംസിഎൽ നിർണ്ണായക പങ്കുവഹിക്കുന്നു.

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *