Bright Business Kerala

BUSINESS NEWS LATEST NEWS

costly drinking water; ലോകത്തിലെ ഏറ്റവും വിലയേറിയ വെള്ളം! ഒരു കുപ്പി വെള്ളത്തിന് 44 ലക്ഷം രൂപയോ?

costly drinking water; ലോകത്തിലെ ഏറ്റവും വിലയേറിയ വെള്ളം! ഒരു കുപ്പി വെള്ളത്തിന് 44 ലക്ഷം രൂപയോ?
  • PublishedJune 2, 2025

costly drinking water; നിങ്ങളുടെ അറിവിൽ ഒരു കുപ്പി വെള്ളത്തിന് എത്ര രൂപ വരെ വില വരും? ഒരു 1000 അല്ലെങ്കിൽ 2000 ഇങ്ങനെയാണോ വില പറയാൻ ഉദ്ദേശിച്ചത്. എന്നാൽ ല്കഷങ്ങൾ വില വരുന്ന വെള്ളം ഉണ്ട്. വില എത്രയാണ് എന്ന് അറിയുമോ? $60,000 ഡോളർ പറയുന്നു. അതായത്, ഏകദേശം 44,95,830 രൂപ. അങ്ങനെ ഈ കുപ്പിവെള്ളം ഗിന്നസ് ബുക്ക്സിലും ഇടം നേടി. എന്നാൽ, എന്ത് കൊണ്ടായിരിക്കും ഈ കുപ്പിവെള്ളത്തിന് ഇത്രയധികം വില വന്നത്? അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി (Acqua di Cristallo Tributo a Modigliani) എന്ന് പേരുള്ള വെള്ളത്തിന് ഇത്ര വില വരാൻ നിരവധി കാരണങ്ങൾ ഉണ്ടെന്നാണ് പറയുന്നത്.

അതിൽ പ്രധാന കാരണം അത് പാക്കിം​ഗ് തന്നെയാണ്. 24 കാരറ്റ് സ്വർണ്ണം കൊണ്ടാണ് കുപ്പി നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, അതിന്റെ ആകൃതി രൂപകൽപ്പന ചെയ്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബോട്ടിൽ ഡിസൈനർ ഫെർണാണ്ടോ അൽതമിറാനോ ആണ്. അടുത്ത കാരണമായി പറയുന്നത്, ഫ്രാൻസിൽ നിന്നും ഫിജിയിൽ നിന്നും ശേഖരിച്ചതാണ് ഈ വെള്ളം. ലോകത്തിൻറെ എതിർവശങ്ങളിലായി നിൽക്കുന്ന രണ്ട് സ്ഥലങ്ങളാണിത്. അവസാനമായി, ഈ വിലയേറിയ വെള്ളം നൽകുന്ന രുചി സാധാരണയിലും അപ്പുറമാണ് എന്ന് പറയുന്നു. മാത്രമല്ല ഇത് ഇന്ന് വിപണിയിൽ ലഭ്യമായ ശരാശരി കുടിവെള്ളത്തേക്കാൾ കൂടുതൽ ഊർജ്ജം നൽകുന്നുവെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. 2010 മാർച്ച് 4 ന് നടന്ന ലേലത്തിൽ 60,000 യുഎസ് ഡോളറിന് ഈ വാട്ടർ ബോട്ടിൽ വിറ്റു പോയത്. ഈ ലേലത്തിൽ നിന്ന് സമാഹരിച്ച എല്ലാ ഫണ്ടുകളും ആഗോളതാപനത്തിനെതിരെ പോരാടുന്നതിനായി പ്ലാനറ്റ് ഫൗണ്ടേഷന് സംഭാവന ചെയ്തു. ഈ ബ്രാൻഡിന്റെ എല്ലാ കുപ്പികളും മനോഹരമായ ലെതർ കേസിൽ പാക്ക് ചെയ്‌തിരിക്കുന്നു. കൂടാതെ, വാട്ടർ ബോട്ടിലിന്റെ കുറഞ്ഞ ഇനം ഏകദേശം 21,355 രൂപക്ക് ലഭ്യമാണ്. അതിൽ 24 കാരറ്റ് സ്വർണ്ണ കോട്ടിംഗ് ഉണ്ടായിരിക്കില്ല. എന്നാൽ, അക്വ ഡി ക്രിസ്റ്റല്ലോ ട്രിബ്യൂട്ടോ മോഡിഗ്ലിയാനി ഏറ്റവും വിലയേറിയ കുപ്പിയാകാം, പക്ഷേ ലോകത്ത് ഇപ്പോഴും ഇതുപോലെ വിലയേറിയ ധാരാളം കുപ്പിവെള്ളം ലഭ്യമാണ്. ജപ്പാനിൽ നിന്നുള്ള ഒരു കുപ്പി വെള്ളത്തിന് 402 ഡോളറാണ്. അതിൻറെ പേര് കോന നിഗാരി. ഇത് ഹവായി ദ്വീപിന്റെ തീരത്ത് 2,000 മീറ്റർ കടലിനടിയിൽ നിന്ന് ശേഖരിച്ചതാണ്. അതിൽ പ്രയോജനകരവും പ്രകൃതിദത്തമായതുമായ ആഴക്കടലിലെ ഇലക്ട്രോലൈറ്റുകളും അടങ്ങിയിരിക്കുന്നുവത്രെ.

മറ്റ് മിനറൽ വാട്ടർ ബ്രാൻഡുകളിൽ നിന്ന് ഈ വെള്ളം എങ്ങനെ വ്യത്യാസപ്പെടുന്നു?

ഈ കുപ്പിയിലെ വെള്ളം ഫിജി, ഫ്രാൻസ് എന്നീ രണ്ട് സ്ഥലങ്ങളിൽ നിന്നുള്ള പ്രകൃതിദത്ത നീരുറവയുടെ മിശ്രിതമാണെന്ന് പറയപ്പെടുന്നു. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, വെള്ളത്തിൽ 5 ഗ്രാം വീതം 23 കാരറ്റ് സ്വർണത്തരികളും ചേർത്തിട്ടുണ്ട്. മിനറൽ വാട്ടറിനൊപ്പം സ്വർണത്തരികളും ചേരുമ്പോൾ വെള്ളത്തിന്റെ ആൽക്കലൈൻ സ്വഭാവം കൂടുമെന്നും കൂടുതൽ ഊർജ്ജം നൽകുന്നുവെന്നും പറയപ്പെടുന്നു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *