മഞ്ഞിലാസ് പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡായ ഡബിള്‍ ഹോഴ്സ് ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കി. കൊച്ചിയിലെ ഹോട്ടല്‍ ഹോളീഡേ ഇന്നില്‍ നടന്ന ചടങ്ങിലാണ് പുതിയ ഉത്പന്നം പ്രകാശനം ചെയ്തത്. പ്രശസ്ത നടിയും ഡബിള്‍ ഹോഴ്‌സ് ബ്രാന്‍ഡ് അംബാസഡറുമായ മമ്ത മോഹന്‍ദാസും ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയും ചേര്‍ന്നാണ് ഡബിള്‍ ഹോഴ്സിന്റെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ പുറത്തിറക്കിയത്.
65 വര്‍ഷത്തിലേറെയായി കേരളത്തിന്റെ ഭക്ഷ്യ വ്യവസായത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡബിള്‍ ഹോഴ്സ്. ഭക്ഷണത്തിന്റെ തനത് രുചി നിലനിര്‍ത്തിക്കൊണ്ട് പുതിയ കാലത്തിനിണങ്ങുന്ന സൗകര്യപ്രദമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഡബിള്‍ ഹോഴ്സ് എന്നും മുന്‍പന്തിയിലാണെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പുതിയ ഉല്‍പന്നം. പ്രീമിയം അരിയില്‍ നിന്നും തയ്യാറാക്കുന്ന പുതിയ ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമാവില്‍ യാതൊരുവിധ പ്രിസര്‍വേറ്റീവുകളും ചേര്‍ത്തിട്ടില്ല. വളരെ വേഗത്തില്‍ തയ്യാറാക്കാവുന്നതും പോഷകസമൃദ്ധവും ഗ്ലൂട്ടന്‍ ഫ്രീയും ആയ പ്രഭാതഭക്ഷണം ആഗ്രഹിക്കുന്ന ആധുനിക ഉപഭോക്താക്കളെയാണ് ഡബിള്‍ഹോഴ്‌സ് ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.
പോഷക സമൃദ്ധമായ അരി, ബീറ്റ്‌റൂട്ട്, കാരറ്റ്, മുരിങ്ങയില, നെയ്യ്, കശുവണ്ടി, സുഗന്ധവ്യഞ്ജനങ്ങളുടെ സമന്വയത്തോടെയാണ് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമ ഒരുക്കിയിരിക്കുന്നത്. ഭക്ഷണത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ട് ജീവിതം കൂടുതല്‍ എളുപ്പമാക്കുക എന്നതിലാണ് ഡബിള്‍ ഹോഴ്സ് വിശ്വസിക്കുന്നതെന്ന് ഗ്ലൂട്ടന്‍ ഫ്രീ 2 മിനിറ്റ് ഇന്‍സ്റ്റന്റ് റൈസ് ഉപ്പുമാവിന്റെ പ്രകാശന വേളയില്‍ ഡബിള്‍ ഹോഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറഞ്ഞു.