Bright Business Kerala

EVENTS LATEST NEWS

തനി നാടൻ സാമ്പാറുമായി ഈസ്റ്റേൺ

തനി നാടൻ സാമ്പാറുമായി ഈസ്റ്റേൺ
  • PublishedAugust 27, 2025

ഓണസദ്യക്ക് രുചിയുടെ പുതിയ വൈവിധ്യമൊരുക്കാൻ ഈസ്റ്റേൺ പുതിയ ഉത്പന്നമായ ‘തനി നാടൻ സാമ്പാർ’ വിപണിയിൽ എത്തിച്ചു. കേരളത്തിന്റെ രുചി പാരമ്പര്യത്തിൽ നാല് പതിറ്റാണ്ടിലേറെയായി വിശ്വസ്ത പേരായ ഈസ്റ്റേൺ നാടിൻറെ പല കോണുകളിലെയും രുചിവൈവിധ്യം പരിഗണിച്ചാണ് പുതിയ ഉത്പന്നം അവതരിപ്പിക്കുന്നത്. ഇതോടെ സാമ്പാർ പൗഡറിനൊപ്പം കയത്തിന്റെ രുചി മുന്നിട്ടു നിൽക്കുന്ന ‘തനി നാടൻ സാമ്പാറും’ ഇനി ലഭ്യമാകും. ഓണസദ്യയിലെ കേവലം ഒരു വിഭവമല്ല സാമ്പാർ, മറിച്ച് പാരമ്പര്യത്തിന്റെയും വികാരങ്ങളുടെയും പ്രതീകമാണത്. ഓരോ വീട്ടിലും സാമ്പാർ ഒരുങ്ങുന്നത് ഓരോ തരം രുചിയിലാണ്. ഈ വൈവിധ്യങ്ങളെയും ഇഷ്ടങ്ങളെയും അംഗീകരിച്ചു കൊണ്ടാണ് ഈസ്റ്റേൺ പുതിയ ഉത്പന്നം പുറത്തിറക്കിയത്. പുതിയ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ക്യാമ്പയിൻ തുടക്കമിട്ടു ഈ രുചി വൈവിധ്യങ്ങളെ ആഘോഷിക്കുന്നതാണ് ഇതിൻറെ ഭാഗമായി സാമ്പാർ

പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റർ ഒരു ക്യാമ്പയിനും തുടക്കമിട്ടു. ഇതിൻറെ ഭാഗമായി ‘സാമ്പാർ പോര്’ എന്ന പേരിൽ ഒരു പരസ്യചിത്രവും പുറത്തിറക്കിയിട്ടുണ്ട്. ഒരു കേരളീയ കുടുംബത്തിൽ നടക്കുന്ന രസകരമായ ഒരു പാചക മത്സരമാണ് പരസ്യത്തിന്റെ ഇതിവൃത്തം.

കേരളത്തിൻറെ സാമ്പാറിനോടുള്ള ഇഷ്ടം ഈ നാടിനെ പോലെ തന്നെ വൈവിധ്യമാർന്നതാണ്. ഓരോ വീടിന്റെയും സ്വന്തം പാചകരീതികൾ അതിനെ വ്യത്യസ്തമാക്കുന്നു. ഈസ്റ്റേണിനെ സംബന്ധിച്ചിടത്തോളം സാമ്പാർ കേവലം ഒരു വിഭവമല്ല. മറിച്ച് നമ്മുടെ സത്വത്തിന്റെയും ആശ്വാസത്തിന്റെയും പ്രതിഫലനമാണ്. കേരളത്തിൻറെ സമ്പന്നമായ പാചക പാരമ്പര്യത്തെ ആഘോഷിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ ക്യാമ്പയിൻ എന്ന് പുതിയ ക്യാമ്പയിനിനെ കുറിച്ച് ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് സി.ഇ.ഒ. ഗിരീഷ് നായർ പറഞ്ഞു. നാല് പതിറ്റാണ്ടിലേറെയായി ഗുണമേന്മയിലും വിശ്വാസ്യതയിലും ഈസ്റ്റേൺ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ പുതിയ ഉത്പന്നം, അദ്ദേഹം പറഞ്ഞു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *