Bright Business Kerala

Finance LATEST NEWS

കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്‍ ..

കേരളത്തില്‍ നിന്നുള്ള വിമാനക്കമ്പനി അല്‍ഹിന്ദ് എയറിന് കേന്ദ്രാനുമതി; ആകാശത്ത് ഇനി പുത്തന്‍ ചിറകുകള്‍ ..
  • PublishedJanuary 7, 2026

രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത. വിമാനയാത്രാ രംഗത്തെ കുത്തക അവസാനിപ്പിക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാക്കാനുമായി രണ്ട് പുതിയ വിമാനക്കമ്പനികള്‍ക്ക് കൂടി കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ യാത്രാ ഗ്രൂപ്പായ അല്‍ ഹിന്ദിന്റെ ‘അല്‍ ഹിന്ദ് എയര്‍’ , ‘ഫ്‌ലൈ എക്‌സ്പ്രസ്’ എന്നീ കമ്പനികള്‍ക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം എന്‍.ഒ.സി നല്‍കിയത്. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ശംഖ് എയര്‍’ എന്ന കമ്പനിക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. ഇതോടെ വരും മാസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നുയരും. ഡിസംബര്‍ ആദ്യവാരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയിലുണ്ടായ കനത്ത പ്രതിസന്ധിയെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *