സാധാരണക്കാരന്റെ അടുക്കളയില്‍ വിപ്ലവം സൃഷ്ടിച്ച ബ്രാന്‍ഡുകളില്‍ ഒന്നാണ് ‘ഐഡി’ (iD) ഫ്രഷ് ഫുഡ്സ്. കേരളത്തില്‍ തുടങ്ങി ആഗോളതലത്തില്‍ അടുക്കളകള്‍ കീഴടക്കാന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചു. കേരളത്തില്‍ ആരംഭിബച്ച ഈ സംരംഭത്തിന്റെ രുചികകള്‍ ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. വയനാട്ടിലെ ഉള്‍ഗ്രാമത്തിലായിരുന്നു ഐഡി ഫ്രഷിന്റെ തുടക്കം. നവീകരണത്തിന്റെയും, വിപുലീകരണത്തിന്റെയും ഘട്ടത്തിലൂടെ കടന്നു പോകുന്ന കേരള കമ്പനിയിലേയ്ക്ക് 1300 കോടി രൂപയുടെ നിക്ഷേപമാണ് എത്തുന്നത്.
ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപാക്‌സ് പാര്‍ട്ണേഴ്‌സ് (Apax Partners) ആണ് നിലവില്‍ ഐഡി ഫ്രഡ് ഫുഡ്‌സില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.വയനാട്ടിലെ ചെന്നലോട് എന്ന ഗ്രാമത്തില്‍ ഒരു കൂലിപ്പണിക്കാരന്റെ മകനായി ജനിച്ച പി.സി. മുസ്തഫയുടെ വിജയകഥയാണ് ഐഡി ഫ്രഡ് ഫുഡ്‌സ്. 2005 -ല്‍ ബംഗളൂരുവിലെ തിപ്പസന്ദ്രയില്‍ വെറും 50 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറിയൊരു അടുക്കളയിലാണ് ഈ ആശയം പൊട്ടിപ്പുറപ്പെട്ടത്. തിരക്കു പിടിച്ച ജീവിതത്തില്‍ ആളുകള്‍ ഇന്‍സ്റ്റന്റിന് പിന്നാലെ പാഞ്ഞതാണ് ഐഡി ഫ്രഷിന്റെ വിജയത്തിന് വഴിതെളിച്ചത്.