മുംബൈ: ഇന്ത്യൻ ടെലികോം വിപണിയിൽ കുതിപ്പ് തുടരുന്ന് റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ പുതിയ കണക്കുകളനുസരിച്ച് നവംബറില്‍ 12 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് റിലയന്‍സ് ജിയോ നേടിയത്. ഇന്ഡസ്ട്രിയിലെ മൊത്തം സജീവ ഉപയോക്താക്കളുടെ എണ്ണം 34 ലക്ഷം കുറഞ്ഞെങ്കിലും മികച്ച വളര്‍ച്ച നേടിയ ഏക ഓപ്പറേറ്റര്‍ ജിയോയാണ്. വൊഡാഫോണ്‍ ഐഡിയക്ക് 22 ലക്ഷവും എയര്‍ടെലിന് 17 ലക്ഷവും ആക്ടീവ് ഉപയോക്താക്കളെ കുറഞ്ഞു. രാജ്യത്തെ 22ൽ 17-ലും ടെലികോം സർക്കിളുകളിലും സജീവ ഉപഭോക്താക്കളെ നേടുന്നതിൽ ജിയോ മുന്നിലെത്തി. ബ്രോഡ്ബാന്‍ഡ് വിഭാഗത്തിലും ജിയോ ആധിപത്യം നിലനിര്‍ത്തി. അതേസമയം കേരളത്തിലും ജിയോയുടെ സ്വാധീനം വർധിക്കുകയാണ്. നവംബർ മാസത്തിൽ കേരളത്തിൽ 41,000 പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കി