ബാംഗ്ലൂർ: മുൻനിര ഐടി കമ്പനികളിലേയ്ക്കുള്ള പുതിയ നിയമനങ്ങൾ കുറയുന്നു. ഈ സാമ്പത്തികവർഷത്തെ ആദ്യ ഒൻപതുമാസത്തിൽ മുൻനിര കന്പനികളായ ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ് എന്നീ കമ്പനികളിലായി മുൻവർഷത്തെ അപേക്ഷിച്ച് 249 പേരുടെ കുറവാണുണ്ടായി. ടിസിഎസിൽ പിരിച്ചുവിട്ടതും കൊഴിഞ്ഞുപോയതുമായി മൊത്തം ജീവനക്കാരിൽ 25,816 പേരുടെ കുറവുണ്ടായി. എന്നാൽ ടിസിഎസ് ഒഴികെയുള്ള നാലുകമ്പനികളിൽ ജീവനക്കാരുടെ എണ്ണം നേരിയതോതിലെങ്കിലും കൂടിയിട്ടുണ്ട്. ടിസിഎസിലെ പിരിച്ചുവിടലും കൊഴിഞ്ഞു പോക്കുമാണ് അഞ്ചു കമ്പനികളും ചേർന്നുള്ള മൊത്തം ജീവനക്കാരുടെ എണ്ണം കുറയാനിടയാക്കിയത്. 2024-25 സാമ്പത്തികവർഷം ഏപ്രിൽ-ഡിസംബർ കാലയളവിനെ അപേക്ഷിച്ച് ഈ കമ്പനികളുടെ മൊത്തം നിയമനങ്ങളിൽ 105 ശതമാനംവരെ കുറവുണ്ടായെന്നാണ് കണക്ക്.