രോഗാവസ്ഥകളുടെ അലട്ടലുകളിൽനിന്നും സമാധാനത്തോടെ ജീവിതത്തിലേക്ക് മടങ്ങാൻ നിങ്ങളെ കാത്തിരിക്കുന്ന ഒരിടം! അങ്ങനെ ഒരു സ്ഥലമോ എന്ന് അത്ഭുതപ്പെടേണ്ടതില്ല. എല്ലാ യാതനകളിൽ നിന്നും ആയുരാരോഗ്യസൗഖ്യത്തിലേക്ക് നിങ്ങളെത്തുമെന്ന ആത്മവിശ്വാസം ഈ ചികിത്സാലയത്തിലേക്ക് കാലെടുത്തുവയ്‌ക്കുമ്പോൾ തന്നെ അനുഭവപ്പെട്ടു തുടങ്ങും. പറഞ്ഞുവരുന്നത് എറണാകുളം വടുതലയിലെ HealED എന്ന ആരോഗ്യനികേതനത്തെക്കുറിച്ചാണ്.
ആധുനിക വൈദ്യശാസ്‌ത്രത്തോടൊപ്പം ഫങ്ഷണൽ മെഡിസിൻ, ന്യൂട്രിഷണൽ മെഡിസിൻ, നാനോ മെഡിസിൻ, ആയുർവേദം, യോഗശാസ്‌ത്രം, മെഡിറ്റേഷൻ, നാച്വറോപ്പതി, ഹോമിയോപ്പതി, സിദ്ധ-മർമ്മ എന്നിങ്ങനെ വിവിധ ചികിത്സാരീതികൾ ശാസ്ത്രീയമായി സംയോജിപ്പിക്കുന്ന ഒരു സംയോജിത ചികിത്സാസമ്പ്രദായമാണ് ഇവിടെയുള്ളത്. എല്ലാത്തരം ചികിത്സകളുടെയും നന്മകളെ സമഗ്രമായി സമാഹരിച്ച് രോഗിക്ക് സമ്പൂർണ പരിചരണം നൽകുന്ന ആരോഗ്യനികേതനമാണ് HealED. ഇവിടെ നിന്നും മടങ്ങുന്ന ഓരോരുത്തരിലും ആശ്വാസത്തിന്റെ നിറവ് കാണാം. മോഡേൺ മെഡിസിൻ മിടുക്കോടെ പഠിച്ച്, ബിരുദാനന്തരബിരുദങ്ങൾ നേടി പിന്നീട് ആയുർവേദത്തിന്റെ മഹാരഹസ്യങ്ങൾ തേടിപോകുകയും ആയുർവേദം പഠിച്ച് അവിടെയും വൈദ്യകലാനിധിയായി മാറിയ ഒരാളാണ് നാളെ ലോകമെങ്ങും നന്മനിറഞ്ഞ സംയോജിതവൈദ്യകലയുടെ ഖ്യാതി പരത്താൻ പോകുന്ന ഈ സ്ഥാപനത്തിന്റെ അമരത്തുള്ളത്.
ഒരു രോഗിയെയും രോഗിയായി കാണുന്നില്ല ഇവിടെ, രോഗി എന്ന ഒരു വിളി പോലും ഇവിടെ ഇല്ല. പരസ്‌പര ബഹുമാനത്തോടെ, സമഗ്രഭാവനയോടെ, രോഗവും ചികിത്സയും ഇവിടെ മുഖാമുഖം നിൽക്കുന്നു. ഏറ്റവും അനുയോജ്യമായ ചികിത്സ ഉറപ്പാക്കി, അതല്ലെങ്കിൽ രോഗത്തെ ഏതൊക്കെ ചികിത്സാരീതികളിലൂടെ സമീപിക്കാമെന്ന കൃത്യമായ ബോധ്യത്തിനൊടുവിൽ ആശ്വാസം തേടി വന്നവരുടെയും അവരുടെ ബന്ധുക്കളുടെയും അഭിപ്രായങ്ങളും, വിശ്വാസങ്ങളും കണക്കിലെടുത്ത് സംയോജിതമായ ആശ്വാസം പകരുകയാണ് ഇവിടുത്തെ രീതി. വിവിധ പ്രയാസങ്ങളാൽ ഇവിടെയെത്തിയവർ തങ്ങളുടെ അനുഭവങ്ങൾ ഹൃദയപൂർവം പങ്കിടുന്നു. കഠിനമായ രോഗങ്ങൾക്കും, വേദനകൾക്കും ശേഷം ആശ്വാസതീരത്തണഞ്ഞതിന്റെ തൃപ്തി അവരുടെ മുഖത്തുണ്ട്. പരസ്യങ്ങളേക്കാൾ കൂടുതലായി ഗുണഭോക്താക്കളിൽ നിന്നും കേട്ടറിഞ്ഞാണ് ആളുകൾ ഇവിടേക്ക് എത്തുന്നത്.
ഇന്ത്യയിലെ തന്നെ ഒരേ ഒരാൾ,
ഡോ. ലക്ഷ്‌മി രാഹുൽ
പ്രകൃതിയുമായി നമുക്ക് അഭേദ്യമായ ബന്ധമുണ്ട്. നമ്മൾ അറിയുന്ന രീതിയിലും അറിയാത്ത രീതിയിലും ഒക്കെ ഈ പാരസ്‌പര്യം നിലനിൽക്കുന്നു. നമ്മൾ പ്രകൃതിയുടെ സാമ്പിൾ ആണെന്ന് തന്നെ പറയാം. പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ് പ്രകൃതി. ആ പ്രകൃതിയിൽ എന്തൊക്കെയുണ്ടോ അതെല്ലാം നമ്മിലുമുണ്ട്. നമ്മളെ നിന്നനിൽപ്പിൽ കത്തിച്ച് പൊടിച്ചാൽ കിട്ടുന്ന ചാരവും ഒരു പിടി മണ്ണും എടുത്തു നോക്കിയാൽ അതിലെ ധാതുലവണങ്ങൾ ഒരുപോലെയായിരിക്കും. ഓരോ ശരീരത്തിന്റെയും സെൽഫ് ഹീലിംഗ് കപ്പാസിറ്റി കൂട്ടി, റിസെപ്റ്റിവ് ക്വാളിറ്റി മെച്ചപ്പെടുത്തി, ഡീടോക്‌സിഫിക്കേഷൻ ക്ഷമത കൂട്ടി ആരോഗ്യമുള്ള ശരീരത്തെ ഒരുക്കുക എന്നതാണ് Team HealEDന്റെ കർത്തവ്യം. നമ്മുടെ ശരീരത്തിൽ ഒട്ടനവധി അനാവശ്യവസ്‌തുക്കൾ ഓരോ ദിവസവും കടന്നു കൂടുന്നുണ്ട്. അത് പുറത്താക്കുകയാണ് ഡീടോക്‌സിഫിക്കേഷൻ കൊണ്ടുദ്ദേശിക്കുന്നത്. ലിവർ, കിഡ്‌നി, ലംഗ്‌സ്, സ്‌കിൻ എന്നിവ വഴി ഇത് സാധാരണയായി നടക്കുന്നുണ്ട്. അസുഖാവസ്ഥ വരുമ്പോൾ ഇത് ശരിയായവിധം സംഭവിക്കണമെന്നില്ല. നമ്മൾ എത്ര ഒഴിവാക്കാൻ നോക്കിയാലും വിഷാംശങ്ങൾ ശരീരത്തിലേക്ക് ഭക്ഷണം, വെള്ളം, വായു വഴിയൊക്കെ എത്തും. പിന്നെ നമ്മുടെ ചിന്തകളിൽ വരെ ടോക്‌സിൻ ഉണ്ട്. സമൂഹത്തിൽ നിന്നും കിട്ടുന്നവയിൽ സോഷ്യൽ ടോക്‌സിൻ, സൈക്കോളജിക്കൽ ടോക്‌സിൻ, ഫിസിക്കൽ ടോക്‌സിൻ എല്ലാമുണ്ട്. മനുഷ്യർക്ക് പ്രകൃതി വരദാനമായി നൽകിയ ഭക്ഷ്യ വസ്തുക്കളിൽ ഒന്നായ മത്സ്യത്തിൽ പോലും കടലിലെ വ്യാവസായിക മാലിന്യങ്ങളിൽ കലർന്നിട്ടുള്ള മെർക്കുറി, ലെഡ്, നിക്കൽ, കാഡ്‌മിയം, കോബാൾട്ട് തുടങ്ങിയവയുണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. ഇതെല്ലാം ശരീരത്തിൽ രോഗാവസ്ഥയുണ്ടാക്കുന്നുണ്ട്. അവിടെയാണ് ഓരോരുത്തർക്കും പ്രത്യേകമായി വിഭാവനം ചെയ്ത സംയോജിത ചികിത്സയുടെ പ്രാധാന്യം.
വിവിധ ചികിത്സാരീതികൾ ഏകോപിപ്പിക്കുന്ന ധാരാളം ചികിത്സാലയങ്ങൾ ഇന്നുണ്ട്. പക്ഷേ HealEDന്റെ പ്രത്യേകത, വൈദ്യത്തിന്റെ വ്യത്യസ്ത മേഖലകളിൽ ഉള്ള ഡോക്ടർമാരാൽ രൂപീകൃതമായ Integrative Medical Diagnostic Board ആണ്. ഡോ.ലക്ഷ്‌മിയെ കുറിച്ച് പറയുകയാണെങ്കിൽ, MBBSഉം MDയും റാങ്കോടെ വിജയിച്ചതിന് ശേഷം തൃപ്പുണിതുറയിലെ ഗവണ്മെന്റ് ആയുർവേദ കോളേജിൽ നിന്നും റാങ്കോടെ ആയുർവ്വേദം പാസ്സായി. ഫംഗ്ഷണൽ മെഡിസിൻ, ന്യൂട്രീഷ്യൻ മെഡിസിൻ എന്നിവ യു.എസിലും, ആസ്‌ട്രേലിയയിലുമായി പഠിച്ചു. അതിനുശേഷം യോഗ, സിദ്ധ, നാച്വറോപ്പതി എന്നിവയിലും ഉന്നത വിജയത്തോടെ പഠനം പൂർത്തിയാക്കി. അങ്ങനെ ഒരാൾ ഇന്ത്യയിൽ വേറേയില്ല. നാനോ മെഡിക്കൽസയൻസിൽ Zഎം.ടെക്കുള്ള ഡോ.ലക്ഷ്മിയുടെ പേരിൽ herbal based nano-preperationsൽ ഇന്ത്യൻ പേറ്റന്റുകൾ ഉണ്ട്. നോർവെ, സ്വീഡൻ, സ്വിറ്റ്‌സർലന്റ് എന്നിവിടങ്ങളിൽ വിവിധ മെഡിക്കൽ ഗവേഷണ പ്രബന്ധങ്ങൾ ഇതിനകം അവതരിപ്പിച്ചു. ഇതെല്ലാം ആയുരാരോഗ്യ
സൗഖ്യം എന്ന ലക്ഷ്യത്തെ മുൻനിർത്തി അസാധാരണമായ താത്‌പര്യത്തോടെ ചെയ്യുന്ന കാര്യങ്ങളാണ്. ഏതു വൈദ്യശാസ്‌ത്ര ശാഖയുടെ സിദ്ധാന്തത്താൽ ആയാലും ഇവിടെ എത്തുന്ന ഒരാൾക്ക് അനുയോജ്യമായ സൗഖ്യം നൽകാൻ ആവുക എന്നതാണ് പ്രധാനം. അതിന് ഏതു ചികിത്സകളുടെയും നന്മകളെ നമുക്ക് മുഖ്യധാരാ ചികിത്സാ പദ്ധതികളോട് സംയോജിപ്പിക്കാം എന്നാണ് HealEDന്റെ കാഴ്‌ചപ്പാട്. ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവരവരുടെ പ്രത്യേക പ്രാധാന്യം HealEDലെ സംയോജിത ചികിത്സയിൽ നൽകാറുണ്ട്. ശരിയായ സമയത്ത് ശരിയായ വിഭാഗത്തിന്റെ സഹായം തേടുന്നത് ചികിത്സയിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളാനും, രോഗിക്ക് കൃത്യവും സമയോചിതവുമായ പരിചരണം ഉറപ്പാക്കാനും സാധിക്കുന്നത് സംയോജിതചികിത്സയുടെ മാറ്റ് വർധിപ്പിക്കുന്നു.
എന്നും അഭിമാനിക്കുന്ന
നേട്ടങ്ങൾ, പേറ്റന്റുകൾ
ഇവിടെ ഗവേഷണം നടത്തുന്ന പ്രധാന മേഖല ഹെർബൽ ബേസ്ഡ് നാനോ പ്രിപ്പറേഷനുകളാണ്. അങ്ങനെയുള്ള ചില ഗവേഷണങ്ങൾക്കുള്ള പേറ്റന്റുകൾ നേരത്തെ നേടിയിരുന്നു. ആയുർവേദ മരുന്നുകളെ നാനോ ലെവലിലേക്ക് കൊണ്ടു വന്ന് ഏറ്റവും ശുദ്ധമായ തരത്തിൽ അതിന്റെ ഫലത്തെ കാര്യക്ഷമമായി ഉയർത്തുന്ന രീതിയിയാണ് സ്വീകരിക്കുന്നത്. ഒരുദാഹരണം പറയാം, മുറിവുകൾ ഹീൽ ചെയ്യുന്ന ഒരു രീതിയാണിത്. മുറിവൊട്ടി എന്നൊരു നാട്ടുമരുന്നുണ്ട്, അത് നാട്ടിൻപുറങ്ങളിലൊക്കെ ധാരാളം കാണാം. മുറിവുണങ്ങുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. സിൽവർ നാനോ പാർട്ടിക്കിൾ മുറിവൊട്ടിയുടെ മുറിവുണക്കുന്ന സത്തയിലേക്ക് ചേർത്ത് കൈറ്റോസാൻ യോജിപ്പിച്ച് ഒരു ബാൻഡേജ് ഉണ്ടാക്കിയിട്ടുണ്ട്. ഇത് സിസേറിയൻ മുറിവുകൾ മുറിപ്പാടുകളില്ലാതെ ഉണക്കുന്നതിനാണ് ഉപയോഗിക്കുന്നത്. അത്ഭുതകരമായ ഫലമാണിത് നൽകുന്നത്. വയറിന്റെ കീഴെ ഭാഗത്ത് സാമാന്യം വലിപ്പത്തിൽ കാണുന്ന ആ മുറിവ് ഈ ബാൻഡേജ് ഉപയോഗിക്കുമ്പോൾ പെട്ടെന്ന് മുറിപ്പാടുകളില്ലാതെ ഉണങ്ങും. മാത്രമല്ല, സർജറി ചെയ്‌തിരുന്നോ എന്ന് പോലും തോന്നിപ്പിക്കും വിധത്തിൽ യാതൊരു പാടും അവശേഷിക്കുകയും ഇല്ല. ഇതിന് ഇന്ത്യയിൽ പേറ്റന്റുള്ളത് ഡോ. ലക്ഷ്‌മിയുടെ പേരിലാണ്. അമൃത സെന്റർ ഫൊർ നാനോ സയൻസിലാണ് ലക്ഷ്‌മി എം.ടെക്ക് ചെയ്‌തത്.
പ്രിയപ്പെട്ട കോടിയേരി
ബാലകൃഷ്ണൻ സാർ
ഞങ്ങളുടെ ചികിത്സായാത്രയിൽ എന്നെന്നും ഓർക്കുന്ന ഒരു പേരാണ് കോടിയേരി ബാലകൃഷ്ണൻ സാറിന്റേത്. പ്രമേഹവുമായി ബന്ധപ്പെട്ട ചികിത്സയ്‌ക്കായാണ് പത്ത് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി അദ്ദേഹം ഞങ്ങൾ അന്ന് നടത്തിയിരുന്ന ക്ലിനിക്കിൽ വന്നത്. അന്നത്തെ രക്തപരിശോധന ഫലം പരിശോധിച്ച് ആഗ്‌നേയഗ്രന്ഥിയിൽ ഒരു ചെറിയ ട്യൂമറിനുള്ള സാധ്യത ഡോ.ലക്ഷ്‌മി അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിന് എന്തു ചെയ്യാൻ കഴിയുമെന്ന് ചോദിച്ചപ്പോൾ ചികിത്സയ്‌ക്കായി എല്ലാ മാസവും ഇവിടെ ഒരുതവണയെങ്കിലും വരണമെന്നായിരുന്നു നിർദേശിച്ചത്. രണ്ടോ മൂന്നോ തവണ അദ്ദേഹം വന്നിരുന്നു. പാർട്ടി സെക്രട്ടറിയുടെ ചുമതലയിൽ തിരക്കായതിന് ശേഷം പിന്നീട് വരവുണ്ടായില്ല. വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് രോഗം വന്നപ്പോൾ ഡോ.ലക്ഷ്‌മിയെ വിളിച്ച് അദ്ദേഹം നേരത്തെ സൂചന നൽകിയ കാര്യമൊക്കെ ഓർത്ത് പറഞ്ഞു. ഡോ. ലക്ഷ്‌മിക്ക് തിരുവനന്തപുരം ആയുർവേദ കോളേജിലായിരുന്നു ആയുർവേദം പഠിക്കാൻ ആദ്യം അവസരം ലഭിച്ചത്. അത് എറണാകുളത്തേക്ക് മാറ്റി കിട്ടാൻ അദ്ദേഹം ഏറെ സഹായിച്ചിട്ടുണ്ട്. ഡോ. ലക്ഷ്‌മിക്ക് Final Examന് രണ്ടാം റാങ്ക് ലഭിച്ച കാര്യം അദ്ദേഹത്തെ അറിയിച്ചപ്പോൾ വയ്യാതിരുന്നിട്ടും അനുഗ്രഹത്തോടെയും വത്സല്യത്തോടെയും മറുപടി അയച്ചത് ഇന്നും നന്ദിയോടെ ഓർക്കുന്നു.
ബയോംസ് സകാൻ പരിശോധന
ഇതൊരു ജനിതക പരിശോധനയാണ്. മലപരിശോധനയിലൂടെ ബാക്‌ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ സാന്നിദ്ധ്യം കൃത്യമായി മനസിലാക്കും. ജനിതക പരിശോധനകളിലൂടെ നമ്മുടെ ഗട്ട് ഹെൽത്ത് നോക്കി ചികിത്സ വേണോ എന്ന് തീരുമാനിക്കും. എല്ലാ അസുഖങ്ങളുടെയും മൂലകാരണം ആമാശയം ആണ്. വയറിന്റെ ആരോഗ്യം ശരിയാണെങ്കിൽ ശരീരാവസ്ഥകളും ആരോഗ്യവും മെച്ചപ്പെടും.
വേദനിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനപ്പുറം മറ്റൊന്നും അത്ര സന്തോഷവും തൃപ്തിയും പകരില്ലെന്ന് ജീവിതാനുഭവങ്ങളുടെ കരുത്തിൽ ഡോ. രാഹുൽ ലക്ഷ്‌മൺ പറയും. ഡോ. ലക്ഷ്‌മി രാഹുലും ഭർത്താവ് ഡോ. രാഹുൽ ലക്ഷ്‌മണും ചേർന്ന്, വരും തലമുറകൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള ഒരു നൂതന സംയോജിത സമ്പ്രദായം തന്നെയാണ് ഇവിടെ ആവിഷ്‌കരിച്ചിരിക്കുന്നത്. മറ്റാരും ചിന്തിക്കാത്ത, പര്യവേഷണം ചെയ്യാത്ത ആരോഗ്യപാതകളിലൂടെ സഞ്ചരിക്കുന്ന ഇവരുടെ ഒരു ദിവസത്തിന്റെ മുഴുവൻ ഭാഗവും തന്നെ സ്ഥാപനത്തിനായി മാറ്റിവച്ചിരിക്കുകയാണ്. കാരണം, ഒരിറ്റ് ആശ്വാസത്തിനായി അത്രത്തോളം ആളുകളാണ് ഇവിടെയെത്തുന്നത്. രോഗഭാവത്തോടെ ആരെയും ഇവിടെ കാണാൻ കഴിയില്ല. എല്ലാവരുടെയും മുഖത്ത് തേടിനടന്നത് ലഭിച്ചതിന്റെ ശാന്തിയും സമാധാനവും തെളിഞ്ഞു കാണാം. ഈ ചികിത്സകർ ഉറപ്പു നൽകുന്നതും സൗഖ്യജീവിതരീതികളിൽ അതിഷ്ഠിതമായ ആരോഗ്യപരിപാലനമാണ്.
ഉള്ളിലേക്ക് തറച്ച ആ ചോദ്യം
ലക്ഷ്‌മിയും, രാഹുലും കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്ന കാലം. ഒരിക്കൽ ലക്ഷ്‌മിയുടെ ക്ലാസ്സിൽ പഠിപ്പിക്കാനെത്തിയ ജനറൽ മെഡിസിൻ പ്രൊഫസറായ ഡോ. പി.സി. ഈശോ തന്റെ വിദ്യാർത്ഥികളോട് ചോദിച്ചു: “എല്ലാ ഫാർമസ്യൂട്ടിക്കൽ മരുന്നുകളും കടലിലേക്ക് എറിഞ്ഞുകളഞ്ഞാൽ എന്തു സംഭവിക്കും?’ വിദ്യാർത്ഥികൾ പല ഉത്തരങ്ങൾ പറഞ്ഞെങ്കിലും അതൊന്നും ശരിയായില്ല. പിന്നീട് അദ്ദേഹം പറഞ്ഞു, കടലിലെ മത്സ്യങ്ങളെല്ലാം ചത്ത്പൊങ്ങും. മറ്റൊന്നും സംഭവിക്കില്ല! ചട്ടക്കൂടുകൾക്ക് അപ്പുറം ചിന്തിക്കാൻ കൂടി തന്റെ വിദ്യാർത്ഥികളെ ഉപദേശിച്ചാണ് അദ്ദേഹം മടങ്ങിയത്. ആ ചോദ്യവും ഉത്തരവും മറ്റെല്ലാ വിദ്യാർത്ഥികളും വിട്ടെങ്കിലും അത് കേട്ട ലക്ഷ്‌മിക്ക് അങ്ങനെയങ്ങ് വിടാൻ മനസുവന്നില്ല. മറ്റൊരു ബാച്ചിൽ പഠിച്ചുകൊണ്ടിരുന്ന സുഹൃത്തും പിന്നീട് ജീവിതപങ്കാളിയുമായ രാഹുൽ ലക്ഷ്‌മണുമായി ഈ വിഷയം സംസാരിച്ചു. ആ ചർച്ചയായിരുന്നു പിന്നീട് HealED ലേക്കുള്ള വഴിത്തിരിവായി മാറിയത്. നമ്മൾ നമുക്കായോ, നമ്മുടെ മക്കൾക്കായോ, കുടുംബത്തിനായോ ചെയ്യുന്നത് അതൊന്നുമല്ലാത്ത ഒരാൾക്കും ചെയ്‌തു കൊടുക്കാൻ കഴിയണം. ഇതായിരുന്നു ലക്ഷ്‌മിയുടെ മനസിലുണ്ടായിരുന്ന ധാർമികചിന്ത. അതു തന്നെയാണ് ഈ സ്ഥാപനത്തി ന്റെ അടിസ്ഥാനതത്വവും.
വൈദ്യകലകളുടെ നാനാത്വത്തിൽ ഏകത്വം അതാണ് HealED
നാനാത്വത്തിൽ ഏകത്വം എന്നൊരു സങ്കൽപ്പമാണ് HealED ന്റെ മുഖമുദ്ര. ആ മഹത്തായ തത്വശാസ്ത്രത്തെ വൈദ്യശാസ്‌ത്രത്തിന്റെ വിവിധ ശാഖകളിൽ ഉൾചേർക്കുന്നു. അവയിലെ നന്മകളെ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നു. രോഗം അനുഭവപ്പെടുന്ന വ്യക്തിയുടെ പരിപൂർണ പരിചരണം എന്നൊരു ലക്ഷ്യമാണ് മുന്നിൽ. പല രോഗികളെയും കാണുമ്പോൾ മനസിലാകുന്നത്, നാളുകളായി എന്താണ് രോഗം, എന്താണ് കാരണം എന്ന് ഡയഗണോസ് ചെയ്‌തിട്ടു പോലും ഉണ്ടാവില്ല. പക്ഷേ, അവർ മരുന്ന് കഴിക്കുന്നുമുണ്ട്. സത്യത്തിൽ തത്‌കാലത്തേക്ക് അവരുടെ രോഗത്തെ കർട്ടനിട്ട് മറക്കുകയോ, അതല്ലെങ്കിൽ പുതപ്പിട്ട് മൂടിവയ്‌ക്കുകയോ ആണ് ചെയ്യുന്നത്. യഥാർത്ഥ രോഗകാരണം അകത്ത് തന്നെ ഒളിച്ചിരിപ്പുണ്ട്. അവിടെയാണ് HealEDന്റെ പ്രസക്തി. രോഗത്തിന്റെ യഥാർത്ഥകാരണത്തെയാണ് ഇവിടെ കൃത്യമായി കണ്ടുപിടിച്ച് ചികിത്സിക്കാൻ യജ്ഞിക്കുന്നത്. ഹോളിസ്‌റ്റിക് മെഡിസിൻ എന്നൊരു സമീപനം നേരത്തെ തന്നെ ഇവിടെയുണ്ട്. പല ചികിത്സകളും ഒറ്റ കേന്ദ്രത്തിൽ നൽകുക എന്നത്. HealED ൽ അതല്ല, വിവിധ ശാസ്ത്രശാഖകൾ ചേർത്ത് സമഗ്രമായി ചികിൽസിക്കാൻ യോഗ്യത നേടിയ ഒരൊറ്റ ഡോക്‌ടറാണ് Integrative Medical Diagnostic Boardന്റെ സഹകരണത്തോടെ ചികിൽസിക്കുന്നത്.
രോഗത്തിന്റെ അവസ്ഥ, സാഹചര്യം, സ്വഭാവം എന്നിവയെല്ലാം പരിശോധിച്ച് ഏറ്റവും ഉചിതമായ ചികിത്സാസമ്പ്രദായം ഏതോ അത് രോഗമുള്ള വ്യക്തിയുടെയും ബന്ധുക്കളുടേയും സമ്മതത്തോടെയും, സഹകരണത്തോടെയും സ്വീകരിക്കും. മുന്നിലേക്ക് എത്തുന്ന ആളിന്റെ ബയോകെമിസ്‌ട്രിയും മെറ്റബോളിസവും കൃത്യമായി പഠിച്ച് അവരുടെ പ്രശ്‌നം വിവിധ വൈദ്യശാസ്ത്ര ശാഖകൾ ചേർത്ത് ആഴത്തിൽ അപഗ്രഥിച്ച് മനസിലാക്കാൻ ശ്രമിക്കുന്നു. എന്തു കാരണം കൊണ്ടാണ് രോഗം വന്നതെന്ന് വ്യക്തമായ ബോധ്യം വരുത്തും. “Correct the Correctables (കറക്‌റ്റ് ദി കറക്‌റ്റബിൾസ്)’ എന്ന ശാസ്ത്രതത്ത്വമാണ് ചികിത്സയിൽ പ്രാഥമികമായി പ്രയോഗിക്കുന്നത്. എന്തൊക്കെ കറക്റ്റ് ചെയ്യാൻ പറ്റുമെന്ന് നോക്കി അങ്ങനെ ചെയ്യുമ്പോൾ, ശരീരത്തിന് ജന്മനാതന്നെയുള്ള സെൽഫ് ഹീലിംഗ് കപ്പാസിറ്റി വഴി രോഗത്തെ അകറ്റാനുള്ള വാതിലുകൾ തുറന്നിടുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ അവരുടെ ബോഡി തന്നെയാണ് ഹീൽ ആക്കുന്നത്. അല്ലാതെ മരുന്നല്ല ഹീൽ ചെയ്യുന്നത്. സ്വയം ഹീൽ ചെയ്യുന്ന കഴിവ് ശരീരത്തിന് കുറയുമ്പോഴാണ് മരുന്നുകൾ ഉപയോഗിക്കേണ്ടി വരുന്നത്. ആ കഴിവിനെ ശാക്തീകരിക്കാനും, തിരികെ കൊണ്ടുവരുന്നതിനുമായിരിക്കണം മരുന്നുകൾ നൽകേണ്ടത്.
ആയുർവേദത്തിന്റെ ശക്തി
നമ്മളറിയാതെ പോകുന്നു
ആയുർവേദത്തിൽ അഗാധമായ ശാസ്ത്രീയ ജ്ഞാനം ഭാരതത്തിനുണ്ടായിരുന്നു. പക്ഷേ, പ്രശ്‌നം പറ്റിയത് ആധുനിക വൈദ്യശാസ്‌ത്രം വന്നപ്പോൾ ആയുർവേദത്തിന്റെ ശാസ്ത്രീയത മനസിലാക്കാനുള്ള അളവുകോലുകളിലും മാറ്റം വന്നു എന്നതാണ്. പഴയ അളവുകോലുകളല്ല നമ്മൾ ഇപ്പോൾ ആയുർവേദത്തെ മനസിലാക്കാൻ ഉപയോഗിക്കുന്നത്. ആയുർവേദത്തെ അളക്കാനുള്ള പ്രാപ്തി മോഡേൺ സയന്റിഫ് ടൂളുകൾക്കില്ല എന്നതാണ് സത്യം. അതേ പോലെ മറ്റൊരു പ്രശ്‌നം നമ്മൾ ആയുർവേദത്തിന്റെ ഉയർച്ചക്കായി ആത്മാർഥമായി പ്രയത്‌നിക്കുന്നില്ല എന്നതാണ്. ചൈനീസ് മെഡിസിൻ നോക്കിയാൽ ആ വ്യത്യാസം അറിയാം. അവർ അതിൽ ആഴത്തിൽ ഗവേഷണം നടത്തി കോടികൾ നിക്ഷേപിച്ച് ലോകമെങ്ങു നിന്നും അവരുടെ മരുന്നുകൾക്ക് അംഗീകാരം നേടിയെടുത്തു. യു.എസിൽ പോലും ഇപ്പോൾ ചൈനീസ് മരുന്നുകളുണ്ട്. കാരണം അവർ അത് ശാസ്ത്രീയമായി തെളിയിച്ചു കഴിഞ്ഞു. അങ്ങനെ ഒരു ആത്മാർത്ഥ സമീപനം നമ്മുടെ ആയുർവേദത്തിനും വരണം. ഇവിടെ വിവിധ ചികിത്സാ ശാഖയിലുള്ള ഡോക്‌ടർമാർ തമ്മിൽ പലപ്പോഴും നിഷ്ഫലമായി തർക്കിക്കുകയാണ്. ഇതാണ് ശരി, അല്ലെങ്കിൽ അതാണ് ശരി എന്നിങ്ങനെ. ഈ തർക്കം എവിടെയുമെത്തില്ല. നമ്മൾ വിവിധ വൈദ്യശാസ്ത്ര മേഖലകളിൽ ഉള്ള ശാസ്ത്രജ്ഞർ കുറച്ചു കൂടിചേർന്നു നിൽക്കുക എന്നതാണ് പ്രധാനം. എന്തിനാണ് ഇങ്ങനെ അടി കൂടുന്നത്? നമ്മുടെ സമയമാണ് നഷ്‌ടപ്പെട്ടു പോകുന്നത്. നമ്മുടെ ആരോഗ്യ സങ്കൽപ്പങ്ങളിൽ കൂടുതൽ വിശാലതയുണ്ടാവണം. എല്ലാ ശാസ്ത്ര ചിന്തകളെയും ഒരുപോലെ സ്‌നേഹിക്കാനും ബഹുമാനിക്കാനും ആസ്വദിക്കാനും കഴിയണം. അത് നമ്മളെ വലുതാക്കും. നമുക്ക് അറിവുണ്ട്, പക്ഷേ തിരിച്ചറിവില്ല. ലേണിംഗ്, അൺലേണിംഗ് എന്ന് നമ്മൾ എപ്പോഴും പറയും. പക്ഷേ, അതിന് ശേഷം റീലേണിംഗ് കൂടി വേണം. എല്ലാവരും ഒരുമിച്ച് നിൽക്കുകയാണെങ്കിൽ കുറേ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയും. അതിവിടെ ഉടൻ സംഭവിക്കണം.
കുടുംബവും ഒന്നിച്ച് ചേർന്നൊരു
ചികിത്സാപദ്ധതി
ഇവിടെ ഒരാൾ വരുമ്പോൾ അവരുടെ കുടുംബവും ഞങ്ങൾ ഒൻപത് ഡോക്‌ടർമാരും ഒന്നിച്ച് ഇരിക്കും. ഒരു ഫാമിലി കോൺഫറൻസിംഗ് എന്നു പറയാം. ആദ്യഘട്ടത്തിൽ രോഗിയുടെയും രോഗത്തിന്റെയും കൂടുതൽ വിവരങ്ങൾ മനസിലാക്കാൻ ശ്രമിക്കും. അതുകഴിഞ്ഞ് ഡോക്ടേഴ്‌സ് അതിൽ നിന്നും അവരുടേതായുള്ള അഭിപ്രായങ്ങൾ പറയും. ഡോ. ലക്ഷ്‌മി ഇതെല്ലാം പഠിച്ചതുകൊണ്ടു തന്നെ വ്യത്യസ്ത ഡോക്ടർമാരുടെ അഭിപ്രായങ്ങൾ വിലയിരുത്തിയശേഷം ചികിത്സാരീതികൾ നിശ്ചയിക്കും. ഇവിടെയുള്ള ചികിത്സാച്ചെലവുകളെ കുറിച്ച് ചോദിച്ചാൽ അതിന് പ്ലാൻ Aയും പ്ലാൻ Bയും പ്ലാൻ Cയുമുണ്ടെന്ന് പറയേണ്ടിവരും. ആവശ്യമായി വരുന്ന സമയത്തിന് അനുസൃതമായാണ് ഇത്. പെട്ടെന്ന് റിസൽട്ട് കിട്ടണമെങ്കിൽ ആ രീതിയിൽ ചെയ്യാം, അല്ലാത്തത് അതിനനുസരിച്ചുള്ള ചെലവിലും ചെയ്യാം. ഏറ്റവും നല്ല പരിചരണമാണ് ഇവിടെ നൽകുന്നത്. അതും ഒരു TEAM WORKക്കായാണ് ഞങ്ങൾ ചെയ്യുന്നത്. ടുഗദർ എവരി വൺ അച്ചീവ്‌സ് മോർ (TEAM) എന്ന രീതി.
നാളേക്ക് വേണ്ടി ഡോക്യുമെന്റേഷൻ
ഇവിടെ നൽകുന്ന ഓരോ ചികിത്സയും ഫലവും കൃത്യമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട് ഒാരോ മാസവും രണ്ടു റിവ്യൂ മീറ്റിംഗ് ഉണ്ടാകും. കൃത്യമായ scientific tools ഉപയോഗിച്ചാണ് ഓരോന്നും സമയമെടുത്ത് ഡോക്യുമെന്റ് ചെയ്യുന്നത്. ഇത്തരം ഗവേഷണം HealEDന് വേണ്ടിയല്ല. അത് നാളത്തെ തലമുറകൾക്കുള്ള HealEDന്റെ സമ്മാനമാണ്. പണ്ട് ആയുർവേദം പഠിക്കുന്ന കാലത്ത്, അവിടെയുള്ള സഹപാഠികൾക്ക് ഒരു തരം ഭീതിയുണ്ടായത് ഓർക്കുന്നു. എം.ബി.ബി.എസും എം.ഡിയും കഴിഞ്ഞ് ആയുർവേദം പഠിക്കാൻ വന്നപ്പോൾ അവർക്ക് തെറ്റ് എന്തെങ്കിലും പറ്റുമ്പോൾ എങ്ങനെ കാണും എന്ന ചിന്തയാൽ ആവാം ഒരുപക്ഷേ. അതേ സമയം മോഡേൺ മെഡിസൻകാർക്കും HealEDനെ വേണ്ട. നിങ്ങൾ Most Modern Medicine ഒക്കെ പഠിച്ചിട്ട് Pseudoscienceന്റെ കൂടെ എന്തിന് പോയി എന്നതാണ് അവരുടെ ചോദ്യം. അതുകൊണ്ട് തന്നെ ഞങ്ങൾ പറയുന്ന കാര്യങ്ങൾ ജീവിതം കൊണ്ട് തെളിയിച്ച് കൊടുക്കണമെന്നതിനും വളരെ പ്രാധാന്യമുണ്ട്. ഞങ്ങൾ പറയുന്നത് ശരിയാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, ലോകം അത് തിരിച്ചറിയണമെങ്കിൽ ഗവേഷണഫലങ്ങൾ വേണം. അതിവിടെ കൃത്യമായി ചെയ്യുന്നുണ്ട്. ഇനി വരുന്ന തലമുറയ്‌ക്ക് ഒരു തരത്തിലുള്ള കൺഫ്യൂഷനും പാടില്ല. ഇതെല്ലാം പോർട്ടലിൽ രജിസ്‌റ്റർ ചെയ്‌തു സൂക്ഷിക്കുന്നുമുണ്ട്. പോസ്റ്റ് പാർട്ടം ഡിപ്രഷനെ കുറിച്ചുവരെ ഞങ്ങൾ ഇതിനകം സംയോജിത ഡോക്യുമെന്റേഷൻ നടത്തിക്കഴിഞ്ഞു.
ആശ്വാസം തേടി
അന്വേഷിച്ചെത്തുന്ന രോഗികൾ
ഇവിടെ വന്നുപോയവരിൽ നിന്നും കേട്ടറിഞ്ഞാണ് കൂടുതൽ രോഗികളും വരുന്നത്. HealED പ്രവർത്തനം തുടങ്ങിയിട്ട് അഞ്ചുവർഷമായി. ക്വാണ്ടിറ്റിയേക്കാൾ ഞങ്ങൾ പ്രാധാന്യം നൽകുന്നത് ക്വാളിറ്റിയ്‌ക്കാണ്. ആദ്യകാലത്ത് കൂടുതൽ രോഗികൾ വന്നാൽ എന്തു ചെയ്യണമെന്ന് അത്ര ധാരണയുണ്ടായിരുന്നില്ല എന്നും പറയാം. ഒരു പരസ്യം പോലും സ്ഥാപനത്തിനുണ്ടായിരുന്നില്ല. വെറും മൂന്ന് മാസങ്ങൾക്ക് മുമ്പാണ് സോഷ്യൽ മീഡിയയിൽ HealED സജീവമാകുന്നത്. അതുവഴി കണ്ടറിഞ്ഞും, കേട്ടറിഞ്ഞും രോഗികൾ വരുന്നുണ്ട്. ഭാവിയിൽ ഇന്റഗ്രേറ്റിവ് മെഡിസിൻ പഠിപ്പിക്കുന്നതിനായി ഒരു ഇൻസ്‌റ്റിറ്റ്യൂട്ട് ആരംഭിക്കണമെന്നത് ഞങ്ങളുടെ വലിയ സ്വപ്‌നമാണ്. അതിലേക്കുള്ള യാത്രയിലാണ് ഞങ്ങളെന്ന് പറയാം. കാരണം നാളത്തെ പുതിയ തലമുറയ്‌ക്കും നമ്മുടെ മഹാവൈദ്യപാരമ്പര്യത്തിനുമായി ചെയ്യേണ്ട കടമ തീർച്ചയായും ചെയ്യും.
ശ്രീനിവാസന്റെയും
ജയറാമിന്റെയും അനുജൻ
ഒരൊറ്റ സിനിമയിലെ അഭിനയത്തിലൂടെ മലയാളികൾ എന്നെന്നും ഓർക്കുന്ന നടനാകുക. ഡോ. രാഹുൽ ലക്ഷ്‌മൺ ആണ് സത്യൻ അന്തിക്കാടിന്റെ “സന്ദേശം’ സിനിമയിൽ ശ്രീനിവാസന്റെയും ജയറാമിന്റെയും തീപ്പൊരി അനിയനായി അഭിനയിച്ചത്. മാള അരവിന്ദിന്റെ കുഞ്ഞളിയൻ. സത്യൻ അന്തിക്കാട് സന്ദേശവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ട്രോളുകളെല്ലാം ഇപ്പോഴും രാഹുലിന് അയച്ചുകൊടുക്കും. പിന്നെയും കുറേ സിനിമകളിൽ നിന്നും വിളി വന്നെങ്കിലും പത്താം ക്ലാസ് കഴിയുമ്പോഴേക്കും എൻട്രൻസ് തിരക്കും അതിനുശേഷം ആദ്യ അവസരത്തിൽ തന്നെ എം.ബി.ബി.എസ് പ്രവേശനവും നേടിയതോടെ സിനിമ മാഞ്ഞുപോയി. 32 വർഷങ്ങൾക്ക് മുൻപ് ശ്രീനിവാസനൊപ്പം അഭിനയിച്ച രാഹുൽ ലക്ഷ്‌മൺ, ഡോക്ടർ ആയതിനു ശേഷം അദ്ദേഹത്തിന്റെ മകൻ ധ്യാൻ ശ്രീനിവാസനൊപ്പം S N സ്വാമി സംവിധാനം ചെയ്ത Secretൽ (2024) ഒരു Doctorടെ വേഷം അഭിനയിച്ചു.
വക്കീലാകാനായിരുന്നു ഇഷ്‌ടമെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനകാലത്ത് പാലിയേറ്റീവ് കെയർ മേഖലയിൽ കാൻസർ രോഗികൾക്കായി പ്രവർത്തിച്ചത് ജീവിതത്തിന് മറ്റൊരു ഉൾക്കാഴ്‌ച പകർന്നു. വേദനിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനപ്പുറം മറ്റൊന്നും അത്ര സന്തോഷവും തൃപ്തിയും പകരില്ലെന്ന് ജീവിതാനുഭവങ്ങളുടെ കരുത്തിൽ ഡോ. രാഹുൽ ലക്ഷ്‌മൺ പറയും.