ന്യൂഡൽഹി നടപ്പ് സാമ്പത്തിക വർഷം രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവെ. എന്നാൽ 2026-27 വർഷത്തിൽ 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയ്ക്കാകും വളർച്ച. പാർലമെന്റിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച സാമ്പത്തികസർവേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ധനകമ്മി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിൽ സർക്കാർ വിജയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. 2020-21ൽ 9.2 ശതമാനമായിരുന്ന ധനകമ്മി 2024-25ൽ 4.8 ശതമാനമായി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വളരെ കുറഞ്ഞു. മൂലധന ചെലവ് ജിഡിപിയുടെ നാല് ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. ഇതിനെ, സാമ്പത്തിക മേഖലയുടെ മികവിന്റെ സൂചനയായി കാണാമെന്നും റിപ്പോർട്ടിൽ പറയുന്നു.