കൊച്ചി ഇന്നു രാവിലെയും കേരളത്തിൽ സ്വർണവിലയിൽ ഇടിവ് നേരിടുന്നു. പവന് 1,040 രൂപ താഴ്ന്ന് വില 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. പവന് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി 10,000 രൂപയ്ക്കടുത്ത് ഇടിഞ്ഞിരുന്നു. എന്നാൽ, പിന്നീട് 4,000 രൂപയിലേറെ പവൻ തിരിച്ചു കേറി.