ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതിക സഹായ സേവനങ്ങൾ എന്നിവ ഏകോപിപ്പിക്കുന്ന എയ്റോ പാർക്ക് പദ്ധതി നെടുമ്പാശേരി സിയാൽ പരിസരത്ത് നടപ്പാക്കുന്നു. കേരളത്തെ ഒരു ആഗോള ഏവിയേഷൻ കേന്ദ്രമായി വളർത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ‘കേരള ഏവിയേഷൻ സമ്മിറ്റ് 2025’-ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് സിയാലിന്റെ ഭാവി വികസന രേഖ അവതരിപ്പിച്ചത്. 30 കോടി രൂപ ചെലവിൽ നിർമിച്ച സിഐഎഎസ്എൽ ബിസിനസ് സെന്ററാണ് എയ്റോ പാർക്ക് പദ്ധതിയിൽ ഏറ്റവും പ്രധാനപ്പെട്ടത്.