Bright Business Kerala

LATEST NEWS EVENTS

ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് എഎൻടിഎച്ച്ഇ, ഐഒക്യുഎം 2025 ഉന്നത വിജയികളെ ആദരിച്ചു

ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് എഎൻടിഎച്ച്ഇ, ഐഒക്യുഎം 2025 ഉന്നത വിജയികളെ ആദരിച്ചു
  • PublishedDecember 4, 2025

ഇന്ത്യയിലെ മുൻനിര ടെസ്റ്റ് പ്രിപ്പറേറ്ററി സേവന ദാതാക്കളായ ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡ് (എഇഎസ്എൽ), ആകാശ് നാഷണൽ ടാലന്റ് ഹണ്ട് എക്സാം (എഎൻടിഎച്ച്ഇ), ഇന്ത്യൻ ഒളിമ്പ്യാഡ് ക്വാളിഫയർ ഇൻ മാത്തമാറ്റിക്സ് (ഐഒക്യുഎം), എൻഡിഎ, എഎഫ്എംസി എന്നിവയുൾപ്പെടെയുള്ള പ്രധാന ദേശീയ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. 2024-ൽ 14.5 ലക്ഷം വിദ്യാർഥികളാണ് പ്രധാന ദേശീയ സ്കോളർഷിപ്പ് പരീക്ഷകളിലൊന്നായ ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷയിൽ (എഎൻടിഎച്ച്ഇ) പങ്കെടുത്തതെന്ന് എഇഎസ്എൽ അറിയിച്ചു.

ദേശീയ ഗണിത ഒളിമ്പ്യാഡിലേക്കുള്ള പ്രവേശന പരീക്ഷയെന്ന നിലയിൽ 8,129 വിദ്യാർഥികൾ അടുത്ത റൗണ്ടിലേക്ക് (ആർഎംഒ/ഐഎൻഎംഒ) യോഗ്യത നേടി. 17 വിദ്യാർഥികളാണ് ആർഎംഒയ്ക്ക് യോഗ്യത നേടിയത്. രവിപുരം ബ്രാഞ്ചിൽ നിന്നുള്ള സൗമ്യ എഎഫ്എംസി പ്രവേശന പരീക്ഷയിൽ പെൺകുട്ടികളിൽ ഒന്നാം റാങ്ക് നേടി. മഹാദേവ് എൻഡിഎ (നാഷണൽ ഡിഫൻസ് അക്കാദമി) പ്രവേശന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി. ഇടപ്പള്ളി/പാലാരിവട്ടം ബ്രാഞ്ചിൽ നിന്നുള്ള തനായ് എഎൻടിഎച്ച്ഇ ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചി-രവിപുരം ബ്രാഞ്ചിൽ നിന്നുള്ള ഇമ്മാനുവൽ സിബി സെബാസ്റ്റ്യൻ, സൗമിൽ ആനന്ദ്, അനുപം കുമാർ ഭാരതി എന്നിവർ ഐഒക്യുഎമ്മിൽ യോഗ്യത നേടി.

എഎൻടിഎച്ച്ഇ, ഐഒക്യുഎം എന്നിവയുടെ ദേശീയ തലം മുതൽ എൻഡിഎ, എഎഫ്എംസി എന്നിവയിലെ വിജയങ്ങൾ വരെയുള്ള ഈ നേട്ടങ്ങൾ തങ്ങളുടെ വിദ്യാർഥികളുടെയും ഫാക്കൽറ്റിയുടെയും സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതായി .. ആകാശ് ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് അക്കാഡമിക് ആൻഡ് ബിസിനസ് മേധാവി ധീരജ് കുമാർ മിശ്ര പറഞ്ഞു. എല്ലാ മത്സരാധിഷ്ഠിത കരിയർ പാതകളിലും വിദ്യാർഥികളെ ശാക്തീകരിക്കുന്നതിനും ദേശീയതലത്തിൽ അവരുടെ പൂർണ്ണ ശേഷി തിരിച്ചറിയുന്നതിനുമുള്ള ആകാശിന്റെ പ്രതിബദ്ധതയാണ് മികച്ച വിജയങ്ങളിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *