Bright Business Kerala

LATEST NEWS Lifestyle

10 മിനിറ്റ് മാത്രം നീണ്ട ലേലം; ബിർകിൻ ബാഗ് വിറ്റുപോയത് 85 കോടി രൂപയ്ക്ക്

10 മിനിറ്റ് മാത്രം നീണ്ട ലേലം; ബിർകിൻ ബാഗ് വിറ്റുപോയത് 85 കോടി രൂപയ്ക്ക്
  • PublishedJuly 15, 2025

പാരിസില്‍ ഒരു ഹാൻഡ് ബാഗിനായുള്ള ലേലം നീണ്ടത് 10 മിനിറ്റ് മാത്രം. ലേലം വിളിക്കാനെത്തിയത് ഒൻപത് പേരും. ഒടുവിൽ ആ ഹാൻഡ് ബാഗ് ലേലത്തിൽ വിറ്റുപോയത് 85 കോടി രൂപയ്ക്ക്. ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് ഹെര്‍മിസ് രൂപകല്പന ചെയ്ത ആദ്യ ‘ബിര്‍കിന്‍’ ബാഗാണ് അമ്പരപ്പിക്കുന്ന തുകയ്ക്ക് ലേലത്തിൽ വിറ്റുപോയത്.

വിടപറഞ്ഞ ഫ്രഞ്ച് സംഗീതജ്ഞയും അഭിനേത്രിയുമായ ജെയിന്‍ ബിര്‍കിനായി 1984ല്‍ ഹെര്‍മിസ് പ്രത്യേകമായി നിർമിച്ച ആദ്യ ബിര്‍കിന്‍ ബാഗാണ് ഇത്. ജൂലായ് പത്തിനായിരുന്നു ലേലം. ഒരു ജപ്പാന്‍കാരനാണ് ഫാഷൻ ലോകം വിസ്മയത്തോടെ നോക്കുന്ന ഹാൻഡ് ബാഗ് വമ്പൻ വിലയ്ക്ക് സ്വന്തമാക്കിയത്. ഫാഷന്‍ വസ്തുക്കളില്‍ ഇതുവരെ നടന്ന ലേലങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് ബിർകിൻ ബാഗ് സ്വന്തമാക്കിയത്.

ഹെർമെസ് ബാഗിനായുള്ള ലേലം 8.6 കോടി രൂപയിൽ നിന്നാണ് ആരംഭിച്ചത്. ഒടുവിൽ ജപ്പാനിലെ ലോക പ്രശസ്തമായ സോത്ബൈയുടെ തലവനാണ് ടെലിഫോണിലൂടെ ലേലത്തിൽ പങ്കെടുത്ത് 85 കോടി രൂപയ്ക്ക് ബാഗ് സ്വന്തമാക്കിയത്.

ബിർകിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഹാൻഡ് ബാഗിന് ഈ ബാഗിന്റെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യാസം ഉണ്ട്. സൈസിലും ഉപയോഗിച്ചിരിക്കുന്ന മെറ്റലുകളിലും സ്ട്രാപ്പിലും ഉൾപ്പെടെ ഒർജിനർ ബിർകിൻ ബാഗിന് പ്രത്യേകതൾ ഏറെയാണ്.

1985 മുതൽ 1994 വരെ ബിർകിൻ ഈ ഹാൻഡ് ബാഗ് ഉപയോഗിച്ചിരുന്നു. ബിർകിന്റെ പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ ബാഗിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിൽവർ നെയിൽ ക്ലിപ്പേഴ്സും സ്റ്റിക്കർ കളക്ഷനുകളും ബിർകിന്റെ സ്റ്റൈൽ വ്യക്തമാക്കുന്നു. 

 

ബിർകിൻ ബാഗ് ജീവിതത്തിന്റെ ഭാഗമാക്കിയ സെലിബ്രിറ്റികൾ നിരവധിയാണ്. വിക്റ്റോറിയ ബെക്കാം, കിം കർദാഷ്യാൻ, നിതാ അംബാനി, ജാൻവി കപൂർ, കരീന കപൂർ ഉൾപ്പെടെയുള്ളവർ ലക്ഷങ്ങൾ വില വരുന്ന ബിർകിൻ ബാഗ് സ്വന്തമാക്കിയിട്ടുണ്ട്. 

ലോകത്തിലെ ആഡംബര ഫാഷനിലെ ഒരു നാഴികകല്ലാണ് ഇവിടെ പിന്നിട്ടിരിക്കുന്നത് എന്ന് സോത്ബേയുടെ ഹാൻഡ്ബാഗ് ആൻഡ് ഫാഷൻ തലവൻ ഹലിമി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ പേർ സ്വന്തമാക്കാൻ ആഗ്രഹിച്ച ബാഗാണ് ഇത്രയും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയത് എന്നും അദ്ദേഹം പറഞ്ഞു.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *