Tequila brand; ബിയറിനോട് നോ പറഞ്ഞ് ഉപഭോക്താക്കൾ! കോളടിച്ചത് പ്രീമിയം ബ്രാൻഡുകൾക്ക്

Tequila brand; ഇന്ത്യയിലെ മദ്യ വിപണിക്ക് വൻകുതിപ്പ്. മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലാണ് വലിയ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. വിൽപ്പനയിലും ലാഭത്തിന്റെ കാര്യത്തിലും ഈ കുതിപ്പ് പ്രകടമാണ്. വില കൂടിയ പ്രീമിയം ബ്രാൻഡുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതാണ് വിപണിയിൽ ഇപ്പോഴുണ്ടാകുന്ന നേട്ടത്തിന് കാരണം. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിൽ പ്രീമിയം ബ്രാൻഡുകൾ വലിയ വളർച്ചയാണ് നേടുന്നത്. സാധാരണ ബ്രാൻഡുകളേക്കാൾ വേഗത്തിലാണ് ഇവയുടെ വിൽപ്പന. രാജ്യത്തെ മധ്യവർഗ വിഭാഗത്തിലുള്ളവരുടെ വരുമാനത്തിൽ വന്നിരിക്കുന്ന വർധനവാണ് പ്രീമിയം മദ്യത്തിന്റെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്ന നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. മദ്യ വിപണിയിൽ നേട്ടവും ഉണർവുമുണ്ടെന്ന് പറയുമ്പോഴും ബിയർ വിൽപ്പനയിൽ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നുവെന്നാണ് റിരിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിൽ ഉൾപ്പെടെ ബിയർ വില്പന താഴേക്കാണ്. 2023-25 കാലഘട്ടത്തിൽ ബിയർ വില്പനയിൽ പത്തുലക്ഷം കെയ്സിന്റെ കുറവാണുണ്ടായത്. ഉപഭോക്താക്കൾ പ്രീമിയം ബ്രാൻഡുകളിലേക്ക് മാറിയത് ബിയറിനും ദോഷം ചെയ്തു. ബിയറിനോടുള്ള പ്രിയം പല രാജ്യങ്ങളിലും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ജർമനിയിലും ബിയർ വിൽപനയിൽ കുറവു വന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു വിൽപന. പ്രീമിയം മദ്യ ബ്രാൻഡുകൾ വിൽക്കുന്ന നിരവധി കമ്പനികളാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ലാഭത്തിൽ നേട്ടമുണ്ടാക്കിയിരിക്കുന്നത്. ലാഭത്തിന്റെ തോത് വലിയ രീതിയിൽ കൂട്ടിയവരുണ്ട്. അതോടൊപ്പം തന്നെ നഷ്ടത്തിലായിരുന്ന നിരവധി കമ്പനികളും ലാഭത്തിൽ വന്നതായ് കണക്കുകൾ വ്യക്തമാക്കുന്നു.