Bright Business Kerala

BUSINESS NEWS LATEST NEWS MARKET NEWS

Akshaya Tritiya; സംസ്ഥാനത്ത് അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണ്ണ വില

Akshaya Tritiya; സംസ്ഥാനത്ത് അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണ്ണ വില
  • PublishedApril 30, 2025

Akshaya Tritiya; സംസ്ഥാനത്തെ അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണ്ണ വില. ഇന്ന് പവന് 71,840 രൂപയും, ഗ്രാമിന് 8,980 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര സ്വർണ്ണ വ്യാപാരം 3,302 ഡോളറിലാണ്. എന്നാൽ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഇന്ന് അക്ഷയ തൃതീയ പ്രമാണിച്ച് വലിയ വില്പനയാണ് ജ്വല്ലറികളിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം വില ഉയർന്നു നിന്ന സാഹചര്യത്തിലും അക്ഷയ തൃതീയയ്ക്ക് സ്വർണ്ണം വാങ്ങാൻ വലിയ തിരക്ക് ജ്വല്ലറികളിൽ അനുഭവപ്പെട്ടിരുന്നു. ഇത്തവണയും സ്വർണ്ണ വില വർധിച്ചു നിൽക്കുകയാണ്.
അക്ഷയ തൃതീയ എന്നത് കസ്റ്റമേഴ്സുമായി ജ്വല്ലറികൾക്ക് കൂടുതൽ ബന്ധം സൃഷ്ടിക്കാനുള്ള അവസരം കൂടിയാണ്. വർഷത്തിൽ ഒരിക്കൽ ഒരുപാട് ആളുകൾ ഒരേ സമയം ജ്വല്ലറികളിലെത്തുന്ന അപൂർവ അവസരമാണിത്. അതുകൊണ്ട് തന്നെ പണിക്കൂലിയിൽ കുറവ് അടക്കമുള്ള ആകർഷകമായ ഓഫറുകളും, മറ്റ് പലതരത്തിലുള്ള ഡിസ്കൗണ്ടുകളും ജ്വല്ലറികൾ അവതരിപ്പിച്ചിരുന്നു. ഭാവിയിലേക്ക് ഇന്നത്തെ വിലയിൽ സ്വർണ്ണം ബുക്ക് ചെയ്യാനും അവസരങ്ങളുണ്ട്. ഇന്നത്തെ വില അല്ലെങ്കിൽ വാങ്ങുന്ന ദിവസത്തെ വില ഏതാണോ കുറവ് ആ നിരക്കിൽ സ്വർണ്ണം നൽകുന്ന തരം സ്കീമുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. നാളുകളായി ഇത്തരം സ്കീമുകൾക്ക് വലിയ ഡിമാൻഡും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വാരമാണ് സംസ്ഥാനത്തെ സ്വർണ്ണ വില ആദ്യമായി ഗ്രാമിന് 9,000 രൂപ മറികടന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഗ്രാമിന് 9,015 രൂപയായിരുന്നു നിരക്ക്. തൊട്ടടുത്ത ദിവസം, ഏപ്രിൽ 22ന് കേരളത്തിലെ സ്വർണ്ണ വില പുതിയ സർവ്വകാല ഉയരം കുറിച്ചു. ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമായിരുന്നു വില. ഏപ്രിൽ മാസത്തെ താഴ്ന്ന വില രേഖപ്പെടുത്തിയത് എട്ടാം തിയ്യതിയാണ്. അന്ന് പവന് 65,800 രൂപയായിരുന്നു നിരക്ക്.

Written By
admin@brightbusinesskerala

Leave a Reply

Your email address will not be published. Required fields are marked *