Bright Business Kerala

BUSINESS NEWS Finance

പുതുമകളുമായി ഇന്ത്യൻ സാമ്പത്തിക മേഖല

പുതുമകളുമായി ഇന്ത്യൻ സാമ്പത്തിക മേഖല
  • PublishedMarch 21, 2025

പുതുവർഷത്തിലേക്ക് കടന്ന ഇന്ത്യൻ സാമ്പത്തിക മേഖല പുതിയ മാറ്റങ്ങളുമായാണ് മുന്നേറുന്നത്. യുപിഐ, ഇപിഎഫ്ഒ, ക്രെഡിറ്റ് കാർഡ് തുടങ്ങിയവയിലെല്ലാം പുതിയ മാറ്റങ്ങൾ വരികയാണ്. സാമ്പത്തിക പ്ലാനിംഗ്, മാനേജ്മെന്റ് എന്നിവയുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങളിൽ അവഗാഹം നേടുന്നത് അഭികാമ്യമാണ്. എൻബിഎഫ്സികളുമായി ബന്ധപ്പെട്ട സ്ഥിര നിക്ഷേപം, യുപിഐ, നികുതി തുടങ്ങി വിവിധ ഇടങ്ങളിലാണ് മാറ്റങ്ങളുണ്ടാകുന്നത്. യുപിഐ വിനിമയത്തിൽ റിസർവ് ബാങ്ക് നിർദേശ പ്രകാരം തേർഡ് പാർട്ടി യുപിഐ ആപ്ലിക്കേഷനുകളുടെ വാലറ്റുകളിലൂടെ പണം കൈമാറാൻ 2025 ജനുവരി 1 മുതൽ സാധിക്കും. ഇത് ഉപയോക്താക്കൾക്ക് കൂടുതൽ ഫ്ലെക്സിബിളായ വിനിമയങ്ങൾക്ക് അവസരം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, യുപിഐ വിനിമയ പരിധി 5,000 രൂപയിൽ നിന്ന് 10,000 രൂപയിലേക്ക് ഉയർത്തി. ഇന്റർനെറ്റിന് പരിമിതമായ ലഭ്യതയുള്ള രാജ്യത്തെ ദശലക്ഷക്കണക്കിന് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് പ്രയോജനം ചെയുന്ന നടപടിയാണിത്. ഈ മാറ്റം നിലവിൽ വന്നിട്ടുണ്ടെങ്കിലും 2025 ജനുവരി ഒന്നാം തിയ്യതിയോടെയാണ് പൂർണ്ണമായി നടപ്പാകുന്നത്.

റുപേ ക്രെഡിറ്റ് കാർഡ് ലോഞ്ച് ആക്സിസ്

റുപേ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷന്റെ പുതുക്കിയ മാർഗനിർദേശങ്ങൾ 2025 ജനുവരി 1 മുതൽ നിലവിൽ വരും. ടയർ അടിസ്ഥാനത്തിലുള്ള ചിലവഴിക്കൽ മാനദണ്ഡങ്ങൾ പ്രകാരം കാർഡ് ഉടമകൾക്ക് കോംപ്ലിമെന്ററി എയർപോർട് ലോഞ്ച് ആക്സസിബിലിറ്റി ലഭിക്കും.

എൻബിഎഫ്സികളിലെ സ്ഥിര നിക്ഷേപം

ഹോം ഫിനാൻസ്, നോൺ ബാങ്കിം​ഗ് ഫിനാൻസിങ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവയുമായി ബന്ധപ്പെട്ട റെഗുലേഷൻസ്, റിസർവ് ബാങ്ക് പുതുക്കി നിശ്ചയിച്ചു. പൊതു നിക്ഷേപം സ്വീകരിക്കുക, നോമിനേഷൻസ്, പൊതു നിക്ഷേപം തിരികെ നൽകുക തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളെല്ലാം ആർ ബി ഐ സ്റ്റാൻഡേർഡിന് തുല്യമാക്കി. പുതിയ മാർഗനിർദ്ദേശങ്ങൾ 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു.

ഇപിഎഫ്ഒ അപ്ഡേറ്റ്സ്

എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിലെ അംഗങ്ങൾക്ക് വൈകാതെ ഫണ്ട് നേരിട്ട് എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാം. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു നിശ്ചിത തീയ്യതി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 2025 മെയ് ജൂൺ മാസങ്ങളോടെ പുതിയ സൗകര്യം നടപ്പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആദായ നികുതി നിയമം

2024 ബജറ്റിൽ പലതരം ആദായ നികുതി മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ബാധകമാകും. 2025 ജൂലൈയിൽ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയത്ത് ഇത്തരം ഡിഡക്ഷൻസ്, എക്സെപ്ഷൻസ് തുടങ്ങിയവ ക്ലെയിം ചെയ്യേണ്ടതാണ്.

അക്കൗണ്ട് മാറാതിരിക്കാൻ പുതിയ സംവിധാനം

ഇന്റർനെറ്റ് മൊബൈൽ ബാങ്കിങ് വഴിയും, ബാങ്ക് ശാഖ വഴി നേരിട്ടും പണം അയയ്ക്കുമ്പോൾ അക്കൗണ്ട് മാറിപ്പോകുന്ന പ്രശ്നം ഒഴിവാകും. ഇതിനായി സ്വീകർത്താവ് ആരെന്ന് പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനുള്ള പുതിയ സംവിധാനം ഏപ്രിൽ ഒന്നിന് മുമ്പ് നടപ്പാക്കാൻ റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *