Bright Business Kerala

BUSINESS NEWS MARKET NEWS

പൊന്നേ… ഈ ചാട്ടം എങ്ങോട്ട്! ചരിത്രത്തിലാദ്യമായി പവന് 66,000 രൂപ…

പൊന്നേ… ഈ ചാട്ടം എങ്ങോട്ട്! ചരിത്രത്തിലാദ്യമായി പവന് 66,000 രൂപ…
  • PublishedMarch 18, 2025

സംസ്ഥാനത്തെ സ്വർണ്ണ വില കുതിച്ചുയരുകയാണ്. ചരിത്രത്തിലാദ്യമായി പവന് വില 66,000 രൂപയിലെത്തി. ഗ്രാമിനും 40 രൂപ വർധിച്ച് വില സർവകാല റെക്കോർഡായ 8,250 രൂപയായി. ഈ മാസം 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമെന്ന റെക്കോർഡ് തകർന്നു. സംസ്ഥാനത്തെ സ്വർണ്ണ റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ സ്വർണ്ണ വില 66,000 എന്ന സർവ്വകാല റെക്കോർഡിലേക്കെത്തി. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

മാർച്ച് മാസത്തിൽ ഇത് രണ്ടാം തവണയാണ് സ്വർണവിലയിൽ വലിയ ഉയർച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാർച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയർന്ന വില. സാമ്പത്തിക വർഷാവസാനവും ഏപ്രിലോടെ വിവാഹ സീസണും തുടങ്ങുന്നതിനാൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരിൽ ഇത് ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം വെള്ളി വിലയും കൂടിയിട്ടുണ്ട്. 113 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്. 1,13,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *