Bright Business Kerala

BUSINESS NEWS SUCCESS STORIES

സംരംഭകർക്ക് വഴികാട്ടിയായി മുൻ നാവിക ഉദ്യേ​ഗസ്ഥൻ…

സംരംഭകർക്ക് വഴികാട്ടിയായി മുൻ നാവിക ഉദ്യേ​ഗസ്ഥൻ…
  • PublishedMarch 20, 2025

ഡിജിറ്റൽ ലോകത്തെ അനന്ത സാധ്യതകൾ മനസ്സിലാക്കി ചെറുകിട സംരംഭകരുടെ വളർച്ചക്ക് വേണ്ടി തൻ്റെ അറിവും കണ്ടെത്തലുകളുമൊക്കെ പങ്കുവെക്കുന്ന സുബിലാൽ എന്ന ഡിജിറ്റൽ സംരംഭകൻ്റെ അനുഭവ സാക്ഷ്യങ്ങളാണ് ബിസിനസ് കേരളയിലൂടെ പങ്കുവെക്കുന്നത്. സംരംഭകരുടെ ബിസിനസ് തന്ത്രങ്ങളും ആവരുടെ ആശയങ്ങളും വളരെ സു​ഗമമായി പോകുന്നതിന് വേണ്ടി പുത്തൻ ആശയങ്ങൾ പ്രാവർത്തികമാക്കുന്ന സംരംഭകൻ.

സുബി ലാൽ എന്ന ഡിജിറ്റൽ സംരംഭകൻ

കേരളത്തിൽ ആദ്യമായി ബിസിനസ് സ്റ്റുഡിയോ എന്ന ആശയം പ്രാവർത്തകമാക്കിയ ഡിജിറ്റൽ സംരംഭകനാണ് സുബി ലാൽ. തൃശൂർ സ്വദേശിയായ സുബി ലാൽ റിട്ടേർഡ് നേവി ഉദ്യോ​ഗസ്ഥനാണ്. സുബി പ്ലസ്ടു പഠന ശേഷം തൻ്റെ 17-ാമാത്തെ വയസ്സിലാണ് ഇന്ത്യൻ നാവിക സേനയിൽ ജോയിൻ ചെയ്തത്. നീണ്ട പതിനഞ്ച് വർഷത്തെ നാവിക സേനയിലെ സേവനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. തിരിച്ചെത്തുമ്പോൾ ബിസിനസ് തുടങ്ങാനുള്ള ആശയവുമായാണ് നാട്ടിലേക്ക് വന്നത്. സുബി ലാൽ സ്വയം രൂപകൽപ്പന ചെയ്ത ഒരു പ്രൊപ്രൈറ്ററി കോഴ്‌സാണ് ബിസിനസ് ഓട്ടോമേഷൻ കോഴ്‌സ്. ബിസിനസ്സ് വളർച്ചയ്ക്കായി മറ്റ് ചില ഭൗതിക, ഡിജിറ്റൽ പരിഹാരങ്ങളും അദ്ദേഹം രൂപകൽപ്പന ചെയ്തിട്ടുണ്ട്. സുബി ലാലിൻ്റെ നേതൃത്വത്തിൽ ടീം ഡിജിറ്റൽ മാർക്കറ്റിംഗ് രീതികളെക്കുറിച്ച് നിരന്തരം ഗവേഷണം നടത്തിവരികയാണ്. ഇവയിലൂടെ, കൂടുതൽ ലീഡുകൾ സൃഷ്ടിക്കാനും ഉപഭോക്താവിൻ്റെ സെയിൽസ് പലമടങ്ങ് വർദ്ധിപ്പിക്കാനും സംരംഭകരെ സഹായിക്കുന്നു. ബിസിനസ്സ് ഓട്ടോമേഷനിലൂടെ മാനുഷിക പിശകുകൾ കുറച്ച് ഒരു ഉപഭോക്താവിന് എന്താണോ വേണ്ടത് ആ റിസൾട്ട് നൽകുകയാണ് ബിസിനസ് ഓട്ടോമേഷൻ സ്റ്റുഡിയോയിലൂടെ ചെയ്ത് വരുന്നത്. ഇ-ബുക്കുകൾ, പോഡ്‌കാസ്റ്റുകൾ, യൂട്യൂബ് വീഡിയോകൾ, റൈറ്റ്-അപ്പുകൾ, ഓൺലൈൻ കോഴ്‌സുകൾ, തത്സമയ പരിശീലനം, വെബിനാറുകൾ, സ്റ്റാർട്ടപ്പുകൾക്കുള്ള കൺസൾട്ടൻസി സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിലൂടെ ബിസിനസ് വളർച്ചാ നുറുങ്ങുകൾ, ഹാക്കുകൾ, ടൂളുകളൊക്കെ മലയാളത്തിൽ സുബിയുടെ സോഷ്യൽമീഡിയ പേജുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും വളരെ എളുപ്പത്തിൽ ഒരു ഉപഭോക്താവിന് അക്സസ് ചെയ്യാം.

⁠അദ്ദേഹത്തിൻ്റെ ദൗത്യം

സംരംഭകർക്ക് അവരുടെ ബിസിനസുകൾ സു​ഗമമായി നടത്തുവാൻ സഹായിക്കുന്ന സംരംഭത്തെ കേരളത്തിൽ ആദ്യമായി പരിചയപ്പെടുത്തി. . നിലവിലുള്ള ബിസിനസുകളെ വിജയിപ്പിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റും അതൊക്കെയാണ് ബിസിനസ് സ്റ്റുഡിയോയിൽ ചെയ്ത് നൽകുന്നത്. നേവി ഉദ്യോ​ഗസ്ഥനായ സുബിലാൽ 2014 ലാണ് നാട്ടിലേക്ക് തിരിച്ചെത്തി സംരംഭത്തിന് തുടക്കം കുറിക്കന്നത്. തുടക്കത്തിൽ സ്വന്തമായി ആൻഡ്രോയിഡ് ഡെവലപ്മെൻ്റിനെ കുറിച്ച് പഠിച്ച് എയു ഓട്ടോ എന്ന ആപ്ലിക്കേഷൻ 2014 ൽ നിർമ്മിച്ചു. മികച്ച സ്വീകാര്യതയാണ് എയു ഓട്ടോക്ക് ലഭിച്ചത്. പിന്നീട് ബിസിനസ് സ്റ്റുഡിയോ എന്ന ആശയം കേരളത്തിൽ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെ അതും 2018 ഓടെ സാധ്യമായി. കേരളത്തിലെ ആദ്യത്തെ ബിസിനസ് ഓട്ടോമേഷൻ സ്റ്റുഡിയോ തുടങ്ങി. നിലവിലുള്ള ബിസിനസുകളെ വിജയിപ്പിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റും അതൊക്കെയാണ് ബിസിനസ് സ്റ്റുഡിയോയിൽ ചെയ്ത് നൽകുന്നത്. കൂടാതെ സുബിലാലിൻ്റെ ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ സംരംഭകർക്കും വിദ്യാർത്ഥികൾക്കും നിരവധി അറിവുകളാണ് അദ്ദേഹം പങ്കുവെന്നത്. ഇതുവരെ 5000+ സംരംഭകരും വിദ്യാർത്ഥികളും ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചു കഴിഞ്ഞു. എൻട്രി ആപ്പ്, നമ്പർ വൺ അക്കാദമി എന്നിവിടങ്ങളിൽ അദ്ദേഹം ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലകനുമാണ്.

ആർക്കൊക്കെയാണ് ഗുണം?

ബിസിനസ് പ്രക്രിയകളിൽ ഭൂരിഭാഗവും, പ്രത്യേകിച്ച് മാർക്കറ്റിംഗ്, സെയിൽസ്, കസ്റ്റമർ റിലേഷൻസ് എന്നിവ ഓട്ടോമേറ്റ് ചെയ്യാൻ സഹായിക്കുന്നതിന് ഓട്ടോമേഷൻ പ്രക്രിയകളെക്കുറിച്ച് ഗവേഷണം നടത്തുകയും വികസിപ്പിക്കുകയും തന്ത്രങ്ങൾ മെനയുകയും പരിശീലനം നൽകുകയും ചെയ്യുന്നു. കൺസൾട്ടിംഗ്, പരിശീലനം, സ്ട്രാറ്റജി, നടപ്പിലാക്കൽ എന്നിവ നൽകുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, ഡിജിറ്റൽ പരിശീലകർ, സോളോ-പ്രണർമാർ, കൺസൾട്ടന്റുകൾ, ഓട്ടോമേഷൻ പഠിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവരാണ് ഗുണഭോക്താക്കൾ.

ഇനി സെയിൽസ് ടീം പണിയെടുക്കും, സെയിൽസ് നടക്കും, നിങ്ങൾ വളരും

ഇന്ന് ആഗ്രഹിക്കുന്ന അത്രയും സെയിൽസ് ഇല്ല എന്നുള്ളത് ഒട്ടുമിക്ക സംരംഭകരും നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സെയിൽസ് എന്നാൽ ഒരുപാട് ഘട്ടം ഘട്ടമായുള്ള പ്രക്രിയയുടെ അനന്തര ഫലമാണ്. പ്രത്യേകിച്ചും ഇന്ന് കസ്റ്റമർക്ക് എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ ലഭ്യമാകുമ്പോൾ. ഇനി എങ്ങനെയാണ് സെയിൽസ് വർധിപ്പിക്കുവാൻ പ്രവർത്തിക്കേണ്ടത് എന്ന് നോക്കാം…

സംരംഭകരുടെ നേരിടുന്ന ഏഴ് പ്രധാന പ്രശ്‌നങ്ങളും അതിനുള്ള പരിഹാരവും

  1. ആവശ്യത്തിനുള്ള ലീഡ് ലഭിക്കുന്നില്ല

ആവശ്യത്തിന് ലീഡ് ലഭിക്കുന്നില്ല എന്നുള്ളത് ഒരു പ്രശ്‌നമാണ്. എന്നാൽ ഇതിന് പരിഹാരവുമുണ്ട്. സോഷ്യൽ മീഡിയ പരസ്യങ്ങളും റീൽ വീഡിയോസും ആർക്കും മാറ്റി നിർത്താൻ കഴിയില്ല. അതിൽ എൻഗേജിങ് ആയിട്ടുള്ള ഉള്ളടക്കം വെച്ചാൽ ഒരുപാട് ലീഡുകൾ വരാൻ സഹായിക്കും. ടാർഗെറ്റഡ് അക്കൗണ്ട്‌സ് വേണമെങ്കിൽ ലിങ്ക്ഡ് ഇ സെയിൽസ് നാവിഗേറ്റർ പോലുള്ള സൊല്യൂഷൻസ് ഉപയോഗിക്കാവുന്നതാണ്.

  1. ലഭിക്കുന്ന ലീഡ് തുക കൂടുതലാണ്

സെയിൽസ് ടീമിന് വേണ്ടി ലീഡുകൾ എടുക്കാൻ ശ്രമിക്കുമ്പോൾ വരുന്ന മറ്റൊരു പ്രശ്നമാണ് ലീഡ് കോസ്റ്റ്. ലീഡ് കോസ്റ്റ് കൂടുമ്പോൾ പ്രോഫിറ്റ് മാർജിൻ കുറയും. അതുകൊണ്ട് കുറഞ്ഞ ചിലവിൽ ലീഡ് എടുക്കണം. ലീഡ് എടുക്കാൻ പരസ്യങ്ങൾ ചെയ്യുമ്പോൾ (CPM) കോസ്റ്റ് പെർ മൈൽ കുറയ്ക്കുകയും (CTR) ക്ലിക്ക് ത്രൂ റേറ്റ് കൂട്ടുകയും ചെയ്താൽ ലീഡ് കോസ്റ്റ് കുറക്കാം. ഇതിന് പരസ്യത്തിന് അല്ലെങ്കിൽ കണ്ടൻ്റിന് നല്ല എഗേജ്‌മെൻ്റ് വേണം. കൂടാതെ, (CTA) കാൾ ടു ആക്ഷൻ അട്രാക്റ്റീവ് ആവുകയും വേണം.

  1. ലീഡ് ക്വാളിറ്റി കുറവാണ്

സെയിൽസ് ടീമിൻ്റെ മറ്റൊരു പരാതിയാണ് ലീഡിന് ക്വാളിറ്റി ഇല്ല എന്നുള്ളത്. ലീഡിന് ക്വാളിറ്റി ഇല്ലെങ്കിൽ സെയിൽസ് വരാനുള്ള സാധ്യതയും കുറവാണ്. എന്നാൽ പരസ്യത്തിൽ കണ്ടീഷണൽ ലോജിക് ഉപയോഗിച്ച് ലീഡിനെ ഫിൽറ്റർ ചെയ്യുക. അല്ലെങ്കിൽ നിലവിലെ കസ്റ്റമർ ഡാറ്റ പോലുള്ള ലുക്ക് – എ ലൈക്ക് ഓഡിയൻസിനെ നിർമ്മിച്ച് അവരിലേക്ക് പരസ്യം നൽകും. എന്ത് വന്നാലും ക്യാളിഫൈഡ് ഡീഡ് ഡാറ്റ മാത്രം എടുക്കുക, നോ ക്വാളിഫൈഡ് ഡാറ്റ എടുക്കാതിരിക്കുക.

  1. ലീഡ് കൃത്യസമയത്ത് ഫോളോഅപ്പ് ചെയ്യണം

നമുക്ക് വരുന്ന ലീഡിനെ കൃത്യ സമയത്ത് ഫോളോഅപ്പ് ചെയ്തില്ലെങ്കിൽ സെയിൽസ് വരില്ല. മാത്രമല്ല, നിങ്ങളുടെ പ്രോസ്‌പെക്ട് നിങ്ങളുടെ എതിർ ദിശയിലുള്ളവരുടെ അടുത്തേക്ക് പോകാനും സാധ്യതയുണ്ട്. അതുകൊണ്ട് CRM ഉപയോഗിച്ച് ലീഡ് മാനേജ് ചെയ്യുകയും ഫോള്ളോ അപ്പ് ചെയ്യേണ്ട സമയങ്ങളിൽ റിമൈൻഡർ വെക്കുകയുമാണ് വേണ്ടത്. കൂടാതെ, പുതിയ ലീഡ് വരുമ്പോൾ ഓട്ടോമേഷൻ ഉപയോഗിച്ച് വാട്‌സ്ആപ്പിലൂടെ കസ്സറ്റമറെ എൻഗേജ് ചെയ്യുക.

  1. സെയിൽസ് ടീമിനെ മോണിറ്റർ ചെയ്യാനാകുന്നില്ല

സെയിൽസ് ടീമിനെ മോണിറ്റർ ചെയ്യണം. നമ്മളിലേക്ക് എത്തുന്ന ലീഡിനെ ഉടൻ തന്നെ വിളിക്കുന്നുണ്ടോ എന്ന് നോക്കണം. രണ്ട് അവർ വിളിച്ചതിന് ശേഷം എന്ത് സംസാരിച്ചു എന്നറിയുകയും കസ്റ്റമറുടെ ഫീഡ്ബാക്കും വിലയിരുത്തണം. റിമൈൻഡർ വെച്ചിട്ടുള്ള സെയിൽസ് ഫോളോ അപ്പ് നടക്കുന്നുണ്ടോ എന്നും നോക്കേണം. ഇതിനെല്ലാം പുറമേ സെയിൽസ് ടീം അവരുടെ ഡെയിലി kpi efficiency അപ്‌ഡേറ്റ് ചെയ്യുവാൻ ഒരു സിസ്റ്റം നടപ്പിലാക്കണം. ഇതിലൂടെ സെയിൽസ് ടീം ചെയ്യുന്ന എല്ലാം നിങ്ങൾക്ക് മോണിറ്റർ ചെയ്യാൻ സാധിക്കും.

  1. സെയിൽസ് ടീം പോകുമ്പോൾ ക്‌സറ്റമർ ഡാറ്റയും പോകുന്നു

പലപ്പോഴും നിങ്ങളെ സെയിൽസ് ടീം അറിഞ്ഞ് കൊണ്ട് കബളിപ്പിക്കുന്നതല്ല. നിങ്ങൾ കൃത്യമായ ഒരു സിസ്റ്റം നൽകാത്തത് കൊണ്ട് സെയിൽസ് ടീം സൂക്ഷിക്കുന്ന കസ്റ്റമർ ഡാറ്റ പലയിടങ്ങലിലായി പോകുന്നതാണ്. ഇതിന് CRM സോഫ്‌റ്റുവെയർ ഉപയോഗിക്കുക. ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ലീഡ് ഡാറ്റ 90 ദിവസത്തിന് മുൻപുള്ളത് സൂക്ഷിക്കാത്തതിനാൽ നിങ്ങൾ പരസ്യം ചെയ്യുമ്പോൾ ലാഭിക്കുന്ന ഡാറ്റ് നഷ്ചപ്പെടാൻ സാധ്യത കൂടുതലാണ്.

  1. സമയത്ത് പേയ്‌മെന്റ് ലഭിക്കുന്നില്ല

സെയിൽസ് ടീം കൃത്യമായി റിന്യുവൽ തീയതി മോണിറ്റർ ചെയ്തില്ലെങ്കിൽ കസ്റ്റമർ പേയ്‌മെൻ്റ് ചെയ്യുന്നത് വിട്ട് പോകും. ഈ ഘട്ടത്തിൽ കസ്റ്റമറുടെ റിന്യുവൽ തീയതി അവരെ ഓട്ടോമേഷൻ ഉപയോഗിച്ച് വാട്‌സാപ്പിലൂടെ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ കസ്റ്റമർ തന്നെ പേയ്‌മെന്റ് ചെയ്യുവാനുള്ള സാധ്യതയുണ്ട്.

മേൽ പറഞ്ഞ രീതിയിലുള്ള പരിഹാരങ്ങൾ തേടുന്നുണ്ടെങ്കിൽ 8848884773 നമ്പരിൽ സുബിലാലുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. അദ്ദേഹത്തിന്റെ ഡിജിറ്റൽ ഗ്രോത്ത് കമ്മ്യൂണിറ്റി ഇതിന് വേണ്ടി തന്നെ പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ്.

വീട്ടിലിരുന്ന് നിയമപരമായി വരുമാനം നേടാനുള്ള വഴികൾ

ഇന്നത്തെ സംരംഭകൻ നാളെയും ഈ മാർക്കറ്റിൽ തുടരണമെങ്കിൽ ഡിജിറ്റലായി മാറേണ്ടത് അനിവാര്യമാണ്. ഇന്ന് ഡിജിറ്റൽ സ്‌കില്ലുകൾ പഠിക്കുന്നവർക്ക് നാളെ നിസംശയം ഒരു സ്വയം തൊഴിൽ കണ്ടെത്താം പറ്റും. സംരംഭം തുടങ്ങാം, വളർത്താം, ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കാം.

തുടക്കക്കാർക്ക് എങ്ങനെ ഡിജിറ്റൽവിദ്യകൾ ഉപയോഗിച്ച് വരുമാനം നേടാം എന്ന് നോക്കാം?

  1. Ai video: Ai ഉപയോഗിച്ച് വീഡിയോ ചെയ്ത് നൽകാം, ഇതിലൂടെ മറ്റ് പ്രൊഡക്ഷൻ കോസ്റ്റ് ഇല്ലാതെ ചിലവ് ചുരുക്കാൻ സാധിക്കും.
  2. No Code Web Design: കോഡിങ് ചെയ്യാതെ വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്യാം. സ്വന്തമായി വെബ്‌സൈറ്റ് ചെയ്യാൻ ഇനി പ്രോഗ്രാമിങ് അല്ലെങ്കിൽ കോഡിങ് പഠിക്കേണ്ട. നോ കോഡ് ടെക്‌നോളജിയിലൂടെ ആർക്കും ഇപ്പോൾ എളുപ്പത്തിൽ വെബ്‌സൈറ്റ് നിർമ്മിക്കാം.
  3. Poster Design: ഇന്ന് ഡിസൈനിങ് അറിയാത്തവർക്കും വിവിധ സോഫ്ടുവെയറുകൾ ഉപയോ​ഗിച്ച് എളുപ്പത്തിൽ പോസ്റ്ററുകൾ ഡിസൈൻ ചെയ്യാം.
  4. Social Media Ads: ഇന്ന് എല്ലാ ബിസിനസുകൾക്കും സോഷ്യൽ മീഡിയ പരസ്യങ്ങൾ ആവശ്യമാണ്, അതുകൊണ്ട് തന്നെ അതിലൂടെയും വരുമാനം നേടാൻ സാധിക്കും.
  5. Video editing: വീഡിയോ എഡിറ്റിംഗ് ചെയ്ത് കൊടുക്കാം. മൊബൈൽ ആപ്ലിക്കേഷനിലൂടെയും ക്മ്പ്യൂട്ടർ ഉപയോഗിച്ചും വീഡിയോ എഡിറ്റിം​ഗ് ചെയ്തും ഒരു കരിയർ പടുത്തുയർക്കാൻ സാധിക്കും.
  6. e-commerce setup and management: ഇകൊമേഴ്സ് വെബ്‌സൈറ്റുകൾ ചെയ്തു കൊടുക്കാം. വെറും മണിക്കൂറുകൾ കൊണ്ട് ഡെവലപ്പ് ചെയ്യാതെ തന്നെ വെബ്‌സൈറ്റ് നിർമ്മിക്കാം.
  7. LinkedIn management: LinkedIn കോണ്ടന്റ് മാർക്കറ്റിംഗ് ചെയ്തു കൊടുക്കാം. വേഗത്തിൽ പ്രചാരത്തിൽ വരുന്ന സോഷ്യൽ മീഡിയ ആണ് LinkedIn. കൂടാതെ ഈ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് മാനേജ്‌മെന്റ് സർവ്വീസ് ആയും നൽകാം.
  8. Lead management with CRM & Remote Sales: ലീഡ് മാനേജ് ചെയ്യുക, സെയിൽസ്, പരസ്യങ്ങളിലൂടെ വരുന്ന ലീഡുകളെ മാനേജ് ചെയ്യുകയും, ലഭിക്കുന്ന ലീഡുകളെ വിളിച്ച് ക്ലോസ് ചെയ്യുന്നതും ഏറ്റവും ഡിമാൻഡ് ഉള്ള സർവ്വീസ് ആണ്.
  9. Digital Visiting Card: ഡിജിറ്റൽ വിസിറ്റിംഗ് കാർഡ് നിർമ്മിച്ച് കൊടുക്കാം, ഡിജിറ്റലായി വിസിറ്റിംഗ് കാർഡ് ചെയ്ത് വരുമാനം നേടാം.
  10. Affliate marketing: അഫിലിയേറ്റ് മാർക്കറ്റിങ്ങിലൂടെ കമ്മീഷൻ നേടാം. റെഫറൽ മാർക്കറ്റിംഗ്, അഫിലിയേറ്റ് മാർക്കറ്റിംഗ് വഴി കസ്റ്റമറിനെ കണ്ടെത്താൻ സഹായിച്ച് വരുമാനം നേടാം.

2030 ഓട് കൂടി കേരളത്തിലെ ഓരോ കുടുംബത്തിലും നല്ലൊരു വരുമാനം നേടുന്ന പാർട് ടൈം അല്ലെങ്കിൽ ഫുൽ ടൈം ഡിജിറ്റൽ സംരംഭകരെ വാർത്തെടുക്കുവാൻ വേണ്ടിയുള്ള സ്‌പെഷ്യൽ പ്രോഗ്രാം Daily Skills നടത്തുന്നു. Fore More Enquiries please Call: 8848884773

മേൽ പറഞ്ഞ എല്ലാം ഡിജറ്റൽ വിദ്യകളും പഠിക്കാൻ ഡെയ്‌ലി സ്‌കിൽസ് കോഴ്‌സുകൾ തിരഞ്ഞെടുക്കാം. Bright Business Kerala വായനക്കാർക്ക് ഇപ്പോൾ സ്‌പെഷ്യൽ ഓഫർ ഉണ്ട്. BBK2050 എന്ന കോഡ് നൽകിയാൽ 25000 രൂപയുടെ കോഴ്‌സ് വെറും 4800 രൂപയ്ക്ക് പഠിക്കാം.

Written By
Businesskerala

Leave a Reply

Your email address will not be published. Required fields are marked *