Budget 2024-25: ബജറ്റ് അവതരണം അടുത്ത മാസം; പൊതുവായ ചില സംശയങ്ങളും, ഉത്തരങ്ങളും

Budget 2024-25: മൂന്നാം മോദി സർക്കാരിന്റെ ബജറ്റ്, 2024 ജൂലൈ മൂന്നാം വാരത്തിൽ അവതരിപ്പിക്കും. ആഗോള തലത്തിൽ നിരവധി അനിശ്ചിതാവസ്ഥകൾ നില നിൽക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണം നടത്തുന്നത്. യു.എസ്,യൂറോപ്പ് തുടങ്ങിയ ഇടങ്ങളിലെ സാമ്പത്തിക വളർച്ചയിലെ മുരടിപ്പ്, റഷ്യ-യുക്രൈൻ, ഇസ്രയേൽ-പാലസ്തീൻ സംഘർഷ സാഹചര്യം തുടങ്ങിയവയെല്ലാം ആഗോള സാമ്പത്തിക രംഗത്ത് ആശങ്കകൾ സൃഷ്ടിക്കുന്ന സമയമാണിത്. ധൈര്യപൂർവ്വമുള്ള ചുവടുകളും, സാമ്പത്തിക അച്ചടക്കവും സമന്വയിക്കുന്ന ഒരു ബജറ്റ് അവതരണം എന്ന വെല്ലുവിളിയാണ് സർക്കാരിനു മുന്നിലുള്ളത്. ബജറ്റുമായി ബന്ധപ്പെട്ട […]